scorecardresearch

സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവൻ ആളുകളുടെയും പേര് പുറത്തുവരട്ടെ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവൻ ആളുകളുടെയും പേര് പുറത്തുവരട്ടെ

author-image
WebDesk
New Update
B Unnikrishnan Fefka

സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടിയുണ്ടാകും

കൊച്ചി: അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്റെ തുടക്കമാകട്ടെയെന്ന് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ  ഫെഫ്ക. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവൻ ആളുകളുടെയും പേര് പുറത്തുവരട്ടെ. സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടിയുണ്ടാകും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണെന്നും ഫെഫ്ക വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisment

സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിലെ അതിജീവിതകൾക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക അറിയിച്ചു. അതിജീവിതമാരെ പരാതി നൽകുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവർക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. 

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്റ്റംബർ 2,3,4 തീയതികളില്‍ ചേരും. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്. 

Read More

Fefka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: