scorecardresearch

Upcoming Malayalam OTT Movies Releasing In September: സെപ്റ്റംബർ ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ

Upcoming Malayalam OTT Movies Releasing In September Watch on Netflix , Amazon Prime: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

Upcoming Malayalam OTT Movies Releasing In September Watch on Netflix , Amazon Prime: വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

author-image
Entertainment Desk
New Update
movie

Upcoming Malayalam OTT Movies Releasing In September: സെപ്റ്റംബർ ഒടിടി റിലീസ്

Upcoming malayalam OTT Movies Releasing In September: പുതിയ ഒടിടി റിലീസിനായി കാത്തിരിക്കുന്നവരാണോ? ഇതാ, വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം.

Advertisment

Pavi Caretaker OTT: പവി കെയർ ടേക്കർ

Pavi caretaker ott release date

ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത 'പവി കെയർ ടേക്കർ' ഒടിടിയിലേക്ക്. കൊച്ചി നഗരത്തിലെ ഒരു പ്രമുഖ ഫ്‌ളാറ്റിലെ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന  പവിയുടെ ജീവിതവും പ്രണയവുമൊക്കെയാണ് ചിത്രം പറയുന്നത്. ദിലീപ് ആണ് ചിത്രത്തിൽ പവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോരമ മാക്സിൽ സെപ്റ്റംബർ 6  മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് റിപ്പോർട്ട്. 

Thalavan OTT: തലവൻ

Thalavan Ott Release Date and Platform

ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. മെയ് 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണ നേടി. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ആസിഫ് കോമ്പോയിൽ എത്തിയ ചിത്രമാണ് തലവൻ. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് (Sony LIV) തലവൻ ഒടിടിയിലെത്തുന്നത്. സെപ്റ്റംബർ 12ന് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കും.

Marivillin Gopurangal OTT: മാരിവില്ലിൻ ഗോപുരങ്ങൾ

movie

അരുൺ ബോസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ഇന്ദ്രജിത്ത്, വിൻസി, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ എന്ന് ഒടിടി റിലീസ് ചെയ്യുമെന്നതിൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സോണി ലിവിൽ സിനിമ ഈ മാസം എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Advertisment

Anandapuram Diaries OTT: ആനന്ദപുരം ഡയറീസ്

movie

ദൃശ്യത്തിന് ശേഷം മീന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആനന്തപുരം ഡയറീസ്. സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും മനോരമ മാക്‌സിൽ ചിത്രം ഈ മാസം റിലീസിന് എത്തിയേക്കും.

Read More

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: