/indian-express-malayalam/media/media_files/h9TDheg37J7owcqQvKNU.jpg)
മുകേഷ്, ബി.ഉണ്ണിക്കൃഷ്ണൻ
കൊച്ചി: സിനിമാ കോൺക്ലേവിന്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് എംഎല്‍എയും നടനുമായ മുകേഷും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനും പുറത്തേക്കെന്ന് സൂചന. നടിയുടെ ലൈംഗികാരോപണങ്ങളെ തുടർന്ന് മുകേഷ് നയരൂപീകരണ സമിതിയിൽനിന്ന് ഒഴിയാൻ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഒഴിയാൻ പാർട്ടി നിർദേശം നൽകിയെന്നും സൂചനയുണ്ട്.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുണാണ് സമിതി ചെയർമാൻ. മഞ്ജു വാര്യർ, നടി പത്മപ്രിയ, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, നടി നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള, സി.അജോയ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. ടിവി ഷോ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ്, ആ പരിപാടിയുടെ ഭാഗമായെത്തിയ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ടെസ് ജോസഫ് ആരോപിച്ചത്. ഇതിന് പിന്നാലെ നടി മിനു മുനീറും മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നിരുന്നു.
സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തിയെന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് വിനയൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More
- ബി.ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയൻ
- സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക
- ലൈസൻസ് ഇല്ലാത്തതിനാൽ അച്ഛൻ കാർ ഓടിക്കാൻ നൽകിയില്ല; കാർ കത്തിച്ച് മകൻ
- 'അമ്മ'യിൽ ഭിന്നത; രാജിവച്ചില്ലെന്ന് സരയു, വ്യക്തിപരമായി എതിർപ്പുണ്ടെന്ന് അനന്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.