/indian-express-malayalam/media/media_files/7XbUwSUxQVD7970NR5CH.jpg)
മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ നേതൃസ്ഥാനത്ത് സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരാണ് ഉള്ളത്. സംഘടനയുടെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരിക്കുന്നതായി സംവിധായിക അഞ്ജലി മേനോൻ വെളിപ്പെടുത്തി.
തൊഴിലിടങ്ങൾ ശാക്തീകരിക്കുക, പുതിയ സിനിമ സംസ്കാരം രൂപീകരിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്.
'സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാനും, നമ്മുടെ സംരംഭങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കുണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്.
പരസ്പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളു. ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനുള്ള പരസ്പരപൂരകങ്ങളായ സഹായങ്ങളും, പദ്ധതിഘടനകളും, മാർഗ്ഗരേഖകളും പിന്തുണയും നൽകുന്ന കൂട്ടായ്മയാണ്.
നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം. സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം. സിനിമ എന്ന വ്യവസായത്തിൻ്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്നത്തിൽ നമുക്ക് ഒന്നിച്ച് അണിചേരാം,' സംഘടനയുടെ രൂപീകരണ ലക്ഷ്യം വിശദീകരിക്കുന്ന കത്തിൽ പറയുന്നു.
നേരത്തെ, നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് 'ഫെഫ്ക'യിൽനിന്ന് സംവിധായകൻ ആഷിക് അബു രാജിവെച്ചിരുന്നു.
Read More
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
- ഇനി മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു; അദിതി- സിദ്ധാർത്ഥ് വിവാഹചിത്രങ്ങൾ
- ഓണക്കാലത്ത് ഒടിടിയിൽ കാണാൻ ഏറ്റവും പുതിയ ചിത്രങ്ങൾ
- സൈമ വേദിയിൽ തിളങ്ങി നയൻതാരയും വിഘ്നേഷും, ചിത്രങ്ങൾ
- ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ; സൈമ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ
- 'ദളപതി 69;' അവസാന വിജയ് ചിത്രത്തിന്റെ കാത്തിരുന്ന അപ്ഡേറ്റ് പുറത്ത്
- ജീവിതത്തിലെ ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്; കുറിപ്പ് പങ്കുവച്ച് സലിം കുമാർ
- ബോക്സ് ഓഫീസ് കത്തിച്ച് 'അജയന്റെ രണ്ടാം മോഷണം'; ആദ്യദിനം പിന്നിലാക്കിയത് വമ്പന്മാരെ; ഇതുവരെ നേടിയത്
- ഗോവിന്ദയുടെ കടുത്ത ആരാധിക, മന്ത്രിയുടെ മകൾ, വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം താമസിച്ചു; വെളിപ്പെടുത്തി ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us