/indian-express-malayalam/media/media_files/NvU3e5iVNPPu39uRPTGE.jpg)
New Malayalam OTT Release
/indian-express-malayalam/media/media_files/3g2TTRcuyRlZmh7lJInR.jpg)
Latest Malayalam OTT Releases: നിരവധി ഹിറ്റ് ചിത്രങ്ങൾ പിറന്ന വർഷമാണ് മലയാള സിനിമയ്ക്ക് 2024. മലയാള സിനിമയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നിരവധി സിനിമകൾ തിയേറ്ററുകളിലെത്തിയ വർഷം. തിയേറ്ററിൽ കയ്യടി നേടിയ ഈ ചിത്രങ്ങളൊക്കെ തന്നെ ഒടിടി പ്ലാറ്റ്ഫോമുകളിലും ലഭ്യമാണിപ്പോൾ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, സോണിലിവ്, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഏറ്റവും പുതിയ 30 മലയാള ചിത്രങ്ങൾ പരിചയപ്പെടാം. വാരാന്ത്യത്തിലും ഒഴിവു സമയത്തുമൊക്കെ ഒടിടിയിൽ സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിസ്റ്റ് സഹായകമാവും.
/indian-express-malayalam/media/media_files/U8s17n0CQpsZ6JfBT9Fh.jpg)
Kallanum Bhagavathiyum OTT: കള്ളനും ഭഗവതിയും
കെ.വി അനില്‍ തിരക്കഥ എഴുതി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്ത ചിത്രമാണ് കള്ളനും ഭഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണന്, അനുശ്രീ, മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബംഗാളി താരം മോക്ഷയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/TyefEDHY7AIM8pyohT1a.jpg)
Vaazha - Biopic of a Billion Boys OTT: വാഴ
വലിയ താരങ്ങള്‍ ഒന്നുമില്ലാതെ തിയേറ്ററിലെത്തി തരംഗമായി മാറിയ ‘വാഴ’ ഒ.ടി.ടിയിലേക്ക്. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് മേനോൻ ആണ്. 'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. ‘വാഴ’ഇപ്പോൾ ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/Ta9faWOSJ9ayOTuOKGwm.jpg)
Bharathanatyam OTT: ഭരതനാട്യം
നടൻ സൈജു കുറിപ്പ് നായകനായ 'ഭരതനാട്യം' ഒടിടിയിൽ എത്തി. സൈജു കുറിപ്പിനൊപ്പം, സായ് കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ തുടങ്ങിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഭരതനാട്യം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/7LQboQL3khEnFc3az79l.jpg)
CID Ramachandran Retd. SI OTT: സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ
കലാഭവൻ ഷാജോൺ നായകനായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ . നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുമോൾ, ബൈജു സന്തോഷ്, സുധീർ കരമന, പ്രേം കുമാർ തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/qUSihs4Pg8vIebetBAmJ.jpg)
Jaladhara Pumpset Since 1962 OTT: ജലധാര പമ്പ്സെറ്റ് സിൻസ് 1962
ഉര്‍വശിയും ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തിയ ജലധാര പമ്പ് സെറ്റ് സിൻസ് 1962 ഒടിടിയിൽ. ജിയോ സിനിമയില്‍ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/mRmlfh76ULkrktNH1cxU.jpg)
Nunakkuzhi OTT: നുണക്കുഴി
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'നുണക്കുഴി' ഒടിടിയിൽ. സീ ഫൈവിൽ ചിത്രം കാണാം
/indian-express-malayalam/media/media_files/cXrLFWUgJj18sUIk4Qs1.jpg)
Vishesham OTT: വിശേഷം
സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ഒടിടിയിൽ. ആമസോൺ പ്രൈം വീഡിയോയിൽ ആണ് വിശേഷം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയ്ക്ക് വെളിയിലുള്ളവർക്ക് സിമ്പിളി സൗത്ത് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം കാണാം.
/indian-express-malayalam/media/media_files/Da8BhWp8SNceOMTKZJ7n.jpg)
Thalavan OTT: തലവൻ
ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തലവൻ ഒടിടിയിൽ കാണാം. സോണി ലിവ് ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/D6mJI0qg7YSady5VsthR.jpg)
Adios Amigo OTT: അഡിയോസ് അമിഗോ
ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്ത 'അഡിയോസ് അമിഗോ' ഒടിടിയിൽ. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/cheena-trophy-ott.jpg)
Cheena Trophy OTT: ചീന ട്രോഫി
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്ത ചീനാ ട്രോഫി ഒടിടിയിൽ കാണാം. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം കാണാനാവുക. ധ്യാന്‍ ശ്രീനിവാസന്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന് കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്.
/indian-express-malayalam/media/media_files/pavi-caretaker-ott.jpg)
Pavi Caretaker OTT: പവി കെയർ ടേക്കർ
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത 'പവി കെയർ ടേക്കർ' ഒടിടിയിലേക്ക്. കൊച്ചി നഗരത്തിലെ ഒരു പ്രമുഖ ഫ്ളാറ്റിലെ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന പവിയുടെ ജീവിതവും പ്രണയവുമൊക്കെയാണ് ചിത്രം പറയുന്നത്. ദിലീപ് ആണ് ചിത്രത്തിൽ പവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/swakaryam-sambhavabahulam-ott.jpg)
Swakaryam Sambhavabahulam OTT: സ്വകാര്യം സംഭവ ബഹുലം
ജിയോ ബേബി, ഷെല്ലി കിഷോർ, അന്നു ആൻറണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ ചിത്രം ‘സ്വകാര്യം സംഭവബഹുലം’ഒടിടിയിൽ. അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മനോരമ മാക്സിലും എയർടെൽ എക്സ് സ്ട്രീം പ്ലേയിലും ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/TQaj88OLYuvHx9T2jrS9.jpg)
Pazhanjan Pranayam OTT: പഴഞ്ചൻ പ്രണയം
റോണി ഡേവിഡ് രാജ്- വിൻസി അലോഷ്യസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി ചിത്രമാണ് പഴഞ്ചൻ പ്രണയം. വിവാഹിതനാവാൻ ആഗ്രഹിക്കുന്ന ഒരു മധ്യവയസ്കനായാണ് ചിത്രത്തിൽ റോണി എത്തുന്നത്. പിതാവിനെ പരിചരിക്കാൻ വന്ന പെൺകുട്ടിയായി വിൻസിയും എത്തുന്നു. ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് കിരൺ ലാൽ ആണ്. അസീസ് നെടുമങ്ങാടും ചിത്രത്തിലുണ്ട്. ഇതിഹാസ മൂവീസിന്റെ ബാനറിൽ വൈശാഖ് രവിയും സ്റ്റാൻലി ജോഷ്വയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സതീഷ് രഘുനാഥാണ് സംഗീതം. സൈന പ്ലേയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/WYUDtGLbBowwVPLGEe9u.jpg)
Pattapakal OTT: പട്ടാപ്പകൽ
കൃഷ്ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ സദഫ് സംവിധാനം ചെയ്ത പട്ടാപ്പകൽ എന്ന ചിത്രം ഒടിടിയിൽ കാണാം. സൈന പ്ലേ ഒടിടിയിൽ ചിത്രം കാണാവുന്നതാണ്.
/indian-express-malayalam/media/media_files/Wx0YTNuzPaHvKzLrspsV.jpg)
Grrr OTT: ഗ്ർർർ
കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഗ്ർർർ' ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/6qi7arGvN7PHHjMBv9xc.jpg)
Little Hearts OTT: ലിറ്റിൽ ഹാർട്സ്
Little Hearts OTT:ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും പ്രധാന വേഷത്തിലെത്തുന്ന 'ലിറ്റിൽ ഹാർട്സ്' ഒടിടിയിൽ കാണാം. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/anandapuram-diaries-ott-release-platform.jpg)
Anandapuram Diaries OTT: ആനന്ദപുരം ഡയറീസ്
ദൃശ്യത്തിന് ശേഷം മീന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആനന്ദപുരം ഡയറീസ്. ചിത്രം മനോരമ മാക്സിൽ ഒക്ടോബർ നാലിന് സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/lpQpasq6Qck5RXodQOOu.jpg)
Manoradhangal OTT: മനോരഥങ്ങൾ
Manoradhangal OTT: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി 'മനോരഥങ്ങൾ' സീ 5 ഒടിടി പ്ലാറ്റ്ഫോമിൽ കാണാം.
/indian-express-malayalam/media/media_files/zLqRctoyoLyKqqaShvNs.jpg)
Turbo OTT: ടർബോ
Turbo OTT: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ചിത്രമാണ് 'ടർബോ’. സോണി ലിവിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/8Q6z53iDeWPTMjrecPgQ.jpg)
Nadanna Sambhavam OTT: നടന്ന സംഭവം
Nadanna Sambhavam OTT: ബിജു മേനോന്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത നടന്ന സംഭവം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/joHfwSK7VaKkTh6uETwU.jpg)
Prappeda OTT: പ്രാപ്പെട
കൃഷ്ണേന്ദു കലേഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചിത്രം പ്രാപ്പെട മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്കുകൂടി സ്ട്രീമിംഗിന് എത്തുന്നു. പ്രാപ്പെട സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സി-സ്പേസ് എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ നേരത്തെ തന്ന ലഭ്യമായിരുന്നു. ഇപ്പോൾ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം കാണാം.
/indian-express-malayalam/media/media_files/06oOH358BFtrQzznxUsR.jpg)
Golam OTT: ഗോളം
Golam OTT: തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമായ ഗോളം ഒടിടിയിൽ കാണാം. രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി, സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ഗോളം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/ullozhukku-ott-g.jpg)
Ullozhukku OTT: ഉള്ളൊഴുക്ക്
ഉർവശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച, അഭിനയ മുഹൂർത്തങ്ങളാൽ പ്രേക്ഷകരുടെ ഉള്ളുലച്ച 'ഉള്ളൊഴുക്ക്' ആമസോൺ പ്രൈമിൽ കാണാം.
/indian-express-malayalam/media/media_files/paradise-ott-g.jpg)
Paradise OTT: പാരഡൈസ്
ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ശ്രീലങ്കന്‍ സംവിധായകന് പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്ത ചിത്രമാണ് 'പാരഡൈസ്'. ശ്രീലങ്കയിലെത്തുന്ന ദമ്പതികളുടെ കഥപറയുന്ന ചിത്രം ആമസോൺ പ്രൈമിൽ കാണാം.
/indian-express-malayalam/media/media_files/gyydznZICIGCjRMmB1Y9.jpg)
Aadujeevitham OTT: ആടുജീവിതം
Aadujeevitham OTT: പ്രേക്ഷക മനസ്സിലും ബോക്സ് ഓഫീസിലും ഒരുപോലെ വിജയം നേടിയ, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം നെറ്റ്ഫ്ലിക്സിൽ കാണാം.
/indian-express-malayalam/media/media_files/mvj4C2oJigaY5qzyyDl3.jpg)
Malayalee From India OTT: മലയാളി ഫ്രം ഇന്ത്യ
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ' മലയാളി ഫ്രം ഇന്ത്യ.' ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ. മഞ്ജു പിള്ള, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. സോണി ലിവിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/XpBTHocNwXRYo2YASLt4.jpg)
Mandakini OTT: മന്ദാകിനി
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല സംവിധാനം ചെയ്ത ചിത്രമാണ് 'മന്ദാകിനി'. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/FtRyVUHefLiSy7qAu40Q.jpg)
Bullet Diaries OTT: ബുള്ളറ്റ് ഡയറീസ്
ധ്യാന്‍ ശ്രീനിവാസന് നായകനായ 'ബുള്ളറ്റ് ഡയറീസ്' ഒടിടിയിലേക്ക്. സൈന പ്ലേയിലൂടെയാണ് ബുള്ളറ്റ് ഡയറീസ് ഒടിടിയിൽ പ്രദർശനം ആരംഭിക്കുന്നത്. ഒക്ടോബർ രണ്ടാം വാരം ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/fQydXYi8Z9V4bVQiQmgi.jpg)
1000 Babies OTT: 1000 ബേബീസ്
1000 Babies OTT: റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തൗസൻ്റ് ബേബീസ് ' ഒടിടിയിലേക്ക്. സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയമാണ് ഇതിൻ്റേത്. ഈ വെബ് സീരീസ് ഒക്ടോബറിൽ ഒടിടിയിലെത്തും.
/indian-express-malayalam/media/media_files/PULKXyXMIEXKiBNEq4jm.jpg)
Nagendran’s Honeymoons OTT: നാഗേന്ദ്രൻസ് ഹണിമൂൺസ്
സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ആദ്യ വെബ് സീരീസായ 'നാഗേന്ദ്രൻസ് ഹണിമൂൺസ്' ഒടിടിയിൽ എത്തി. '1 ലൈഫ്, 5 വൈവ്സ്' എന്ന ടാഗ് ലൈനിലാണ് സീരീസ് എത്തുന്നത്. നാഗേന്ദ്രൻസ് ഹണിമൂൺസ് ഇപ്പോൾ ഹോട്ട്സ്റ്റാറിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us