scorecardresearch

പ്രതിഫലം കോടികൾ, ബജറ്റിൽ പകുതി വിജയ‌്ക്കെന്ന് 'ഗോട്ട്' നിർമ്മാതാവ്

വിജയ് നായകനാകുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' സെപ്റ്റംബർ 5ന് തിയേറ്ററുകളിലെത്തും

വിജയ് നായകനാകുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' സെപ്റ്റംബർ 5ന് തിയേറ്ററുകളിലെത്തും

author-image
Entertainment Desk
New Update
Vijay, Goat, Archana Kalpathi

ചിത്രം: എക്സ്

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം.' ട്രെയ്‌ലർകൂടി പുറത്തിറങ്ങിയതോടെ ആവേശം വാനോളമാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രങ്ങളിൽ ഒന്നായിരിക്കുന്നും ഗോട്ടെന്നാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ദളപതി​ ആരാധകർ.

Advertisment

ഇപ്പോഴിതാ, ഗോട്ടിന്റെ ബജറ്റിനെയും വിജയ്‌യുടെ പ്രതിഫലത്തെയും കുറിച്ച് നിര്‍മാതാവ് അര്‍ച്ചന കല്‍പതി നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്. ജിഎസ്‌ടി ഉൾപ്പെടെ 400 കോടിയോളം രൂപ ഗോട്ടിന് വേണ്ടി ചിലവഴിച്ചെന്ന് അർച്ചന പറയുന്നു. ചിത്രത്തിലെ വിജയ്‌യുടെ പ്രതിഫലത്തെ കുറിച്ചും അർച്ചന തുറന്നുപറഞ്ഞു.

ഒരു താരത്തിൻ്റെ പ്രതിഫലം അവർക്ക് സൃഷ്ടിക്കാൻ കഴിയുന്ന ബോക്‌സ് ഓഫീസ് കളക്ഷന് ആനുപാതികമാണ്. ഗോട്ടിന്റെ ബജറ്റിന്റെ പകുതിയോളം തൂക വിജയ്‌യുടെ പ്രതിഫലമാണ്, നിർമ്മാതാവ് പറഞ്ഞു. 'ഒടിടി, സാറ്റ്ലൈറ്റ്, മറ്റു ഭാഷകളിലേക്കുള്ള പകർപ്പ് അവകാശം തുടങ്ങിയ വരുമാനങ്ങൾ തങ്ങളുടെ പ്രൊഡക്ഷൻ ഹൗസിന് ബാധകമല്ല. മുടുക്കുമുതലും അതിലേറെയും ചിത്രം തിയേറ്ററിൽ നിന്നുതന്നെ നേടുമെന്നാണ് വിശ്വാസം,' അർച്ചന പറഞ്ഞു.

വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

Advertisment

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിനായി യുവന്‍ ശങ്കര്‍ രാജ സംഗീതം നിർവഹിക്കുന്നു. ക്യാമറ സിദ്ധാർത്ഥ നൂനി, വെങ്കട് രാജേൻ എഡിറ്റിങ്, ദിലീപ് സുബ്ബരായൻ ആക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്നു. സെപ്റ്റംബർ 5നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Read More

Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: