/indian-express-malayalam/media/media_files/sf2vGwpkML8LhHe5aeMS.jpg)
ബോളിവുഡ് സെലിബ്രിറ്റികളിൽ പലരും മുംബൈയിൽ ഒന്നിലേറെ ആഢംബര ഫ്ളാറ്റുകൾ സ്വന്തമാക്കിയപ്പോഴും അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് നടി വിദ്യാ ബാലൻ. ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറിനൊപ്പം മുംബൈയിൽ വാടക വീട്ടിലാണ് വിദ്യാ ബാലന്റെ താമസം.
സിഡ്‌നിയിൽ നടന്ന 22-ാമത് ക്രെഡൽ നാറ്റ്‌കോൺ ഇവൻ്റിനിടയിലാണ്, വാടക വീട്ടിൽ താമസിക്കാമെന്ന തീരുമാനത്തിൽ എത്തിയതിനു പിന്നിലെ കാരണം വിദ്യ വെളിപ്പെടുത്തിയത്. ഒരു സ്വപ്നഭവനം വാങ്ങാനായി കുറേ ശ്രമിച്ചെങ്കിലും ഒരു വീടിനോടും “കിസ്മത് കണക്ഷൻ” കിട്ടിയില്ലെന്നാണ് വിദ്യാ ബാലൻ പറയുന്നത്.
മനസ്സിനിണങ്ങിയ തികഞ്ഞൊരു വീട് കണ്ടെത്തുക എന്നത് വിധിയുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണെന്നും വിദ്യാ ബാലൻ പറയുന്നു. “നിങ്ങൾ ഒരു വീട്ടിലേക്ക് നടക്കുന്നു, അത് നിങ്ങളുടേതാണെന്ന് നിങ്ങൾക്കു തോന്നുന്നു,” ആ അനുഭവമാണ് സ്വപ്നഭവനം എന്ന സങ്കൽപ്പത്തിൽ നിന്നും താൻ പ്രതീക്ഷിക്കുന്നതെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.
ഏകദേശം 15 വർഷങ്ങൾക്ക് മുമ്പ് അമ്മയുമൊത്തുള്ള തൻ്റെ ഹൗസ് - ഹണ്ടിംഗ് അനുഭവവും വിദ്യ പങ്കുവച്ചു. ചെമ്പൂരിലേക്കുള്ള ദീർഘമായ യാത്ര ഒഴിവാക്കാൻ ബാന്ദ്രയ്ക്കോ ജുഹുവിനോ അടുത്തുള്ള സ്ഥലം അന്വേഷിക്കുകയായിരുന്നു അതെന്നും വിദ്യ പറഞ്ഞു. വീട് അന്വേഷണത്തിനിടെ എല്ലാം തികഞ്ഞൊരു വീട് കണ്ടെത്തിയെങ്കിലും അത് തന്റെ ബജറ്റിന് അപ്പുറമായിരുന്നു. എന്നിരുന്നാലും ലോൺ എടുത്ത് ഇഎംഐയായി പണം അടക്കാമെന്ന് അമ്മ പ്രോത്സാഹിച്ചതോടെ ആ വീട് വാങ്ങുകയായിരുന്നു. “ഞാൻ ആ വീട്ടിലേക്ക് നടന്നപ്പോൾ, അത് എൻ്റെ വീടാണെന്ന് തോന്നി."
ചലച്ചിത്ര നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറിനെ വിവാഹം കഴിച്ചതിനു പിന്നാലെ വീണ്ടും പുതിയ വീടിനുള്ള ഹൗസ്- ഹണ്ട് തുടർന്നു. “ഞങ്ങൾ ഏകദേശം 25 വീടുകൾ പരിശോധിച്ചെങ്കിലും ഒന്നും ഇഷ്ടപ്പെട്ടില്ല. ഒടുവിൽ, ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെടുന്ന ഒരു വീട് കണ്ടെത്തി, അതാണെങ്കിൽ വിൽപ്പനയ്ക്കില്ലായിരുന്നു, വാടകയ്‌ക്കേ നൽകൂ. ഞാൻ എപ്പോഴും പറയുമായിരുന്നു, എനിക്ക് വാടക വീട്ടിൽ താമസിക്കാൻ താൽപ്പര്യമില്ലെന്ന്. അതിനാൽ ആദ്യം ഞങ്ങൾ തിരികെ പോയി."
വീണ്ടും പല വീടുകളും പോയി നോക്കിയെങ്കിലും ഒന്നും ശരിയാവാത്തതിനാൽ, വീണ്ടും മനസ്സിനിഷ്ടപ്പെട്ട ആ പ്രോപ്പർട്ടി തന്നെ സന്ദർശിക്കുകയും ഒടുവിൽ അത് വാടകയ്ക്ക് എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത്രയും ജനസാന്ദ്രതയുള്ള നഗരത്തിൽ ഒരു പൂന്തോട്ടവും കടൽ കാഴ്ചയും കണ്ടെത്തുന്നത് അപൂർവമാണെന്നും അതിനാലാണ് വാടകയ്ക്ക് ആണെങ്കിലും ആ വീട്ടിൽ താമസിക്കാമെന്നു തീരുമാനിച്ചതെന്നും വിദ്യ പറഞ്ഞു. കനത്ത തുക വാടകയായി നൽകുന്നുവെങ്കിലും മനസ്സിനിണങ്ങിയ വീട്ടിലാണ് താമസമെന്നും വിദ്യ കൂട്ടിച്ചേർത്തു.
ഹൌസിങ്ങ് ഡോട്ട് കോം പറയുന്നതനുസരിച്ച്, വിദ്യാ ബാലൻ്റെ ഈ വാടകവീട് അതിൻ്റെ തടി ഫർണിച്ചറുകൾ, ആകർഷകമായ കലാ ശേഖരം, എന്നിവയാൽ അതിമനോഹരമാണ്. വിശാലമായ സ്വീകരണമുറിയുടെ ഫ്ളോർ തടി കൊണ്ടുള്ളതാണ്. പ്രാദേശികമായ വസ്തുക്കളാൽ നിർമ്മിച്ച ഈ വീട് ഒരു മിനി-ഗാലറിയോട് സാമ്യമുള്ളതാണ്. വലിയൊരു പുസ്തക ശേഖരം, ആകർഷകമായ ചെടികൾ, വലിയൊരു ഗണപതി പ്രതിമ എന്നിവയും ഇവിടെയുണ്ട്.
Read More Entertainment Stories Here
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- ഇതാ, മഴവില്ലിലെ വീണ ഇവിടെയുണ്ട്!
- 100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.