/indian-express-malayalam/media/media_files/xEzCUMpemhQgWUHSNHNH.jpg)
വളരെ ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരുടെ നിരയിലേക്ക് എത്തിയ താരമാണ് ഈ ചിത്രത്തിലുള്ളത്. പഴുതാര മീശയുമായി നിൽക്കുന്ന ഈ കുറുമ്പിയെ മനസ്സിലായോ?
മറ്റാരുമല്ല, ബോളിവുഡിന്റെ പൊക്കക്കാരിയായ നായിക ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ ഈ മീശക്കാരി. സിനിമയിൽ അരങ്ങേറി അധിക കാലം കഴിയുന്നതിനു മുൻപ് തന്നെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയായി മാറാൻ ദീപികയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ ദീപികയുടെ രസകരമായൊരു കുട്ടിക്കാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ബാഡ്മിന്റൺ താരം പ്രകാശ് പദുകോണിന്റെ മകളായ ദീപിക ജനിച്ചതും വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോഴാണ് കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറിയത്. കുട്ടിക്കാലത്ത് അച്ഛന്റെ പാതയിൽ സഞ്ചരിച്ച ദീപിക ദേശീയ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. പിന്നീട് സ്പോർട്സ് ഉപേക്ഷിച്ച് മോഡലിംഗിൽ ശ്രദ്ധിക്കുകയായിരുന്നു. മോഡലിംഗിൽ നിന്നുമാണ് ദീപിക സിനിമയിൽ എത്തിയത്. ദീപികയുടെ സഹോദരി അനിഷ പദുകോൺ ഉയർന്നു വരുന്ന ഒരു ഗോൾഫ് താരമാണ്.
കന്നഡ സിനിമയായ 'ഐശ്വര്യ' എന്ന ചിത്രത്തിലൂടെയാണ് ദീപിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'ഓം ശാന്തി ഓം' എന്ന ഹിന്ദിചിത്രത്തിലൂടെ ദീപിക ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
ബോളിവുഡിലെ പ്രധാന നായികമാരിൽ ഒരാളായി മാറിയ ദീപിക ഹോളിവുഡിലും എത്തി. ഹിറ്റ് ആക്ഷൻ സിനിമയായ 'ട്രിപ്പിൾ എക്സ്' എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്.
ദീപികയെ കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള നിരവധി ചിത്രങ്ങൾ ബോളിവുഡിലെത്തി. നിർമാതാവ് എന്ന രീതിയിലും ദീപിക ശ്രദ്ധ നേടിയിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2018ൽ ദീപിക തന്റെ ബോയ്ഫ്രണ്ടായ രൺവീർ സിങ്ങിനെ വിവാഹം ചെയ്തു. ഇന്ന് ബോളിവുഡിലെ പവർ കപ്പിൾസ് ആണ് രൺവീറും ദീപികയും. സെപ്റ്റംബർ എട്ടിന് ദീപികയ്ക്കും രൺബീറിനും ഒരു പെൺകുഞ്ഞു പിറന്നു.
Read More
- കീരിക്കാടൻ ജോസ് ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു
- ഭ്രമിപ്പിച്ച് ഭ്രമയുഗം; ഹൊറർ സിനിമകളുടെ പട്ടികയിൽ ലോകത്ത് രണ്ടാമത്
- എക്കാലത്തെയും മികച്ച 250 ഇന്ത്യൻ സിനിമകളിതാ; മലയാളത്തിൽ നിന്നും ലിസ്റ്റിൽ ഇടം പിടിച്ച ചിത്രങ്ങൾ ഏതെന്ന് അറിയാമോ?
- ചെലവ് 45 കോടി, ആകെ നേടിയത് 70,000 രൂപ, ഒടിടിയും കൈവിട്ട ചിത്രം; ഇപ്പോൾ കാണാം യൂട്യൂബിൽ
- 150 കോടിയിലേക്കോ? തിയേറ്ററിൽ വിജയ കുതിപ്പുമായി 'എആർഎം;' ബുക്കിങ്ങിൽ മുന്നിൽ
- മോഡലായി വീണ്ടും കാവ്യ, എന്തൊരു ഭംഗിയെന്ന് ആരാധകർ
- സിദ്ദിഖിന് 62-ാം പിറന്നാൾ, വാപ്പച്ചിക്ക് പിറന്നാൾ ആശംസകളുമായി മകൻ
- 'ഇതാണ് നുമ്മ പറഞ്ഞ നടൻ;' വിനായകനൊപ്പം മമ്മൂട്ടി; ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.