/indian-express-malayalam/media/media_files/eDMeKQwnuFQ26jlaOmjy.jpg)
/indian-express-malayalam/media/media_files/preeti-jhangiani-8.jpg)
കുഞ്ചാക്കോ ബോബൻ നായകനായി ദിനേശ് ബാബു സംവിധാനം ചെയ്ത മഴവില്ല് എന്ന ചിത്രത്തിൽ നായികയായി എത്തിയ ബോളിവുഡ് താരം പ്രീതി ജാംഗിയാനിയെ അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാനാവില്ല.
/indian-express-malayalam/media/media_files/preeti-jhangiani-7.jpg)
അത്രയേറെ, വീണ എന്ന ആ കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു. പിന്നീട് മലയാളചിത്രങ്ങളിലൊന്നും പ്രീതി അഭിനയിച്ചില്ല.
/indian-express-malayalam/media/media_files/preeti-jhangiani-3.jpg)
ഇപ്പോൾ ഒരു സംരംഭകയും ആം റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് പ്രോ പഞ്ച ലീഗിൻ്റെ സഹസ്ഥാപകയുമാണ് പ്രീതി ജാംഗിയാനി.
/indian-express-malayalam/media/media_files/preeti-jhangiani-1.jpg)
മഴവില്ലിന്റെ ലൊക്കേഷൻ ആസ്ട്രേലിയയിൽ ആണെന്നതായിരുന്നു ചിത്രത്തിലേക്ക് തന്നെ ആകർഷിച്ച ഘടകമെന്നാണ് പ്രീതി പറയുന്നത്. ആദ്യചിത്രമായ മഴവില്ലിലേക്ക് ഓഫർ വരുമ്പോൾ മോഡലിംഗിൽ തിളങ്ങുകയായിരുന്നു പ്രീതി.
/indian-express-malayalam/media/media_files/preeti-jhangiani-6.jpg)
"ഞാൻ മോഡലിംഗിൽ എസ്റ്റാബ്ലിഷ് ചെയ്തിരിക്കുമ്പോഴാണ് സംവിധായകൻ ദിനേശ് ബാബു ചിത്രത്തിനായി എന്നെ സമീപിച്ചത്. എൻ്റെ മ്യൂസിക് വീഡിയോ 'യേ ഹേ പ്രേം' വൻ ഹിറ്റായിരുന്നു. ആ സമയത്ത്, എനിക്ക് ഓഫറുകൾ വന്നെങ്കിലും അഭിനയിക്കാൻ താൽപ്പര്യമില്ലായിരുന്നു. മഴവില്ലിന്റെ ഷൂട്ട് 40 ദിവസത്തോളം ഓസ്ട്രിയയിലായിരിക്കുമെന്ന് അറിഞ്ഞപ്പോൾ ഞാൻ ഉടനെ യെസ് പറഞ്ഞു. ഓസ്ട്രിയയിൽ ഒരു അവധിക്കാലം ആസ്വദിക്കാമല്ലോ! കഥാപാത്രത്തെക്കുറിച്ചോ മേക്കപ്പിനെക്കുറിച്ചോ എങ്ങനെ അഭിനയിക്കണം എന്നതിനെക്കുറിച്ചോ ഞാൻ ചിന്തിച്ചില്ല. ഓസ്ട്രിയയിലേക്ക് പോകുന്ന ത്രില്ലിൽ ആയിരുന്നു," പ്രീതി ജാംഗിയാനി ഇ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
/indian-express-malayalam/media/media_files/preeti-jhangiani-4.jpg)
സഹതാരങ്ങളായ കുഞ്ചാക്കോ ബോബൻ, വിനീത് എന്നിവരുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും പ്രീതി അഭിമുഖത്തിൽ പറയുന്നു. "ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ടായിരുന്നു. ഷൂട്ടിങ്ങിലുടനീളം കുഞ്ചാക്കോ ബോബൻ സൗഹാർദ്ദപരവും മധുരതരവുമായി പെരുമാറി. വിനീത് എനിക്ക് വിലപ്പെട്ട നുറുങ്ങുകൾ നൽകി, ഒരു ഉപദേശകനായി പ്രവർത്തിച്ചു. ആ ദീർഘകാല സുഹൃത്തുക്കളുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹം തോന്നുന്നു,” പ്രീതി കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/preeti-jhangiani-5.jpg)
അടുത്തിടെ, കഫാസ് എന്ന വെബ് സീരിസിലൂടെ പ്രീതി അഭിനയരംഗത്തേക്ക് മടങ്ങി എത്തിയിരുന്നു. സോണി ലിവിലാണ് കഫാസ് സംപ്രേക്ഷണം ചെയ്യുന്നത്.
/indian-express-malayalam/media/media_files/preeti-jhangiani-2.jpg)
പർവിൻ ദബാസ് ആണ് പ്രീതിയുടെ ഭർത്താവ്. 2006ൽ വിത്ത് ലൗ തുംഹാരയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. 2008ൽ ഇരുവരും വിവാഹിതരായി.
/indian-express-malayalam/media/media_files/Lo9qmrBKZhB5qGuqocqW.jpg)
'അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു' എന്ന മലയാള ചിത്രത്തിൽ പർവിൻ ദബാസും അഭിനയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.