/indian-express-malayalam/media/media_files/8UAMDX7t3jnuHE0yCn85.jpg)
ബോളിവുഡ് താരം അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി. സ്വപ്നതുല്യമായ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ദമ്പതികൾ. ഹിന്ദു ആചാരപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
ബീജ് കളർ സാരിയായിരുന്നു അദിതിയുടെ വേഷം. മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു എന്നാണ് ചിത്രങ്ങളിൽ ഇരുവരും വിശേഷിപ്പിച്ചത്. മഹാ സമുദ്രം (2021) എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അദിതിയും സിദ്ധാർത്ഥും പ്രണയത്തിലായത്.
അദിതി മുമ്പ് നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിച്ചിരുന്നു. ഇരുവരും പിന്നീട് വേർപിരിയുകയും സത്യദീപ് ഫാഷൻ ഡിസൈനർ മസാബയെ വിവാഹം കഴിക്കുകയും ചെയ്തു.
സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും 2021-ൽ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമാ പരിപാടികളിലും പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ചു അവധിക്കാല ആഘോഷങ്ങളും ശ്രദ്ധ നേടിയിരുന്നു.
ചിറ്റയിലാണ് സിദ്ധാർത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. 'ഗാന്ധി ടോക്‌സ്', ഇംഗ്ലീഷ് സിനിമയായ 'ലയണസ്' എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി. 2007ൽ തമിഴ് ചിത്രമായ 'സ്രിംഗാരം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇതിലെ ദേവദാസി കഥാപാത്രം അദിതിയ്ക്ക് ഏറെ പ്രശസ്തി സമ്മാനിച്ചു. ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത 'യേ സാലി സിന്ദഗി' ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ 'പത്മാവതി' എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
Read More
- സൈമ വേദിയിൽ തിളങ്ങി നയൻതാരയും വിഘ്നേഷും, ചിത്രങ്ങൾ
- 'ദളപതി 69;' അവസാന വിജയ് ചിത്രത്തിന്റെ കാത്തിരുന്ന അപ്ഡേറ്റ് പുറത്ത്
- ജീവിതത്തിലെ ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്; കുറിപ്പ് പങ്കുവച്ച് സലിം കുമാർ
- ബോക്സ് ഓഫീസ് കത്തിച്ച് 'അജയന്റെ രണ്ടാം മോഷണം'; ആദ്യദിനം പിന്നിലാക്കിയത് വമ്പന്മാരെ; ഇതുവരെ നേടിയത്
- ഗോവിന്ദയുടെ കടുത്ത ആരാധിക, മന്ത്രിയുടെ മകൾ, വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം താമസിച്ചു; വെളിപ്പെടുത്തി ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.