/indian-express-malayalam/media/media_files/L6vYQYx5ak7X6tHrwRT9.jpg)
അഹാന കൃഷ്ണ
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വിവാഹിതയാവുകയാണ്. ഈ മാസമാണ് ദിയയുടെ വിവാഹം. സോഫ്റ്റ്‌വെയർ എൻജിനീയറായ അശ്വിൻ ഗണേഷ് ആണ് ദിയയുടെ വരൻ. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ദിയയുടെ വിവാഹത്തിന് മുന്നോടിയായി മെഹന്ദി ചടങ്ങിൽനിന്നുള്ള ചിത്രങ്ങൾ അഹാന പങ്കുവച്ചിട്ടുണ്ട്.
10 വർഷത്തിനുശേഷമാണ് താൻ കയ്യിൽ മെഹന്ദി ഇടുന്നതെന്നാണ് ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്. തനിക്കേറെ പ്രിയപ്പെട്ട ഒരാളുടെ വിവാഹത്തിനു വേണ്ടിയാണെന്നും അഹാന എഴുതിയിട്ടുണ്ട്. മനോഹരമായിരിക്കുന്നുവെന്നും മെഹന്ദിയുടെ ഡിസൈൻ വളരെ നന്നായിട്ടുണ്ടെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സഹോദരിയ്ക്ക് വേണ്ടി ഒരുക്കിയ ഗംഭീര ബ്രൈഡൽ ഷവറിന്റെ ചിത്രങ്ങളും അഹാന അടുത്തിടെ ഷെയർ ചെയ്തിരുന്നു. ദിയയും അശ്വിനും കുറച്ചു നാളായി പ്രണയത്തിലാണ്. വീട്ടുകാരുടെ സമ്മതത്തോടെയുള്ള തന്റെ പ്രണയം സാക്ഷാത്കരമാകുന്ന സന്തോഷത്തിലാണ് ദിയ.
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ. ബിസിനസ് രംഗത്തും സജീവമാണ് ദിയ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
കാമുകൻ അശ്വിൻ ഗണേശിനെ അടുത്തിടെയാണ് ദിയ തന്റെ ഫോളോവേഴ്സിന് പരിചയപ്പെടുത്തിയത്. അശ്വിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളും യാത്രാചിത്രങ്ങളുമെല്ലാം ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.