/indian-express-malayalam/media/media_files/XqnVooHsFHYAjTT5rbjI.jpg)
ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടൻ
കൊച്ചി: മമ്മൂട്ടി നായകനായെത്തിയ 'വല്യേട്ടൻ' റീറിലീസിന് ഒരുങ്ങുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയായാണ് മമ്മൂട്ടി വേഷമിട്ടത്. ഷാജി കൈലാസ് - രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് വല്യേട്ടൻ. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷമാണ് 4കെ ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തുന്നത്.
അമ്പലക്കര ഫിലിംസ് നിർമ്മിച്ച ഈ ചിത്രം 4കെ ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ഈ ചിത്രത്തിന്റെ 4കെ വിഷ്യൽ ട്രാൻസ്ഫർ നടത്തിയിരിക്കുന്നത് അമേരിക്കയിലാണ്.
ശോഭന, സായ്കുമാർ, മനോജ്. കെ. ജയൻ എൽ.എഫ്. വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഗാനങ്ങൾ- ഗിരീഷ് പുത്തഞ്ചേരി, സംഗീതം - രാജാമണി, ഛായാഗ്രഹണം - രവിവർമ്മൻ, എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും. പി.ആർ.ഒ -വാഴൂർ ജോസ്.
നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടൻ.2000-ത്തിൽ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്, നരസിംഹം ജനുവരിയിലും വല്യേട്ടൻ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.
Read More
- പ്രതിഫലം കോടികൾ, ബജറ്റിൽ പകുതി വിജയ്ക്കെന്ന് 'ഗോട്ട്' നിർമ്മാതാവ്
- സൽവാറിൽ സുന്ദരിയായി മീനാക്ഷി, ലൈക് ചെയ്തു മഞ്ജു
- ആരോപണങ്ങൾക്ക് പുതിയ മാനം; രാധികയുടെയും സുപർണയുടെയും വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൃദയഭേദകം, ബോളിവുഡിലും സമാന അവസ്ഥ: സ്വര ഭാസ്കർ
- മുകേഷും ബി.ഉണ്ണികൃഷ്ണനും നയരൂപീകരണ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്?
- സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക
- സൂപ്പർസ്റ്റാർ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? ചിന്മയി ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.