/indian-express-malayalam/media/media_files/ViUKZt2MuHr4HsoClwrj.jpg)
ബോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് വിജയ് വർമ്മ. തമന്നയുടെ ബോയ് ഫ്രണ്ടു കൂടിയായ വിജയ് വർമ്മയെ സംബന്ധിച്ച്, നടനാവുക എന്നതിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ജീവിതം കടന്നുവന്ന പ്രതിസന്ധികളെ കുറിച്ച് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ, വിജയ് വർമ്മ മനസ്സു തുറന്നു. തന്റെ പാഷനെ പിതാവ് പിന്തുണച്ചിരുന്നില്ലെന്നും അതിനാൽ തന്നെ താൻ ഒരിക്കലും വീട്ടിൽ നിന്ന് സാമ്പത്തിക സഹായം തേടിയിരുന്നില്ലെന്നും വിജയ് വർമ്മ പറഞ്ഞു.
ഇന്ന് ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിജയ്. എന്നാൽ ഹിന്ദി സിനിമകളിൽ തൻ്റേതായ വ്യക്തിത്വം നേടുന്നതിന് മുമ്പ് ഒരു നീണ്ട പോരാട്ടം തന്നെ നടത്തേണ്ടി വന്നിരുന്നു തനിക്കെന്ന് വിജയ് പറയുന്നു. തൻ്റെ ബാങ്ക് അക്കൗണ്ടിൽ 18 രൂപ മാത്രം അവശേഷിച്ച ഒരു സമയം ഉണ്ടായിരുന്നെന്നും വിജയ് ഓർത്തെടുത്തു. ഒരുപക്ഷേ അതാവും തൻ്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമെന്നും വിജയ് കൂട്ടിച്ചേർത്തു.
“അത് വളരെ മോശം സമയമായിരുന്നു. എൻ്റെ അക്കൗണ്ടിൽ വെറും 18 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിന് എനിക്ക് പാനിപ്പൂരിയോ ഇഡ്ഡലിയോ കഴിക്കാം." ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ വിജയ് പറഞ്ഞു.
സാമ്പത്തിക ഭദ്രതയുള്ള ഒരു വീട്ടിൽ നിന്ന് വന്നിട്ടും എന്തുകൊണ്ടാണ് നിങ്ങൾ ഈ അവസ്ഥയിലായതെന്ന ചോദ്യത്തിന്, “അച്ഛൻ എന്നോട് സംസാരിക്കാത്തതിനാൽ ഞാൻ വീട്ടിൽ നിന്ന് പണം സ്വീകരിക്കുന്നത് നിർത്തി,”എന്നായിരുന്നു വിജയ് വർമ്മയുടെ മറുപടി.
“എൻ്റെ വാടകയ്ക്കും അലവൻസിനും വേറെ വഴിയുണ്ടെങ്കിൽ, ഞാൻ കഠിനാധ്വാനം ചെയ്യില്ലെന്ന് എന്നോട് പറഞ്ഞു. 2-3 മാസത്തിനുള്ളിൽ, എനിക്ക് ഒന്നും ഇല്ലാതായി, അന്ന് ഞാൻ പണത്തിന് വേണ്ടി ചെറിയ വേഷങ്ങൾ ചെയ്തു, അത് വളരെ മോശം അനുഭവമായിരുന്നു. "
മുൻപ്, മിർസാപൂർ മൂന്നാം സിസണിന്റെ പ്രമോഷനുകൾക്കിടെയും വിജയ് അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. തൻ്റെ അഭിനയ മോഹത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നെന്നും വിജയ് പറഞ്ഞു.
നെറ്റ്ഫ്ലിക്സ് പരമ്പരയായ ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക് എന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുന്നത്. ഓഗസ്റ്റ് 29 ന് പരമ്പര സ്ട്രീമിംഗ് ആരംഭിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.