scorecardresearch

'ദളപതി 69;' അവസാന വിജയ് ചിത്രത്തിന്റെ കാത്തിരുന്ന അപ്ഡേറ്റ് പുറത്ത്

ദളപതി വിജയ് നായകനാകുന്ന 69മത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി നിർമ്മാതാക്കൾ

ദളപതി വിജയ് നായകനാകുന്ന 69മത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി നിർമ്മാതാക്കൾ

author-image
Entertainment Desk
New Update
Vijay 69, Vijay Last Filim, Thalapathy 69

ചിത്രം: എക്സ്

ദളപതി വിജയ് നായകനാകുന്ന 69മത് ചിത്രം പ്രഖ്യാപിച്ച് നിർമ്മാതാക്കൾ. 'ദളപതി 69' എന്നാണ് ചിത്രത്തിന് താല്കാലികമായി നൽകിയിരിക്കുന്ന പേര്. നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വീണ്ടും വിജയ‌്ക്കൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

Advertisment

വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് ദളപതി 69ന്റെ സഹനിർമ്മാണം. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ദളപതി 69, അടുത്ത വർഷം ഒക്ടോബറിൽ തിയേറ്ററിലെത്തും. വിജയ്‌യുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. 

ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. 

Advertisment

സിനിമാ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമാകും ഇതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അപ്ഡേറ്റ് വീഡിയോയിലും അണിയറപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിജയ്‌യുടെ സിനിമകളിൽ നിന്നുള്ള രംഗങ്ങളും, ആരാധകർക്കൊപ്പമുള്ള നിമിഷങ്ങളും ഉൾപ്പെടുത്തിയ വൈകാരിക വീഡിയോയാണ് വെള്ളിയാഴ്ച പുറത്തിറക്കിയത്.

Read More

Actor Vijay Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: