/indian-express-malayalam/media/media_files/Xog3XGuCqKaP972GjhAH.jpg)
സിദ്ദിഖും കുടുംബവും
നടൻ സിദ്ദിഖിന്റെ 62-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് മകൻ ഷഹീൻ സിദ്ദിഖ്. വാപ്പച്ചിക്ക് പിറന്നാൾ ആശംസകൾ എന്ന അടിക്കുറിപ്പോടെ തന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽനിന്നുള്ള ചിത്രങ്ങളും ഷഹീൻ ഷെയർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഷഹീനും അമൃതയ്ക്കും പെൺകുഞ്ഞ് പിറന്നത്.
മകൾ ജനിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ ഷഹീന്റെ ഭാര്യയാണ് അറിയിച്ചത്. ഒരാൾ കൂടി വന്നു, ഞങ്ങളുടെ വീട് കുറച്ചു കൂടെ വലുതായിരിക്കുന്നു എന്നാണ് അമൃത കുറിച്ചത്. ദുവ ഷഹീൻ എന്നാണ് കുഞ്ഞിന്റെ പേര്. ദുവയുടെ വരവോടെ തങ്ങൾ അനുഗ്രഹീതരായെന്നും അമൃത പറഞ്ഞിരുന്നു.
ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് ഒളിവിലായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ചത്തേക്കാണ് തടഞ്ഞത്. മാധ്യമങ്ങളിലൂടെ യുവ നടിയാണ് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പോലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.
Read More
- 'ഇതാണ് നുമ്മ പറഞ്ഞ നടൻ;' വിനായകനൊപ്പം മമ്മൂട്ടി; ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ
- Thalapathy Vijay's 'Goat'OTTRelease Date: ഗോട്ട് ഒടിടിയിലേക്ക്
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിൽ
- LatestmalayalamOTTReleases: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 30 മലയാള ചിത്രങ്ങൾ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.