scorecardresearch

'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ

അമ്മയുടെ മുഖം കൈയ്യിൽ ടാറ്റു ചെയ്ത് മഞ്ജു പിള്ളയുടെ മകൾ ദയ

അമ്മയുടെ മുഖം കൈയ്യിൽ ടാറ്റു ചെയ്ത് മഞ്ജു പിള്ളയുടെ മകൾ ദയ

author-image
Entertainment Desk
New Update
Manju Pillai, Daughter, Tattoo

ചിത്രം: ഇൻസ്റ്റഗ്രാം

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയാണ് മഞ്ജു പിള്ള. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു പലപ്പോഴും കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിനു സർപ്രൈസ് നൽകുന്ന മകൾ ദയ സുജിത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

Advertisment

മഞ്ചുവിന്റെ ചിത്രം കൈയ്യിൽ ടാറ്റു ചെയ്താണ് ദയ അമ്മയ്ക്ക് സർപ്രൈസ് നൽകുന്നത്. ടാറ്റു കൈയ്യിൽ പതിപ്പിച്ച ശേഷം മഞ്ജുവിനെ കാണിക്കുന്നതും, അതുകണ്ട് മഞ്ജു ഒന്നു ഞെട്ടുന്നതുമാണ് വീഡിയോ. മഞ്ജു സന്തോഷത്തോടെ ദയയെ ചേർത്തുപിടിച്ച് ചുംബിക്കുന്നത് വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധനേടി.

ടാറ്റൂ ആർട്ടിസ്റ്റായ കുൽദീപാണ് വീഡിയോ പങ്കുവച്ചത്. വൈറലാകുന്ന വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. "ഹൃദയത്തിലും കൈയിലും മോൾ ചേർത്ത് വച്ചിരിക്കുന്ന മുഖം, അമ്മയുടെ മുഖം. അതു കണ്ടപ്പോൾ അമ്മയുടെ മുഖത്തു വിരിഞ്ഞ അഭിമാനം, സന്തോഷം. അതു കണ്ടപ്പോൾ ഞങ്ങളുടെയും മനസ്സു നിറഞ്ഞു ചേച്ചി." പോസ്റ്റിലെ ഒരു കമന്റ് ഇങ്ങനെ. 

Advertisment

"അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്. മഞ്ജു ചേച്ചിയുടെ മുഖത്തു കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല," എന്നായിരുന്നു മറ്റൊരു കമന്റ്. നേരത്തെ മകളുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം മഞ്ജു തന്റെ കൈയ്യിൽ ടാറ്റു ചെയ്തിരുന്നു. ഇരുവരുടെയും ടാറ്റു കാണിച്ചുകൊണ്ടുള്ള പോസോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Read More Entertainment Stories Here

    Malayalam Actress

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: