scorecardresearch

100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?

നൂറിലേറെ നടീനടന്മാരുടെ അമ്മയായി അഭിനയിച്ച നടിയെന്ന വിശേഷണം ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അവകാശപ്പെടാവുന്ന അപൂർവ്വ അഭിനേതാക്കളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ

നൂറിലേറെ നടീനടന്മാരുടെ അമ്മയായി അഭിനയിച്ച നടിയെന്ന വിശേഷണം ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അവകാശപ്പെടാവുന്ന അപൂർവ്വ അഭിനേതാക്കളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ

author-image
Entertainment Desk
New Update
Kaviyoor Ponnamma

മലയാള സിനിമയുടെ അമ്മ മുഖമായി പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ മുതിർന്ന അഭിനേത്രി കവിയൂർ പൊന്നമ്മ ഇനി ഓർമ.  കവിയൂർ പൊന്നമ്മ   എന്നു കേൾക്കുമ്പോൾ, സ്നേഹവും കാരുണ്യവും മാതൃവാത്സല്യവുമായി മക്കളെ നെഞ്ചോടു ചേർക്കുന്ന ഒരമ്മയെ ആവും ഓരോ പ്രേക്ഷകനും ഓർമ വരിക.

Advertisment

മറ്റാർക്കും അവകാശപ്പെടാനാവാത്ത ചില അപൂർവ്വതകൾ കൂടി കവിയൂർ പൊന്നമ്മ എന്ന അഭിനേത്രിയ്ക്കു സ്വന്തം. നൂറിലേറെ നടീനടന്മാരുടെ അമ്മയായി അഭിനയിച്ച നടിയെന്ന വിശേഷണം ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അവകാശപ്പെടാവുന്ന അപൂർവ്വ അഭിനേതാക്കളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ. തന്റെ സമപ്രായക്കാരായ നടന്മാരുടെയും തന്നേക്കാൾ ഇരട്ടിപ്രായമുള്ള നടന്മാരുടെയും അമ്മയായി അഭിനയിച്ച രസകരമായ അനുഭവങ്ങൾ വരെ കവിയൂർ പൊന്നമ്മയ്ക്ക് പറയാനുണ്ട്. 

1965ൽ തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചു. 1973  പെരിയാർ എന്ന ചിത്രത്തിൽ കവിയൂർ പൊന്നമ്മയുടെ മകനായി അഭിനയിച്ചത് തിലകനായിരുന്നു. പിൽക്കാലത്ത്, അതേ തിലകൻ തന്നെ, കവിയൂർ പൊന്നമ്മയുടെ ഭർത്താവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും, നല്ല ജോഡികൾ എന്ന നിലയിൽ മലയാള സിനിമയിൽ ശ്രദ്ധ നേടുകയും ചെയ്തു.  1965ൽ ഓടയിൽനിന്ന് എന്ന ചിത്രത്തിൽ സത്യന്റെ നായികയായി, അതേവർഷം തന്നെ മറ്റൊരു ചിത്രത്തിൽ സത്യന്റെ അമ്മ വേഷവും ചെയ്തു. അങ്ങനെ  രസകരമായ വേഷപ്പകർച്ചകളുടെ നൂറായിരം കഥകൾ പറയാനുണ്ട് കവിയൂർ പൊന്നമ്മയ്ക്ക്. 

സത്യൻ

തൊമ്മന്റെ മക്കൾ (1965), ജയിൽ (1966), വഴി പിഴച്ച സന്തതി (1968), ശരശയ്യ (1971) ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മയുടെ മകനായിട്ടാണ് സത്യൻ അഭിനയിച്ചത്. അതേസമയം, പോസ്റ്റ്‌മാൻ (1967), സ്വപ്നഭൂമി (1967), സഹധർമിണി (1967) ശിക്ഷ (1971), കരകാണാകടൽ (1971), ഒരു പെണ്ണിന്റ കഥ (1971) , അക്കരപ്പച്ച (1972) എന്നീ ചിത്രങ്ങളിൽ സത്യന്റെ ഭാര്യയുടെ വേഷമായിരുന്നു കവിയൂർ പൊന്നമ്മയ്ക്ക്. കളിപ്പാവ (1972) എന്ന ചിത്രത്തിൽ കവിയൂർ പൊന്നമ്മയുടെ സഹോദരനായും പൊന്നമ്മ അഭിനയിച്ചു.

പ്രേം നസീർ

Advertisment

40ൽ ഏറെ ചിത്രങ്ങളിൽ പ്രേംനസീറിന്റെ അമ്മയായി പൊന്നമ്മ വേഷമിട്ടു. നദി (1969), കല്പന (1970), നിഴലാട്ടം (1970), അമ്മയെന്ന സ്ത്രീ (1970), വിവാഹസമ്മാനം (1971), മകനെ നിനക്കു വേണ്ടി (1971), കളിത്തോഴി (1971), പുഷ്പാഞ്ജലി (1972), മന്ത്രകോടി (1972), ഇന്റർവ്യൂ (1973), തനിനിറം (1973), ധർമ്മയുദ്ധം (1973), നൈറ്റ്‌ഡ്യൂട്ടി (1974) അങ്കത്തട്ട് (1974), അരക്കള്ളൻ മുക്കാൽ കള്ളൻ (1974), സിന്ധു (1975), ചുമടുതാങ്ങി (1975), അഭിമാനം (1975), സമ്മാനം (1975), അമൃതവാഹിനി (1976),കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976), തുലാവർഷം (1976), വഴിവിളക്ക് (1976),  അക്ഷയപാത്രം (1977), മിനിമോൾ (1977), പ്രാർത്ഥന (1978), പമ്പരം (1979), മാമാങ്കം (1979), പ്രഭു (1979), ലവ് ഇൻ സിംഗപൂർ (1980) എന്നിവ അവയിൽ ചിലതു മാത്രം. 

കണ്മണികൾ (1966), പുഷ്പാഞ്ജലി (1972) എന്നീ ചിത്രങ്ങളിൽ പ്രേംനസീറിന്റെ ഭാര്യയുടെ വേഷമായിരുന്നു കവിയൂർ പൊന്നമ്മയ്ക്ക്. പിഞ്ചുഹൃദയം (1966), അസുരവിത്ത് (1968) തച്ചോളി മരുമകൻ ചന്തു (1974), അജയനും വിജയനും (1976), മറക്കില്ലൊരിക്കലും (1983) ചിത്രങ്ങളിൽ പ്രേംനസീറിന്റെ സഹോദരിയായാണ് അഭിനയിച്ചത്. 

മധു

തൊമ്മന്റെ മക്കൾ (1965),  വഴി പിഴച്ച സന്തതി (1968), പുത്രകാമേഷ്ടി (1972), ഒരിക്കൽ കൂടി (1981), എന്നെ ഞാൻ തേടുന്നു (1983) എന്നീ ചിത്രങ്ങളിൽ മധുവിന്റെ അമ്മയായി.  പുത്രകാമേഷ്ടി (1972), വിടരുന്ന മൊട്ടുകൾ (1977), എന്നെ ഞാൻ തേടുന്നു (1983), ഒരു പൈങ്കിളികഥ (1984), ദേവദാസ് (1989), കുടുംബസമേതം (1992), ഏഴുപുന്നതരകൻ (1999) , ട്വന്റി 20(2008) എന്നീ ചിത്രങ്ങളിൽ ഭാര്യയായും അഭിനയിച്ചു.

Kaviyoor Ponnamma films

ജയൻ

അമൃതവാഹിനി (1976), രാജപരമ്പര (1977) രണ്ട് ലോകം (1977), കരിമ്പന(1980), മനുഷ്യമൃഗം (1980), ലവ് ഇൻ സിംഗപൂർ (1980) എന്നീ ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മയുടെ മകനായി ജയൻ അഭിനയിച്ചു. 

കെ. പി. ഉമ്മർ

വിവാഹസമ്മാനം (1971), ഉത്സവം (1975), അപ്പൂപ്പൻ (1976) ചിത്രങ്ങളിൽ അമ്മയും മകനുമായിട്ടാണ് കെ പി ഉമ്മറും കവിയൂർ പൊന്നമ്മയും അഭിനയിച്ചത്. കാട്ടുകുരങ്ങ് (1969), തിരുവോണം (1975), അജയനും വിജയനും (1976), ഊഞ്ഞാൽ (1977), അച്ചാരം അമ്മിണി ഓശാരം ഓമന (1977), മുറ്റത്തെ മുല്ല (1977), അക്ഷയപാത്രം (1977), സമയമായില്ലപോലും (1978), പൗരുഷം (1983), മനസ്സൊരു മഹാസമുദ്രം (1983) മാന്നാർ മത്തായി സ്പീക്കിങ് (1995) എന്നീ ചിത്രങ്ങളിൽ ഉമ്മറിന്റെ ഭാര്യയുടെ വേഷമായിരുന്നു പൊന്നമ്മയ്ക്ക്. ഇനിയും കുരുക്ഷേത്രം (1986) എന്ന ചിത്രത്തിൽ സഹോദരീ- സഹോദരന്മാരായും ഇരുവരും അഭിനയിച്ചു.

ജോസ് പ്രകാശ്

അംബ അംബിക അംബാ ലിക (1976) ചിത്രത്തിലാണ് ജോസ് പ്രകാശ് പൊന്നമ്മയുടെ മകനായി അഭിനയിച്ചത്. മന്ത്രകോടി (1972), പ്രവാഹം (1975), സത്യവാൻ സാവിത്രി (1977), രാജപരമ്പര (1977), രണ്ട് ലോകം (1977), കുടുംബം നമുക്ക് ശ്രീകോവിൽ (1978),  യക്ഷിപ്പാറു (1979), തൃഷ്ണ (1981) സ്വന്തമേവിടെ ബന്ധമെവിടെ (1984) തുടങ്ങിയ ചിത്രങ്ങളിൽ ഭർത്താവിന്റെ വേഷത്തിലും ജോസ് പ്രകാശ് അഭിനയിച്ചു. 

സുകുമാരൻ

നിർമാല്യം (1973), ചുമടുതാങ്ങി (1975), രണ്ടിലൊന്ന് (1978) കുടുംബം നമുക്ക് ശ്രീകോവിൽ (1978), അവതാരം (1981), സ്ഫോടനം (1981), നിഴൽയുദ്ധം(1981), അഗ്നിശരം (1981), പൗരുഷം (1983) ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മയുടെ മകൻ്റെ വേഷം ചെയ്തു

എം. ജി സോമൻ

തിരുവോണം (1975), കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976), ഇതാ ഒരു തീരം (1979) വയൽ (1981), പൗരുഷം (1983) തുടങ്ങിയ ചിത്രങ്ങളിൽ മകനായും മഹാനഗരം (1992) എന്ന ചിത്രത്തിൽ ഭർത്താവായും അഭിനയിച്ചു. 

നെടുമുടി വേണു

ഇളക്കങ്ങൾ (1982), അകലങ്ങളിൽ (1986), ഭരതം (1991), ഒരു കടങ്കഥപോലെ (1993) ചിത്രങ്ങളിൽ മകനായും ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് (1988), ഹിസ് ഹൈനസ്സ് അബ്ദുള്ള (1990), കടൽ കടന്നൊരു മാത്തുകുട്ടി (2013) തുടങ്ങിയ ചിത്രങ്ങളിൽ  ഭർത്താവായും പൊന്നമ്മയ്ക്ക് ഒപ്പം അഭിനയിച്ചു.  തേന്മാവിൻ കൊമ്പത്തിൽ (1994) സഹോദരന്റെ വേഷമായിരുന്നു നെടുമുടി വേണുവിന്.

അടൂർ ഭാസി

അരക്കള്ളൻ മുക്കാൽകള്ളൻ (1974), അഭിമാനം (1975), തുറുപ്പുഗുലാൻ (1977) ചിത്രങ്ങൾ മകനായും ആറ്റം ബോംബ് (1964), അനാഥ (1970), ധർമ്മയുദ്ധം (1973), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1980) , ലക്ഷമണരേഖ (1984) തുടങ്ങിയ ചിത്രങ്ങളിൽ ഭർത്താവായും അഭിനയിച്ചു.  ഈ തണലിൽ ഇത്തിരി നേരം (1985)  എന്ന ചിത്രത്തിൽ സഹോദരീ സഹോദരന്മാരായി ഇരുവരും സ്ക്രീൻ പങ്കിട്ടു.

തിലകൻ

എന്ന് നാഥന്റെ നിമ്മി (1986) എന്ന ചിത്രത്തിൽ മകനായും  ജാതകം (1988), കിരീടം (1989), ഒളിയമ്പുകൾ (1990), സന്ദേശം (1991), മുഖമുദ്ര (1992) സമാഗമം (1993), ചെങ്കോൽ (1993), ചുക്കാൻ (1994), കുടുംബവിശേഷം (1994), സന്താനഗോപാലം (1994), വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി (1994), മിന്നാമിനുങ്ങിനും മിന്നുകെട്ട് (1995), നമ്പർ വൺ  സ്നേഹതീരം ബാംഗ്ലൂർ നോർത്ത് (1995), പല്ലാവൂർ ദേവനാരായൺ (1999), ഇവിടം സ്വർഗ്ഗമാണ് (2009) ചിത്രങ്ങളിൽ ഭർത്താവ് വേഷവും ചെയ്തു. തനിയാവർത്തനം (1987) എന്ന ചിത്രത്തിൽ തിലകന്റെ  സഹോദരിയുടെ വേഷമായിരുന്നു പൊന്നമ്മയ്ക്ക്. 

ബാലൻ കെ നായർ

നിഴൽ മൂടിയ നിറങ്ങൾ (1983) എന്ന ചിത്രത്തിൽ ബാലൻ കെ നായരുടെ അമ്മയായി അഭിനയിച്ചു. ആറാട്ട് (1979), കാട്ടിലെ പാട്ട് (1982), നിങ്ങളിൽ ഒരു സ്ത്രീ (1984), കയ്യെത്തും ദൂരത്ത് (1987) ചിത്രങ്ങളിൽ ബാലൻ കെ നായരുടെ ഭാര്യയായും. അധ്യായം ഒന്ന് മുതൽ (1985)  എന്ന ചിത്രത്തിൽ ഇരുവരും സഹോദരീ-സഹോദരന്മാരായിട്ടാണ് സ്ക്രീനിലെത്തിയത്. 

ഭരത് ഗോപി

നിഴൽ മൂടിയ നിറങ്ങൾ (1983), കരിമ്പിൻപൂവിനക്കരെ (1985) ചിത്രങ്ങളിൽ ഭരത് ഗോപിയുടെ അമ്മയായും എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985) എന്ന ചിത്രത്തിൽ ഭർത്താവായും അഭിനയിച്ചു. 

രാഘവൻ

ആഭിജാത്യം, രാജപരമ്പര എന്നീ ചിത്രങ്ങളിൽ മകനായി അഭിനയിച്ചു. 

ജനാർദ്ദനൻ 

കുടുംബം നമുക്ക് ശ്രീകോവിൽ (1978), യക്ഷിപ്പാറു (1979) എന്നീ ചിത്രങ്ങളിൽ മകനായും ഞാൻ സൽപ്പേര് രാമൻകുട്ടി (2003) എന്ന ചിത്രത്തിൽ സഹോദരനായും അഭിനയിച്ചു. 

സുധീർ

നിഴലാട്ടം (1970), അംബ അംബിക അബാലിക (1976) നിറകുടം (1977) ചിത്രങ്ങളിലാണ് കവിയൂർ പൊന്നമ്മയുടെ മകനായി സുധീർ എത്തിയത്. 

ബഹദൂർ

അനാഥ (1970) എന്ന ചിത്രത്തിൽ ബഹദൂറിന്റെ അമ്മയായി അഭിനയിച്ചു. ആ ചിത്രശലഭം പറന്നോട്ടെ (1970), മിനിമോൾ (1977), അവളുടെ രാവുകൾ (1978) പുറപ്പാട് (1990) ചിത്രങ്ങളിൽ ഭർത്താവായും.

ശങ്കർ

കാളിയമർദ്ധനം (1982), ഹലോ മദ്രാസ് ഗേൾ (1983) ചിത്രങ്ങളിൽ ശങ്കറിന്റെ അമ്മയായി. 

കരമന ജനാർദ്ദനൻ നായർ

തിങ്കളാഴ്ച നല്ല ദിവസം (1985) എന്ന ചിത്രത്തിൽ കരമന ജനാർദ്ദനൻ നായരുടെ അമ്മയായും മഴവിൽകാവടി (1989), കിഴക്കുണരും പക്ഷി (1991) എന്നീ ചിത്രങ്ങളിൽ ഭാര്യയായും അഭിനയിച്ചു. 

ലാലു അലക്സ്‌

സ്വന്തമെവിടെ ബന്ധമെവിടെ (1984), സാദരം (1995) ചിത്രങ്ങളിൽ മകനായും ഒളിയമ്പുകൾ (1990 എന്ന ചിത്രത്തിൽ മരുമകനായും ഞാൻ സൽപ്പേര് രാമൻകുട്ടിയിൽ (2003) സഹോദരനായും ലാലു അലക്സ് കവിയൂർ പൊന്നമ്മയ്ക്ക് ഒപ്പം സ്ക്രീനിലെത്തി. 

വേണു നാഗവള്ളി

ഓമനതിങ്കൾ (1983), ദേവദാസ് (1989) എന്നീ ചിത്രങ്ങളിൽ മകനായി എത്തി. 

ബാലചന്ദ്രമേനോൻ

ഒരു പൈങ്കിളികഥ (1984), സന്താനഗോപാലം (1994) തുടങ്ങിയ ചിത്രങ്ങളിൽ മകനായി എത്തി. 

ടി ജി രവി

പാദസരം (1978) എന്ന ചിത്രത്തിൽ മകനായും അങ്ങാടിക്കപ്പുറത്ത് (1985) എന്ന ചിത്രത്തിൽ സഹോദരനായും അഭിനയിച്ചു.

മമ്മൂട്ടി

നദി മുതൽ നദി വരെ (1983), തിങ്കളാഴ്ച നല്ല ദിവസം (1985), ഈ തണലിൽ ഇത്തിരി നേരം (1985), തനിയാവർത്തനം (1987), മുക്തി (1988), ഒളിയമ്പുകൾ (1990),
പുറപ്പാട് (1990), മഹാനഗരം (1992), വാത്സല്യം (1993) സുകൃതം (1994) ദി ഗോഡ്മാൻ (1999), ഏഴുപുന്നതരകൻ (1999), പല്ലാവൂർ ദേവനാരായണൻ (1999) , അരയന്നങ്ങളുടെ വീട് (2000)  തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി കവിയൂർ പൊന്നമ്മയുടെ മകനായെത്തി. 

മോഹൻലാൽ

ഏറെ സെലിബ്രേറ്റ് ചെയ്യപ്പെട്ട അമ്മ മകൻ കോമ്പോ ആയിരുന്നു മോഹൻലാൽ- കവിയൂർ പൊന്നമ്മ കൂട്ടുക്കെട്ട്. യഥാർത്ഥ ജീവിതത്തിലും മോഹൻലാലിന്റെ അമ്മയാണ് കവിയൂർ പൊന്നമ്മ എന്നു കരുതിയ എത്രയോ പ്രേക്ഷകരുണ്ട്. അത്രയേറെ ആഴത്തിൽ പ്രേക്ഷകമനസ്സിൽ വേരൂന്നിയ കോമ്പോ ആണിത്. 

സ്വന്തമെവിവിടെ ബന്ധമെവിടെ (1984), കരിമ്പിൻ പൂവിനക്കരെ (1985), അദ്ധ്യായം ഒന്ന് മുതൽ (1985), നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), ഇനിയും കുരുഷേത്രം (1986), മനസിലൊരു മണിമുത്ത് (1986), ഇരുപതാം നൂറ്റാണ്ട് (1987), കിരീടം (1989), അധിപൻ (1989), വന്ദനം (1989), പെരുവണ്ണാപുരത്തെ വിശേഷങ്ങൾ (1989), കടത്തനാടൻ അമ്പാടി (1990), ഭരതം (1991), ഉള്ളടക്കം (1991), കിഴക്കുണരും പക്ഷി (1991), ധനം (1991), വിയറ്റ്നാം കോളനി (1992), ചെങ്കോൽ (1993), ഗാന്ധർവ്വം (1993) മായമയൂരം (1993), ഹരിഹരൻപിള്ള ഹാപ്പിയാണ്(2003), മിസ്റ്റർ ബ്രഹ്മചാരി (2003),വിസ്മയതുമ്പത്ത് (2004), മാമ്പഴക്കാലം (2004), നാട്ടുരാജാവ് (2004), വടക്കും നാഥൻ (2006), ഇവിടം സ്വർഗമാണ് (2009) എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മ മോഹൻലാലിന്റെ അമ്മയായെത്തി. 

സുരേഷ് ഗോപി

രാജാവാഴ്ച്ച (1990), പൊന്നുരുക്കും പക്ഷി (1992), ചുക്കാൻ (1994), സാദരം (1995), കളക്ടർ (2011) ചിത്രങ്ങളിൽ സുരേഷ് ഗോപിയുടെ അമ്മയായെത്തി. 

ജയറാം

മഴവിൽകാവടി (1989), ജാതകം (1989), പൂക്കാലം വരവായ് (1991),  സന്ദേശം (1991),
ആയുഷ്കാലം (1992), മിന്നാമിനുങ്ങിനും മിന്നുകെട്ട് (1995), ഞാൻ സൽപ്പേര് രാമൻ കുട്ടി (2003) തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജയറാമിന്റെ അമ്മയായി എത്തിയത് പൊന്നമ്മയായിരുന്നു. 

റഹ്‌മാൻ

ഈ തണലിൽ ഇത്തിരി നേരം (1985), മുക്തി (1988) എന്നീ ചിത്രങ്ങളിൽ മകനായി അഭിനയിച്ചു. 

ജഗനാഥവർമ്മ

നഖഷതങ്ങളിൽ (1987) ജഗനാഥവർമ്മയുടെ അമ്മയായി. അന്തപുരം (1980), അക്ഷരതെറ്റ് (1989) ചിത്രങ്ങളിൽ ഇരുവരും ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു. 

മുകേഷ്

ബലൂൺ (1982), തനിയാവർത്തനം (1987), മുത്തുകുടയും ചൂടി (1989), സഹോദരൻ സഹദേവൻ (2003) ചിത്രങ്ങളിൽ മുകേഷിന്റെ അമ്മയായി. 

സായികുമാർ 

രാജവാഴ്‌ച (1990), അപൂർവം ചിലർ (1990) ചിത്രങ്ങളിൽ സായി കുമാറിന്റെ അമ്മയായി അഭിനയിച്ചു.

ശ്രീനാഥ്‌

ഒറ്റയടിപാതകൾ (1993), സാദരം (1995) എന്നീ ചിത്രങ്ങളിൽ മകൻ വേഷം ചെയ്തു. 

ബാബു നമ്പൂതിരി

ധനം (1991), കുടുംബസമേതം (1992) എന്നീ ചിത്രങ്ങളിൽ പൊന്നമ്മയുടെ മകനായി. 

വിജയരാഘവൻ

ട്വന്റി 20 (2008) യിൽ വിജയരാഘവന്റെ അമ്മ വേഷം ചെയ്തു.

സിദ്ദിഖ്

വാത്സല്യം (1993), ഭീഷമാചാര്യ (1994), ഉത്തമൻ (2001), ട്വന്റി 20(2008) ചിത്രങ്ങളിൽ മകൻ വേഷം ചെയ്തു. 

ജഗദീഷ്

സന്താനഗോപാലം, ഞാൻ കോടിശ്വരൻ തുടങ്ങിയ ചിത്രങ്ങളിൽ മകനായി അഭിനയിച്ചു.

നെല്ലിക്കോട് ഭാസ്കരൻ നായർ

മകനെ നിനക്കു വേണ്ടി (1971) യിൽ നെല്ലിക്കോട് ഭാസ്കരൻ നായരുടെ അമ്മയായി അഭിനയിച്ചു. നിറകുടം (1977) എന്ന ചിത്രത്തിൽ ഭാര്യയായും വേഷമിട്ടു. 

രവികുമാർ

അവളുടെ രാവുകൾ (1978), മാറ്റുവിൻ ചട്ടങ്ങളെ (1982) എന്നീ  ചിത്രങ്ങളിൽ പൊന്നമ്മയുടെ മകനായെത്തി.

രതീഷ്

നദി മുതൽ നദി വരെ (1983) എന്ന ചിത്രത്തിൽ രതീഷിന്റെ അമ്മയായി.

കൃഷ്ണചന്ദ്രൻ

രതിനിർവേദം (1978 ) എന്ന ചിത്രത്തിൽ കൃഷ്ണചന്ദ്രൻറെ അമ്മയായി. 

മുരളി മോഹൻ

ജഗദ് ഗുരു ആദിശങ്കരൻ (1977) എന്ന ചിത്രത്തിൽ മുരളി മോഹൻ്റെ അമ്മയായി. 

ദേവൻ

വിട പറയാൻ മാത്രം (1988), അരയന്നങ്ങളുടെ വീട് (2000) എന്നീ ചിത്രങ്ങളിൽ ദേവന്റെ  അമ്മയായി.

ബൈജു

മുത്തുക്കുടയും ചൂടി (1989), കുടുംബവിശേഷം (1994) മാമ്പഴക്കാലം (2004), ചിത്രങ്ങൾ മകൻ വേഷം

കൃഷ്ണകുമാർ

അരയന്നങ്ങളുടെ വീട് (2000) എന്ന ചിത്രത്തിൽ കൃഷ്ണകുമാറിന്റെ അമ്മയായി. 

ഹരിശ്രീ അശോകൻ

അമ്മ അമ്മായിയമ്മ (1998) എന്ന ചിത്രത്തിൽ ഹരിശ്രീ അശോകന്റെ അമ്മയായി. 

ബാലചന്ദ്രൻ ചുള്ളികാട്

മരിക്കുന്നില്ല ഞാൻ (1988) എന്ന ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളികാടിന്റെ അമ്മയായി എത്തി. 

ദിലീപ്

പട്ടണത്തിൽ സുന്ദരൻ (2003), റൺവേ (2004) എന്നീ ചിത്രങ്ങളിൽ ദിലീപിന്റെ അമ്മയായി. 

ബാബു ആന്റണി

അപരാഹ്നം (1991) എന്ന ചിത്രത്തിൽ ബാബു ആന്റണിയുടെ അമ്മയായി. 

മുരളി 

ദശരഥം (1989) എന്ന ചിത്രത്തിൽ മുരളിയുടെ അമ്മവേഷം.

ഇന്ദ്രജിത്ത്

റൺവേ (2004) എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ അമ്മ വേഷം. 

യദുകൃഷ്ണൻ

കിരീടം (1989), ചെങ്കോൽ (1993) എന്നീ ചിത്രങ്ങളിൽ യദുകൃഷ്ണന്റെ അമ്മയായി. 

മനോജ്‌ കെ ജയൻ

കുടുംബസമേതം (1993) എന്നീ ചിത്രങ്ങളിൽ മനോജ് കെ ജയന്റെ അമ്മയായി. 

ശ്രീരാമൻ

കുടുംബസമേതം (1993) ശ്രീരാമന്റെ അമ്മയായി. 

കെ പി എ സി സണ്ണി

കുടുംബസമേതം (1993) എന്ന ചിത്രത്തിൽ കെ പി എ സി സണ്ണിയുടെ അമ്മയായി. 

രവീന്ദ്രൻ

പപ്പയുടെ സ്വന്തം അപ്പൂസ് (1992) എന്ന ചിത്രത്തിൽ രവീന്ദ്രന്റെ രണ്ടാനമ്മ വേഷം. 

ശ്രീനിവാസൻ

സന്ദേശം (1991) എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ അമ്മ.

നാസർ 

മഞ്ജീരധ്വനി (1998)

കമൽഹാസൻ

തിരുവോണം (1975), നിറകുടം (1977) തുടങ്ങിയ ചിത്രങ്ങളിൽ കമൽഹാസന്റെ അമ്മയായി. 

രവി ചന്ദ്രൻ

ആരോമലുണ്ണി (1972)യിൽ രവി ചന്ദ്രന്റെ അമ്മ. 

ശാരദ

ക്രോസ്സ് ബെൽറ്റ്‌ (1970), ത്രിവേണി (1970), ആഭിജാത്യം (1971), തീർഥയാത്ര (1982), അന്വേഷണം (1972), ഏണിപടികൾ (1973), തിരുവോണം (1975) ചിത്രങ്ങളിൽ ശാരദയുടെ അമ്മയായി. 

ഷീല

സ്വപ്നഭൂമി (1967),വെളുത്ത കത്രീന (1968), ആൽമരം (1969), ശിക്ഷ (1971), മാന്യശ്രീ വിശ്വാമിത്രൻ (1974), മറ്റൊരു സീത (1975), അച്ചാരം അമ്മിണി ഓശാരം ഓമന (1977), ഈറ്റ (1978) ചിത്രങ്ങളിൽ ഷീലയുടെ അമ്മയായി. 

ജയഭാരതി
അനാഥ (1970), കരകാണാകടൽ (1971), ദിവ്യദർശനം (1973), നീലകണ്ണുകൾ (1974), മാന്യശ്രീ വിശ്വാമിത്രൻ (1974), വരദക്ഷിണ (1976) രണ്ട് ലോകം.(1977) ചിത്രങ്ങളിൽ ജയഭാരതിയുടെ അമ്മയായി. 

സുകുമാരി

ആഭിജാത്യം (1971) എന്ന ചിത്രത്തിൽ സുകുമാരിയുടെ അമ്മ വേഷം. 

കെ പി എ സി ലളിത

ദിവ്യദർശനം (1973), തിരുവോണം (1975), കുടുംബം നമുക്ക് ശ്രീകോവിൽ (1978), സന്ദേശം (1991) എന്നീ ചിത്രങ്ങളിൽ കെ പി എ സി ലളിതയുടെ അമ്മയായി. 

സീമ

ആറാട്ട് (1979), സ്ഫോടനം (1981), മനസ്സൊരു മഹാസമുദ്രം (1983), തിരകൾ (1984), ലക്ഷ്മണരേഖ (1984), കരിമ്പിൻപൂവിനക്കരെ (1985), സുരഭിയാമങ്ങൾ (1986) എന്നീ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

ശ്രീവിദ്യ

ഉത്സവം (1975), പ്രഭാതസന്ധ്യ (1975), ചെണ്ട (1973), ധർമ്മയുദ്ധം (1973) എന്നീ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

വിധുബാല

സിന്ധു (1975), കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976), ഇന്നലെ ഇന്ന് (1977), മുറ്റത്തെ മുല്ല (1977), സർപ്പം (1979)  എന്നീ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

ലക്ഷ്മി

ബന്ധം (1983) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു. 

ഉണ്ണിമേരി

കുടുംബം നമുക്ക് ശ്രീകോവിൽ (1978) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു. 

വിജയശ്രീ

പൊന്നാപുരം കോട്ട (1974) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു. 

 ശ്രീദേവി

തുലാവർഷം (1976), സത്യവാൻ സാവിത്രി (1977), ഊഞ്ഞാൽ (1977), നാലു മണിപൂക്കൾ (1978) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

കെ ആർ വിജയ

ഓടയിൽ നിന്ന് (1965) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു. 

സുമിത്ര

നിർമ്മാല്യം (1973) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു. 

ചെമ്പരത്തി ശോഭന

മറ്റൊരു സീത (1975) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു. 

ജൂനിയർ ഷീല

ആഭിജാത്യം (1971), ഒരു പെണ്ണിന്റ കഥ (1971) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

ഫടാ ഫട് ജയലക്ഷ്മി

തീർത്ഥയാത്ര (1972) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു. 

 ടി പി രാധാമണി

ആ ചിത്രശലഭം പറന്നോട്ടെ (1970), അനാഥ (1970) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

റാണി ചന്ദ്ര
വിവാഹസമ്മാനം (1971) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു

അംബിക

അന്തപ്പുരം (1980), മണിയൻ പിള്ള അഥവാ മണിയൻപിള്ള(1981)
സ്നേഹസിന്ദൂരം (1997) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

സത്യകല

കാളിയമർദ്ധനം (1982) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു

കലാരഞ്ജിനി

നിഴൽയുദ്ധം (1981) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു

സത്യചിത്ര

നിഴൽയുദ്ധം (1981) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു

പൂർണിമ ഭാഗ്യരാജ്

കാട്ടിലെ പാട്ട് (1982), ഹലോ മദ്രാസ് ഗേൾ (1983), കയ്യെത്തും ദൂരത്ത് (1987) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

ഉർവശി

എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985), അക്ഷരതെറ്റ് (1989), കുടുംബവിശേഷം (1994) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

ചിത്ര

കൈയെത്തും ദൂരത്ത് (1987) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു

സിതാര

മുക്തി (1988), പുറപ്പാട് (1990) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

ശാന്തി കൃഷ്ണ

കുടുംബവിശേഷം (1994), മഞ്ജീരധ്വനി (1998) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

രേണുക

കുടുംബസമേതം (1993), ചുക്കാൻ (1994), കുടുംബവിശേഷം (1994) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

ബിന്ദു പണിക്കർ
ഒരു കടങ്കഥപോലെ (1993), അരയന്നങ്ങളുടെ വീട് (2000), മിസ്റ്റർ ബ്രഹ്മചാരി (2003) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

റീന

മിനിമോൾ (1977), അഗ്നിശരം (1981) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

മാതു

സന്ദേശം (1991) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

ചിപ്പി

സോപാനം (1993), സന്താനഗോപാലം (1994), മിന്നാമിനുങ്ങിനും മിന്നുകെട്ട് (1995) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു.

സീന

സോപാനം (1993), ചുക്കാൻ (1994) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു.

രേവതി

നന്ദനം (2002) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സോന നായർ

അരയന്നങ്ങളുടെ വീട് (2000) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സറീന വഹാബ്

ചാമരം (1980) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

ജയപ്രഭ

മാറ്റുവിൻ ചട്ടങ്ങളെ (1982) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സ്വപ്ന

മറുപ്പച്ച (1982) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

രോഹിണി
ഈ തണലിൽ ഇത്തിരി നേരം (1985),  സമാഗമം (1993) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു.

രാജലക്ഷ്മി

തൃഷ്ണ (1981) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

മേനക

ഓപ്പോൾ (1981) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സത്യപ്രിയ

തിരകൾ (1984) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സുചിത്ര

ഭരതം (1991) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സബിത ആനന്ദ്

ചുക്കാൻ (1994) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സുനന്ദ

സ്വന്തമെവിടെ ബന്ധമെവിടെ (1984) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

ശ്രീരേഖ

നിങ്ങളിൽ ഒരു സ്ത്രീ (1984) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സുമലത

ഉണ്ണികൃഷ്ന്റെ ആദ്യത്തെ ക്രിസ്മസ് (1988) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

ഗീത വിജയൻ

മാന്നാർ മത്തായി സ്പീക്കിങ് (1995) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സീന ദാദി 

പപ്പയുടെ സ്വന്തം അപ്പൂസ് (1992) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സുകന്യ

അമ്മ അമ്മായിയമ്മ (1998) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

രേഖ

പൂക്കാലം വരവായ് (1991) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

സുനിത

മുഖമുദ്ര (1992), വാത്സല്യം (1993) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

കനകലത
കിരീടം (1989), ചെങ്കോൽ (1993) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

ഉഷ

കിരീടം (1989), ചെങ്കോൽ (1993) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

സുജ കാർത്തിക

റൺവേ (2004), ഞാൻ സൽപ്പേര് രാമൻകുട്ടി (2003) തുടങ്ങിയ ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 

സിന്ധു മേനോൻ
ട്വന്റി 20 (2008) എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു.

വിവരങ്ങൾക്ക് കടപ്പാട്: മാഗ്നസ് എം, മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ് (m3db)

Read More Entertainment Stories Here

    Memories Malayalam Films

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: