scorecardresearch

കീരിക്കാടൻ ജോസ് ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു: Malayalam actor Mohanraj, Keerikadan Jose

കിരീടത്തിലെ അതികായകനായ  വില്ലൻ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച നടൻ മോഹൻരാജ് അന്തരിച്ചു. പാർക്കിൻസൺസ്  രോഗബാധിതനായ മോഹൻരാജ് ഏറെ നാളായി ചികിത്സയിലായിരുന്നു

കിരീടത്തിലെ അതികായകനായ  വില്ലൻ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച നടൻ മോഹൻരാജ് അന്തരിച്ചു. പാർക്കിൻസൺസ്  രോഗബാധിതനായ മോഹൻരാജ് ഏറെ നാളായി ചികിത്സയിലായിരുന്നു

author-image
Entertainment Desk
New Update
Keerikkadan Jose

Malayalam actor Keerikkadan Jose dies at 70: കീരിക്കാടൻ ജോസ് എന്നറിയപ്പെട്ടിരുന്ന നടൻ മോഹൻരാജ് അന്തരിച്ചു

Keerikkadan Jose/ Actor Mohanraj: കിരീടത്തിലെ വില്ലൻ കീരിക്കാടൻ ജോസായി എത്തി മലയാളികളുടെ ശ്രദ്ധ നേടിയ  നടൻ മോഹൻരാജ് അന്തരിച്ചു. പാർക്കിൻസൺസ്  രോഗബാധിതനായ മോഹൻരാജ് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു നടന്റെ അന്ത്യം. 

Advertisment

1988ല്‍ കെ. മധുവിന്റെ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് കൊണ്ടാണ് മോഹന്‍രാജ് സിനിമയിലേക്ക് എത്തിയത്. മോഹൻരാജിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു കിരീടം. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണു കിരീടത്തിൽ അഭിനയിക്കുന്നത് ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം ഹിറ്റായതോടെ ആ പേരിൽ തന്നെ മോഹന്‍രാജ് അറിയപ്പെട്ടു തുടങ്ങി. 

മലയാളത്തിലെ എക്കാലത്തെയും ലക്ഷണമൊത്ത വില്ലന്‍ എന്നു പ്രേക്ഷകർ വിശേഷിപ്പിച്ച മോഹൻരാജ് അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ മോഹൻരാജ് അഭിനയിച്ചിട്ടുണ്ട്. ഒമ്പത് തമിഴ് ചിത്രങ്ങളിലും 31 തെലുങ്ക് ചിത്രങ്ങളിലും മോഹൻരാജ് അഭിനയിച്ചു. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും മോഹൻരാജ് വേഷമിട്ടു.  

ചിറകൊടിഞ്ഞ കിനാവുകൾ ആണ് മോഹൻരാജ് അവസാനം അഭിനയിച്ച ചിത്രം. കിരീടത്തിലെ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടു പാടുന്ന ഡ്രൈവർ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും കിരീടം ഓർമകളിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു മോഹൻരാജ്. 

Advertisment

നടന്റെ സുഹൃത്തും സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് മോഹൻരാജിന്റെ ചരമവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മോഹൻരാജും ദിനേശ് പണിക്കരും. 

"കിരീടം സിനിമയിലെ അതികായകനായ  വില്ലൻ... കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ്  ഓർമ്മയായി. കിരീടം സിനിമയ്ക്കു ശേഷം  എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ചു സഹകരിക്കുകയുണ്ടായി... ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് അടക്കം," ദിനേശ് പണിക്കർ കുറിച്ചു. 

Read More

Death Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: