scorecardresearch

പ്രിയപ്പെട്ടവളേ, നിന്റെ നേട്ടങ്ങളിൽ അഭിമാനം മാത്രം; നയൻതാരയെ ചുംബിച്ച് വിഘ്നേഷ്

സെപ്റ്റംബർ 15ന് ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ നിന്നുള്ള ചിത്രങ്ങൾ 

സെപ്റ്റംബർ 15ന് ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ നിന്നുള്ള ചിത്രങ്ങൾ 

author-image
Entertainment Desk
New Update
Nayanthara SIIMA 2024

തെന്നിന്ത്യയുടെ പവർകപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനമാണ് വിഘ്നേഷിന്റെ തട്ടകം. ഇരുവരും ഒന്നിച്ച് സിനിമാ നിർമാണരംഗത്തും സജീവമാണ്. 

Advertisment

സെപ്റ്റംബർ 15ന് ദുബായിൽ നടന്ന സൈമ അവാർഡ്സിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പമാണ് നയൻതാര എത്തിയത്. അവാർഡ് ദാന ചടങ്ങിൽ അന്നപൂരണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരം നയൻതാര നേടി. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  വിഘ്നേഷ് ശിവൻ നയൻതാരയുടെ നെറ്റിയിൽ ചുംബിക്കുന്നതും ചിത്രങ്ങളിൽ കാണാം. 

കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും എത്തിയത്. സുതാര്യമായ കറുത്ത സാരിയായിരുന്നു നയൻതാരയുടെ വേഷം. എംബ്രോയിഡറി വർക്ക് ചെയ്ത ബ്ലൗസാണ് സാരിയ്ക്ക് ഒപ്പം അണിഞ്ഞത്. കറുത്ത  സ്യൂട്ടിൽ വിഘ്‌നേഷ് ശിവനും തിളങ്ങി. 

അവാർഡ് ദാന ചടങ്ങിൽ നയൻതാര പഴയ നടി സരിതയുമായി ഊഷ്മളമായ നിമിഷം പങ്കിടുന്നതിന്റെ ചിത്രങ്ങളും കാണാം. 

Advertisment

നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഒരു സൈമ അവാർഡിനിടെയാണ്. അതിനാൽ ഇരുവരുടെയും പ്രണയയാത്രയിൽ സൈമയ്ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. 

മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ വിവാദങ്ങൾ സൃഷ്ടിച്ച അന്നപൂരണിയിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. കടുത്ത എതിർപ്പിനെ തുടർന്ന് പിന്നീട് നെറ്റ്ഫ്ലിക്സ് ചിത്രം നീക്കം ചെയ്യുകയായിരുന്നു. ടെസ്റ്റ്, 1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2  എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിയ്‌ക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡൻസും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും അഭിനയിക്കുന്ന ലവ് ഇൻഷുറൻസ് കമ്പനിയുടെ (LIK) ഷൂട്ടിംഗ് തിരക്കിലാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ. 

Read More

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: