scorecardresearch

നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല

"നിന്നോട് തര്‍ക്കിക്കാന്‍ അപ്പ  ഇല്ല. മകളോട് തർക്കിച്ചാൽ ഒരു അപ്പൻ ആണേയല്ല," മകളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബാല

"നിന്നോട് തര്‍ക്കിക്കാന്‍ അപ്പ  ഇല്ല. മകളോട് തർക്കിച്ചാൽ ഒരു അപ്പൻ ആണേയല്ല," മകളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബാല

author-image
Entertainment Desk
New Update
Actor Bala on daughters allegation

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാൻ പോലും മുൻ ഭാര്യ അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നിൽ നിന്നും അകറ്റുകയാണെന്നും നിരന്തരം ആരോപണം ഉന്നയിച്ച ആളാണ് നടൻ ബാല.  അച്ഛനെന്ന തന്റെ അവകാശം പോലും അമൃത ഇല്ലാതാക്കുന്നു എന്ന് പല അഭിമുഖങ്ങളിലും വീഡിയോകളിലും ബാല ആരോപിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച ബാലയ്ക്ക് എതിരെ മകൾ രംഗത്തെത്തിയിരുന്നു.  അമ്മക്കെതിരെ അച്ഛൻ പറയുന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്നും അച്ഛനെ കാണാൻ തനിക്ക് താൽപ്പര്യമില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ കുട്ടി പറഞ്ഞത്.  മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന്‍ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിഞ്ഞെന്നും അമ്മയാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും വീഡിയോയിൽ കുട്ടി വെളിപ്പെടുത്തി. 

Advertisment

"അടുത്തിടെ ഒരു ഇന്‍റര്‍വ്യൂവില്‍ അച്ഛന്‍ പറയുന്നുണ്ടായിരുന്നു എനിക്ക് അച്ഛനെ കാണാന്‍ അവകാശമില്ലേ എന്ന്. എനിക്ക് അച്ഛന്‍റെ മുഖം കാണുകയോ സംസാരിക്കുകയോ വേണ്ട. എല്ലാ ഇൻ്റർവ്യൂവിലും പറയുമല്ലോ, എന്നെ ഇത്രയും ഇഷ്ടമാണെന്ന് പറയുന്ന ആള്‍ ഒരിക്കലെങ്കിലും എന്നെ വിളിച്ചിട്ടുണ്ടോ. അല്ലെങ്കില്‍ ഒരു കത്തോ സമ്മാനമോ എന്തെങ്കിലും അയച്ചിട്ടുണ്ടോ. ഒന്നുമില്ല. ഒരു ഇന്‍റര്‍വ്യൂവില്‍ അച്ഛന്‍ പറയുന്നുണ്ടായിരുന്നു വയ്യാതിരുന്നപ്പോള്‍ ഞാന്‍ അവിടെപ്പോയി ലാപ്ടോപും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടിരുന്നെന്ന്, ഞാന്‍ എന്തിനാണ് അതൊക്കെ ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട. ഞാന്‍ അവിടെ പോയത് തന്നെ അമ്മ പറഞ്ഞതുകൊണ്ടാണ്. പോകാന്‍ എനിക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്‍റെ അമ്മയെയും എന്നെയും കുടുംബത്തേയും ഒന്ന് വെറുതെ വിടൂ. ഞാന്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നത്. എനിക്ക് നിങ്ങളുടെ സ്നേഹമോ സഹായമോ ഒന്നും വേണ്ട. അതൊരിക്കലും കാണിച്ചിട്ടുമില്ല. എനിക്കു നിങ്ങളുടെ ഒന്നും വേണ്ട. ഒന്ന് വെറുതെ വിട്ടാല്‍ മതി. ഇതിലും കൂടുതല്‍ എനിക്കൊന്നും പറയാനില്ല," എന്ന അഭ്യർത്ഥനയോടെയാണ് കുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്. 

Read More: കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്‌നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍

മകളുടെ വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നുമാണ് വീഡിയോയിൽ ബാല പറയുന്നത്. 

Advertisment

''നീ സംസാരിച്ച വീഡിയോ ഞാൻ കണ്ടിരുന്നു. നീ പറഞ്ഞതില്‍ പോസിറ്റീവായ കാര്യം പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞു. താങ്ക്യൂ. നിന്നോട് തര്‍ക്കിക്കാന്‍ അപ്പ  ഇല്ല. മകളോട് തർക്കിച്ചാൽ ഒരു അപ്പൻ ആണേയല്ല. മൂന്നു വയസ്സാവുമ്പോഴാണ് നീയെന്നെ വിട്ട് അകന്നുപോയി.  ഭക്ഷണം പോലും തരാതെയിരുന്നുവെന്ന് പറഞ്ഞു. തർക്കിക്കാൻ ഞാനില്ല. നീ ജയിക്കണം, അതിനാൽ ഞാൻ തോറ്റു കൊടുക്കുകയാണ്. "


"നിങ്ങളെന്നെ സ്നേഹിക്കുകയാണെങ്കിൽ എന്റെ കുടുംബത്തെ വെറുതെ വിടണമെന്നു നീ പറഞ്ഞു. ഞാൻ വിചാരിച്ചു, ഞാനും നിന്റെ കുടുംബമാണെന്ന്. ഞാൻ അന്യനായി പോയി.  ആശുപത്രിയില്‍ ഞാന്‍ മരിക്കാൻ കിടന്നപ്പോള്‍ നീ വന്നതുകൊണ്ടാണ് ഞാൻ തിരിച്ചുവന്നത് എന്നു ഞാൻ വിചാരിച്ചിരുന്നു. പക്ഷേ  നീ മറ്റുള്ളവരുടെ നിര്‍ബന്ധം കാരണമാണ് വന്നതെന്ന് പറഞ്ഞിരുന്നു. നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതൊന്നും സംസാരിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാകില്ലായിരുന്നു. ഇനി ഒരിക്കലും നിന്റെ അരികിലേക്ക് വരരുത് എന്നാണ് പറഞ്ഞത്. ഇല്ല, ഇനി ഞാന്‍ ഒരിക്കലും വരില്ല. എല്ലാ ആശംസകളും. നന്നായി പഠിക്കണം. വലിയ ആളാകണം, ഇനി തൊട്ട് അപ്പയില്ല,'' ബാലയുടെ വാക്കുകളിങ്ങനെ. 

Read More Entertainment Stories Here

    Bala Amritha Suresh

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: