scorecardresearch

26 വയസ്സായില്ലേ, ഇനി സിനിമ നിർത്തുന്നതാണ് നല്ലതെന്ന് അയാൾ പറഞ്ഞു; പത്മപ്രിയ

"ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതികരണങ്ങൾ നിരാശപ്പെടുത്തി, ഇവിടെ നടക്കുന്ന പ്രശ്നങ്ങൾ അവർക ഇപ്പോഴും അറിയുന്നില്ലെങ്കിൽഅവരത് മനസ്സിലാക്കാനുള്ളൊരു ശ്രമം നടത്തട്ടെ"

"ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതികരണങ്ങൾ നിരാശപ്പെടുത്തി, ഇവിടെ നടക്കുന്ന പ്രശ്നങ്ങൾ അവർക ഇപ്പോഴും അറിയുന്നില്ലെങ്കിൽഅവരത് മനസ്സിലാക്കാനുള്ളൊരു ശ്രമം നടത്തട്ടെ"

author-image
Entertainment Desk
New Update
Padmapriya Hema Committee Report

വിമൻ ഇൻ കളക്റ്റീവിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് നടി പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് നിരവധി ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിൽ, മലയാളസിനിമയിലെ തിരക്കുള്ള ഒരു പ്രൊഡക്ഷൻ മാനേജറിൽ നിന്നും  തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുകയാണ് പത്മപ്രിയ

Advertisment

മലയാളത്തിൽ സജീവമായിരുന്ന സമയത്ത് ഒരു പ്രൊഡക്ഷൻ മാനേജർ, 26 വയസ്സായില്ലേ ഇനി സിനിമ നിർത്തുന്നതാണ് നല്ലതെന്ന് പറഞ്ഞുവെന്നാണ് പത്മപ്രിയ പറയുന്നത്. സിനിമയിൽ നിന്നും പുറത്താക്കിയ പോലെയായിരുന്നു ആ അനുഭവമെന്നും പത്മപ്രിയ കൂട്ടിച്ചേർത്തു.   ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ  സംസാരിക്കുകയായിരുന്നു പത്മപ്രിയ.

"അന്നെനിക്ക് 25-26 വയസ്സാണ് പ്രായം. ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജരുണ്ട്. അന്ന് അയാളുടെ കരിയറിന്റെ തുടക്കമാണ്. ഒരു ലീഡിങ് നടിയോട് അങ്ങനെ പറയണമെങ്കിൽ എത്ര ധൈര്യം ഉണ്ടാവണം. 26 വയസ്സായില്ലേ, പ്രായമായി ഇനി നിങ്ങൾ സിനിമയിൽ നിന്ന് പോയാൽ മതിയെന്നായിരുന്നു. അത്രയേയുള്ളൂ. നിങ്ങൾ പറയുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളും നമ്മുടെ സംഭാവനകളും സിനിമയിലെ ബിസിനസുമെല്ലാം അപ്പോൾ അപ്രസക്തമായി മാറുകയാണ്. സിനിമ ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കിയോ എന്ന് ചോദിച്ചാൽ ഞാൻ പറയും, പുറത്താക്കിയിട്ടുണ്ടെന്ന്, കാരണം ഇതാണ് കുറേപേരുടെ ധാരണ," പത്മപ്രിയ പറഞ്ഞു. 

'അമ്മ' എന്ന സംഘടനയ്ക്ക് തലയും നട്ടെല്ലുമൊന്നും ഇല്ലെന്നും പത്മപ്രിയ വിമർശിച്ചു. സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ നടക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.

Advertisment

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതികരണങ്ങൾ നിരാശപ്പെടുത്തിയെന്നും പത്മപ്രിയ പറയുന്നു. "ഇവിടെ നടക്കുന്ന പ്രശ്നങ്ങൾ അവർ ഇപ്പോഴും അറിയുന്നില്ലെങ്കിൽ അതു മനസ്സിലാക്കാൻ അവരൊരു എക്സ്ട്രാ സ്റ്റെപ്പ് എടുക്കേണ്ടതുണ്ട്.  സാമ്പത്തികപരമായും സാമൂഹികപരമായും സാംസ്കാരികപരമായും അവർക്ക് വലിയൊരു സ്ഥാനം നൽകിയിട്ടുണ്ട് സമൂഹം. ഇതൊന്നും അറിയില്ലെങ്കിൽ അവരത് മനസ്സിലാക്കാനുള്ളൊരു ശ്രമം നടത്തട്ടെ," പത്മപ്രിയ കൂട്ടിച്ചേർത്തു.  

Read More




Padmapriya Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: