/indian-express-malayalam/media/media_files/E9FlbaiXQrL62HlIkF3V.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികളുടെ പ്രിയതാരം ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളാണ് ഡോ. മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ട മീനാക്ഷിയുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഓൺലൈനിൽ ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസം മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.
മെറൂൺ കുർത്തിയിൽ അതിസുന്ദരിയായ മീനാക്ഷിയെ ചിത്രങ്ങളിൽ കാണാം. ബീഡ്സും ഗോൾഡൻ സരിയും ഉപയോഗിച്ച് ഹാൻഡ് എംബ്രോയിഡറി ചെയ്ത കുർത്തയാണിത്. ചിത്രം വൈറലായതിന് പിന്നാലെ പോസ്റ്റിൽ മഞ്ജുവും ലൈക് ചെയ്തിട്ടുണ്ട്.
കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ മീനാക്ഷിയുടെ ബിരുദദാന ചടങ്ങിനിടയിൽ നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു. കാലങ്ങളായി കണ്ട സ്വപ്നം യാഥാർത്ഥ്യമായതിൽ ദൈവത്തിന് നന്ദിയെന്ന അടിക്കുറിപ്പോടെയാണ് ദിലീപ് മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ടത്.
Read More
- ആരോപണങ്ങൾക്ക് പുതിയ മാനം; രാധികയുടെയും സുപർണയുടെയും വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൃദയഭേദകം, ബോളിവുഡിലും സമാന അവസ്ഥ: സ്വര ഭാസ്കർ
- മുകേഷും ബി.ഉണ്ണികൃഷ്ണനും നയരൂപീകരണ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്?
- സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക
- സൂപ്പർസ്റ്റാർ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? ചിന്മയി ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.