scorecardresearch

അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം;  ബാലയ്‌ക്കെതിരെ അമൃത സുരേഷ്

മകൾ ബാലക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്തിയും ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും ഗായിക അമൃത സുരേഷ് 

മകൾ ബാലക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്തിയും ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും ഗായിക അമൃത സുരേഷ് 

author-image
Entertainment Desk
New Update
Amrutha Suresh against Bala

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാൻ പോലും മുൻ ഭാര്യ തയ്യാറാകുന്നില്ലെന്നും മകളെ തന്നിൽ നിന്നും അകറ്റുകയാണെന്നും ഗായിക അമൃത സുരേഷിനെതിരെ നടൻ ബാല പലയാവർത്തി ആരോപണം ഉന്നയിച്ചിരുന്നു.  എന്നാൽ, അമ്മക്കെതിരെ അച്ഛൻ പറയുന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്നും  മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന്‍ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും  വെളിപ്പെടുത്തി വ്യാഴാഴ്ച ബാലയ്ക്ക് എതിരെ മകൾ രംഗത്തെത്തിയിരുന്നു.  തനിക്ക് മടുത്തുവെന്നും സഹിക്കെട്ടിട്ടാണ് ഇതൊക്കെ സംസാരിക്കേണ്ടി വരുന്നതെന്നും ദയവു ചെയ്ത് തന്നെയും അമ്മയെയും കുടുംബത്തേയും വെറുതെ വിടൂ എന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ കുട്ടി പറഞ്ഞു.

Advertisment

ബാലയ്ക്കെതിരെ മകളുന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്തുകയാണ് അമൃത സുരേഷ് ഇപ്പോൾ. മകളുടെ കാര്യമായതിനാലാണ് എല്ലാം തുറന്നു സംസാരിക്കുന്നതെന്നും മകൾ സ്വന്തം ഇഷ്ടപ്രകാരം ഇട്ട വീഡിയോ ആയിരുന്നുവെന്നും അമൃത വ്യക്തമാക്കി. എന്നാൽ, ആ വീഡിയോയ്ക്ക് മറുപടിയെന്ന രീതിയിൽ ബാല പങ്കുവച്ച വീഡിയോ മകളെ സൈബർ ബുള്ളിയിങിന് ഇട്ടുകൊടുക്കുന്ന തരത്തിലാണെന്നും അമൃത പറഞ്ഞു. 

"14 വർഷമായി ഞാൻ മിണ്ടാതിരിക്കുകയാണ്. എന്റെ സൈലൻസ് എന്നെ വെറുക്കാനുള്ള കാരണമായി. കോവിഡ് വന്നിട്ട് പാപ്പുവിനെ ഡോക്ടറെ കാണിച്ചില്ല എന്ന ഫേക്ക് ന്യൂസ് വന്നപ്പോഴാണ് ഞാൻ ആദ്യമായി പ്രതികരിച്ചത്. ഞാൻ മിണ്ടാതിരുന്നതു കൊണ്ട് നിങ്ങൾ എന്നെ ഒരുപാട് വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം. ആ വെറുപ്പ് ഇല്ലാതാക്കാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല. ഇന്ന് വീണ്ടും പാപ്പുവിലേക്ക് എത്തിയത് കൊണ്ടാണ് ഞാൻ സംസാരിക്കുന്നത്," എന്നു പറഞ്ഞുകൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചത്. 

"പലപ്പോഴും കുഞ്ഞെന്നോട് പറയാറുണ്ട്,  മമ്മി എന്താണ് മിണ്ടാതിരിക്കുന്നത് എന്ന്.  കഴിഞ്ഞ ദിവസം അവളെന്നോട് പറഞ്ഞതാണ്, 'എനിക്കൊരു വീഡിയോ ചെയ്യണം മമ്മീ, ഞാൻ പറഞ്ഞാൽ വിശ്വസിക്കും' എന്ന് പറഞ്ഞാണ് മകൾ വീഡിയോ ചെയ്തത്. ആ അവളെന്താണ് പറയുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. 12 വർഷം കുട്ടി സർവതും കണ്ടു, അത്രയും വിഷമിച്ചാണ് ആ കുഞ്ഞ് സംസാരിച്ചത്. അവളുടെ മെച്യൂരിറ്റിയിൽ ആണ് കുഞ്ഞ് സംസാരിച്ചത്. ആ വീഡിയോ വന്ന് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും കുഞ്ഞിനെ സൈബർ ബുള്ളിയിങിന് ഇട്ടുകൊടുക്കുന്ന തരത്തിലൊരു ഇമോഷണൽ വീഡിയോ വന്നു. അതിനുശേഷം മകളെ പറയാത്തതായി ഒന്നുമില്ല. കള്ളി, അഹങ്കാരി, തുടങ്ങി ഒരു കു‍ഞ്ഞുകുട്ടിയെ വിളിക്കാൻ പറ്റാത്ത ചീത്തവാക്കുകളാണ് മലയാളികൾ കമന്റ് ചെയ്തത്. കൊച്ചിനെ പറഞ്ഞാൽ എനിക്ക് വിഷമമാകും. അതിന് വ്യക്തത നൽകിയെ പറ്റൂ," അമൃത പറഞ്ഞു.

Advertisment

" ഞാൻ ബ്രെയിൻ വാഷ് ചെയ്തു എന്നൊക്കെയാണ് കമന്റിൽ പറയുന്നത്. അവൾ അനുഭവിച്ച കാര്യങ്ങളാണ് അവൾ പറഞ്ഞത്. മൂന്നു വയസ്സിൽ അവൾ കണ്ട ഷോക്കിംഗ് അനുഭവമാണ് അവൾ പറഞ്ഞത്. ഇതിൽ ഞാൻ ബ്രെയിൻ വാഷ് ചെയ്തുവെന്ന് പറയുന്നതിലെ അർഥം എന്താണ്?    വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴെല്ലാം വീട്ടിൽ ജോലിയ്ക്ക് നിന്ന ചേച്ചിമാരാണ് അവൾക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി എടുത്ത് കൊണ്ടുപോയിരുന്നത്.  ഇവരെല്ലാം വിവാഹമോചനത്തിന്റെ സമയത്ത് സാക്ഷി പറഞ്ഞതാണ്. 

"അവളിപ്പോൾ കുഞ്ഞ് കുട്ടിയല്ല, ടീനേജറാണ്. അവൾ സ്കൂളിൽ പോകുമ്പോഴെല്ലാം പലരും വീട്ടിലെ പ്രശ്നങ്ങൾ ചോദിക്കും. ഒരിക്കൽ ഒപ്പം പഠിക്കുന്ന കുട്ടി നിന്റെ അമ്മ ചീത്തയാണെന്ന് അച്ഛൻ പറഞ്ഞുവല്ലോ എന്ന് ചോദിച്ചു. അന്ന് കരഞ്ഞുകൊണ്ടാണ് മകൾ വീട്ടിലെത്തിയത്. ഞാൻ എന്ത് തെറ്റാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാൻ ആ വീട്ടിൽ കിടന്നിട്ടുണ്ട്. എനിക്ക് വീട്ടിൽ പറയാൻ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടൻ എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാൻ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തിൽ നിന്ന് പിന്മാറാൻ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാൻ തയാറായില്ല.

"ഉപദ്രവം കൂടി വന്നപ്പോൾ, മകളെ ബാധിച്ചു തുടങ്ങിയപ്പോഴാണ് കയ്യിൽ കിട്ടിയതുമെടുത്ത് ഞാനാ വീട്ടിൽ നിന്ന് ഓടിയത്. അല്ലാതെ കോടികൾ എടുത്ത് കൊണ്ടല്ല ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു."

"ബാല ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർത്ഥിച്ചു. പക്ഷേ ഇന്നും ഞാൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകൾ കളയാൻ ഇന്നും ചികിത്സ ചെയ്യുന്നു. ഞാൻ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. കോടികൾ ഉണ്ടെങ്കിൽ ഞാൻ എന്നേ സ്വന്തമായി ഒരു വീട് വച്ചേനെ."

"എന്നെ വൃത്തികെട്ട അമ്മ എന്ന തരത്തിൽ ചിത്രീകരിക്കുകയാണ്. 14 വർഷത്തിനു ശേഷം ഞാൻ ഒരു പ്രണയബന്ധത്തിലായി. ഒരുപാട് വർഷത്തിന് ശേഷം സ്നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി. എല്ലാവരെയും പോലെ അത് നന്നായി പോകണേ എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടത്തിൽ ഇത് മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോൾ പരസ്പര ധാരണയോടെ വേർപിരിഞ്ഞു. ഇതേ സമയത്ത് ബാല ചേട്ടനും മറ്റൊരു വിവാഹം ചെയ്തതാണ്. പക്ഷേ, എന്നെ മാത്രം മോശമായി ചിത്രീകരിക്കുന്നു. ഇരവാദവുമായല്ല നിങ്ങൾക്കു മുന്നിൽ വന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഞാൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാൻ അനുവദിക്കണം. ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർ ബുള്ളിയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പിക്കരുത്," 33 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ അമൃത പറഞ്ഞു. 

Read More Entertainment Stories Here

    Bala Amritha Suresh

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: