/indian-express-malayalam/media/media_files/CqHd8w7nc22NhtqvMuNM.jpg)
തമിഴകത്തെ ജനപ്രിയ അവതാരകയും അഭിനേത്രിയുമാണ് ഡിഡി എന്ന ദിവ്യദർശിനി നീലകണ്ഠൻ. വർഷങ്ങളായി റൂമറ്റോയ്ഡ് ആർത്രൈറ്റിസുമായുള്ള പോരാട്ടത്തിലാണ് ഡിഡി. കഴിഞ്ഞ 10 വർഷത്തിനിടെ കാൽമുട്ടിൽ നാലു ശസ്ത്രക്രിയകളാണ് ദിവ്യദർശിനിയ്ക്ക് നടത്തിയത്. 2 മാസം മുൻപായിരുന്നു കാൽമുട്ടുമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ദിവ്യദർശിനി വിധേയയായത്.
സർജറിയ്ക്ക് ശേഷം സുഖം പ്രാപിച്ച് വീണ്ടും വേദികളിലേക്ക് തിരികെ എത്തിയ സന്തോഷം പങ്കിടുകയാണ് ഡിഡി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചെന്നൈയിൽ രജനീകാന്ത് ചിത്രം വേട്ടയ്യൻറെ പ്രിവ്യൂവും ഓഡിയോ ലോഞ്ചും നടന്നത്. പരിപാടിയുടെ പ്രധാന അവതാരകയായിരുന്നു ഡിഡി.
വേട്ടയ്യനിലെ ട്രെൻഡിംഗ് സോങ്ങിനു അനുസരിച്ച് ചുവടുവയ്ക്കുന്ന വീഡിയോ ആണ് ഡിഡി പങ്കുവച്ചത്.
"തലൈവർ ദർശനത്തിനു എല്ലാം റെഡി. സർജറിയ്ക്കു ശേഷമുള്ള ആദ്യ ഇവന്റ്, നേരിട്ടു പോവുന്നത് എന്റെ തലൈവറെ കാണാൻ," എന്നാണ് ഡിഡി കുറിച്ചത്.
മലയാളത്തിൽ വേരുകളുള്ള ദിവ്യദർശിനി ആദ്യമായി ക്യാമറയുടെ മിന്നൽ എത്തുന്നതും ഒരു മലയാള സിനിമയ്ക്ക് വേണ്ടിയാണ്. കമൽ സംവിധാനം ചെയ്ത 'ശുഭയാത്ര' എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്നു അനേകം തമിഴ് സിനിമകളിലും സീരിയലുകളിലും വെബ് സീരീസിലും ഒക്കെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
Read More Entertainment Stories Here
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- ഇതാ, മഴവില്ലിലെ വീണ ഇവിടെയുണ്ട്!
- പെറ്റമ്മയോളം സ്നേഹം തന്ന പൊന്നമ്മ ചേച്ചിയെ അവസാനമായി കാണാൻ മോഹൻലാൽ എത്തിയപ്പോൾ, വീഡിയോ
- പൊന്നമ്മച്ചേച്ചി പോവുമ്പോൾ ആ ഒരു സങ്കടം മാത്രം ബാക്കി: മഞ്ജു വാര്യർ
- 100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.