/indian-express-malayalam/media/media_files/F7T56CT3oXAObtTEIOn7.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ടൊവിനോ തോമസ് നായകനായി ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആർഎം). മൂന്നു ഗംഭീര വേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്തിരിക്കുന്നത്. ബോക്സ് ഓഫീസിൽ 100 കോടി കളക്ഷൻ പിന്നിട്ട ചിത്രം വിജയ കുതിപ്പു തുടരുകയാണ്.
റിലീസായി ആഴ്ചകൾ പിന്നിടുമ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്. കഴിഞ്ഞ ദിവസം മാത്രം ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്കു ചെയ്ത ചിത്രം എആർഎം ആണ്. നാൽപതിനായിരത്തിലേറെ ബുക്കിങ്ങുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ള ചിത്രത്തിനുണ്ടായത്. കേരളത്തിൽ നിന്നു കഴിഞ്ഞ എല്ലാ ദിവസവും ഒരുകോടിക്കു മുകളിൽ കളക്ഷൻ നേടാനും ചിത്രത്തിനായി.
ടൊവിനോയുടെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായ എആർഎം, ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം, 2.55 കോടി രൂപ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്തിരുന്നു. 2.9 കോടി രൂപയാണ് ഇന്ത്യയിലെ മൊത്തെ ഒപ്പണിങ്ങ് കളക്ഷൻ. ടൊവിനോ നായകനായ സൂപ്പർ ഹിറ്റ് ചിത്രം '2018'ന്റെ 1.7 കോടിയെന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്. ആറു കോടിയാണ് വേൾഡ് വൈഡ് ഓപ്പണിങ് കളക്ഷൻ.
ത്രീഡിയിൽ ഒരുക്കിയ എആർഎം യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Read More
- മോഡലായി വീണ്ടും കാവ്യ, എന്തൊരു ഭംഗിയെന്ന് ആരാധകർ
- സിദ്ദിഖിന് 62-ാം പിറന്നാൾ, വാപ്പച്ചിക്ക് പിറന്നാൾ ആശംസകളുമായി മകൻ
- 'ഇതാണ് നുമ്മ പറഞ്ഞ നടൻ;' വിനായകനൊപ്പം മമ്മൂട്ടി; ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ
- Thalapathy Vijay's 'Goat'OTTRelease Date: ഗോട്ട് ഒടിടിയിലേക്ക്
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.