scorecardresearch

എമ്പുരാനിൽ മമ്മൂട്ടിയും? രഹസ്യമായി ചിത്രീകരണം നടന്നെന്ന് റിപ്പോർട്ട്

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ഗോഡ് ഫാദറായാണ് മമ്മൂട്ടി എത്തുക എന്നാണ് റിപ്പോർട്ട്

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ഗോഡ് ഫാദറായാണ് മമ്മൂട്ടി എത്തുക എന്നാണ് റിപ്പോർട്ട്

author-image
Entertainment Desk
New Update
Mohanlal Mammootty Prithviraj Empuraan

മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'എമ്പുരാൻ'. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഏറെ ആവേശം പകരുന്നൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

Advertisment

മോഹൻലാലിനൊപ്പം മമ്മൂട്ടിയും എമ്പുരാനിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷത്തിലാവും മമ്മൂട്ടി എത്തുക എന്നാണ് അറിവ്. മോഹന്‍ലാലിന്റെ ഗോഡ് ഫാദറായാണ് മമ്മൂട്ടി എത്തുക എന്നും റിപ്പോർട്ടുണ്ട്. 

എമ്പുരാനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ഭാഗങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചു കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പൃഥ്വിരാജോ ചിത്രത്തിന്റെ അണിയറപ്രവർത്തകളോ ഇക്കാര്യത്തിൽ ഔദ്യോഗിക  ചിത്രീകരിച്ച് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

വാർത്തകൾ ശരിയെങ്കിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയാണ് പൃഥ്വിരാജ് ഒരുക്കുന്നത്. ട്വന്റി 20 എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാവും എമ്പുരാൻ. 

എമ്പുരാൻ എന്നെത്തും?

Advertisment

എമ്പുരാന്റെ ചിത്രീകരണം  ലോകത്തിന്റെ പല കോണുകളിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൂസിഫർ റിലീസ് ചെയ്ത മാർച്ച് 28നു തന്നെ എമ്പുരാനും തിയേറ്ററുകളിൽ എത്തിക്കാനാണ് പൃഥ്വിയുടെയും ടീമിന്റെയും ശ്രമമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ 2025 മാര്‍ച്ച് 28നാവും എമ്പുരാന്‍ തിയേറ്ററിലെത്തുക.ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. 

Read More

Mohanlal Empuraan Prithviraj Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: