scorecardresearch

'അമ്മ'യിൽ ഭിന്നത; രാജിവച്ചില്ലെന്ന് സരയു, വ്യക്തിപരമായി എതിർപ്പുണ്ടെന്ന് അനന്യ

അമ്മയിൽനിന്ന് രാജിവച്ചില്ലെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആയിരുന്ന സരയു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം ഒന്നിച്ചെടുത്തതല്ലെന്നും സരയു വ്യക്തമാക്കി

അമ്മയിൽനിന്ന് രാജിവച്ചില്ലെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആയിരുന്ന സരയു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം ഒന്നിച്ചെടുത്തതല്ലെന്നും സരയു വ്യക്തമാക്കി

author-image
WebDesk
New Update
news

സരയു, അനന്യ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഉയർന്ന ലൈംഗികാരോപണങ്ങളെ തുടർന്നാണ് താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി ഉണ്ടായത്. ഇപ്പോഴിതാ, കൂട്ടരാജിയിൽ അമ്മ സംഘടനയ്ക്കുള്ളിൽ ഭിന്നതയെന്നാണ് റിപ്പോർട്ട്. രാജിവച്ചിട്ടില്ലെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി.

Advertisment

അമ്മയിൽനിന്ന് രാജിവച്ചില്ലെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആയിരുന്ന സരയു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം ഒന്നിച്ചെടുത്തതല്ലെന്നും സരയു വ്യക്തമാക്കി. കൂട്ടരാജിയിൽ വ്യക്തിപരമായി തനിക്ക് എതിർപ്പ് ഉണ്ടായിരുന്നുവെന്ന് അനന്യ പ്രതികരിച്ചു. ഭൂരിപക്ഷത്തിന്റെ ആവശ്യം കമ്മിറ്റി പിരിച്ചു വിടണം എന്നായിരുന്നു. അതിനൊപ്പം നിൽക്കുന്നെന്നും അനന്യ പറഞ്ഞു.

പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളുമാണ് സംഘടനയിൽനിന്ന് ഇന്നലെ രാജിവച്ചത്. അമ്മയുടെ 17 അംഗ ഭരണസമിതിയും പിരിച്ചുവിട്ടിരുന്നു. പ്രസിഡന്റ് മോഹൻലാൽ, വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, വൈസ് പ്രസിഡന്റ് ജഗദീഷ്,  ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസൻ, സരയു, വിനു മോഹൻ, ടിനി ടോം, അനന്യ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോമോൾ, ജോയ് മാത്യു, ടൊവിനോ തോമസ് എന്നിവരാണ് അമ്മയിൽ നിന്നും രാജിവച്ചത്. 

Read More

Advertisment
Amma Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: