scorecardresearch

എന്തുകൊണ്ട് കുറ്റാരോപിതനായ ദിലീപിനൊപ്പം വർക്ക് ചെയ്തു?: രാധിക ശരത്കുമാർ പറയുന്നു

"എൻ്റെ ഇൻഡസ്‌ട്രിയിൽ വലിയ കുറ്റാരോപിതരായ നിരവധി പേരുണ്ട്, മോശം കാര്യങ്ങൾ ചെയ്ത മുഖ്യമന്ത്രിമാരെ എനിക്കറിയാം," തന്റെ തീരുമാനത്തെ ന്യായീകരിച്ച് രാധിക ശരത്കുമാർ

"എൻ്റെ ഇൻഡസ്‌ട്രിയിൽ വലിയ കുറ്റാരോപിതരായ നിരവധി പേരുണ്ട്, മോശം കാര്യങ്ങൾ ചെയ്ത മുഖ്യമന്ത്രിമാരെ എനിക്കറിയാം," തന്റെ തീരുമാനത്തെ ന്യായീകരിച്ച് രാധിക ശരത്കുമാർ

author-image
Entertainment Desk
New Update
Dileep Radhika Sarathkumar

മലയാള സിനിമാ ലോക്കേഷനിൽ താൻ നേരിട്ടു കണ്ട ഞെട്ടിക്കുന്ന ഒരു ദുരനുഭവത്തെ കുറിച്ച് രാധിക ശരത്കുമാര്‍ വെളിപ്പെടുത്തിയത് ഇന്നു രാവിലെയാണ്. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകർത്തിയതും സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നതും താന്‍ നേരിട്ട് കണ്ടിട്ടുണ്ട് എന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. 

Advertisment

ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ അഭിമുഖത്തിൽ, 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനൊപ്പം അഭിനയിച്ചു? എന്ന ചോദ്യത്തെയും രാധികയ്ക്ക് നേരിടേണ്ടി വന്നു. അടുത്തിടെ റിലീസിനെത്തിയ, ദിലീപിന്റെ പവി കെയർടേക്കർ എന്ന ചിത്രത്തിൽ രാധിക ശരത് കുമാർ അഭിനയിച്ചിരുന്നു. 

“അയാൾ കുറ്റാരോപിതനാണ്, കേസ് ഇപ്പോഴും നടക്കുന്നു. അയാൾ കുറ്റാരോപിതനായതുകൊണ്ട് ഞാൻ കൂടെ അഭിനയിക്കില്ല എന്നെനിക്ക് പറയാൻ കഴിയില്ല. എൻ്റെ ഇൻഡസ്‌ട്രിയിൽ വലിയ കാര്യങ്ങളുടെ പേരിൽ ആരോപിക്കപ്പെടുന്ന നിരവധി പേരുണ്ട്. മോശം കാര്യങ്ങൾ ചെയ്ത മുഖ്യമന്ത്രിമാരെക്കുറിച്ച് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ഞാൻ അവരോട് സംസാരിക്കുന്നില്ലേ? ഉന്നത രാഷ്ട്രീയക്കാർ സ്ത്രീകളോട് മോശമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ മനുഷ്യനോ ആ വ്യക്തിയോ തെറ്റ് ചെയ്തുവെന്ന് വിരൽ ചൂണ്ടാൻ ഞാനില്ല," രാധിക പറഞ്ഞു. 

മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിച്ച് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനായി  2017 ജൂലൈയിലാണ് കേരള സർക്കാർ മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ സമിതി രൂപവത്കരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം, നടിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് രൂപീകരിച്ച വിമൻ ഇൻ സിനിമ കളക്റ്റീവിന്റെ (ഡബ്ല്യുസിസി) നിരന്തരമായ പോരാട്ടത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.എന്നാൽ നാലര വർഷങ്ങൾക്കു ശേഷം, വിവരാവകാശ കമ്മീഷന്റെ ഉത്തരവു മുഖേനയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കണ്ടത്. 

Advertisment

2024 ഓഗസ്റ്റ് 19ന്, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതു മുതൽ അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ സീൻ മാറിയിരിക്കുകയാണ്. റിപ്പോർട്ടിനു പിന്നാലെ,  സിനിമയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ്‌ നിരവധി സ്ത്രീകളാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്.  നടന്മാർ, സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ തുടങ്ങി സിനിമയുടെ വിവിധ മേഖലയിലുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. 

Read More

actress case Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: