scorecardresearch

Thalapathy Vijay's 'Goat' OTT Release Date: ഗോട്ട് ഒടിടിയിലേക്ക്

GOAT OTT Release Date When Where to Watch: വിജയ് നായകാനായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ഒടിടിയിലേക്ക്

GOAT OTT Release Date When Where to Watch: വിജയ് നായകാനായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ഒടിടിയിലേക്ക്

author-image
Entertainment Desk
New Update
actors

GOAT OTT Release Date Confirmed When Where to Watch

GOAT OTT Release Date: ദളപതി വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്). സെപ്റ്റംബർ 5ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Advertisment

വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ഗോട്ടിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ സിദ്ധാർത്ഥ നൂനി, വെങ്കട് രാജേൻ എഡിറ്റിങ്, ദിലീപ് സുബ്ബരായൻ ആക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്നു. ആഗോളതലത്തില്‍ 450 കോടി രൂപയോളം ചിത്രം കളക്ടു ചെയ്തെന്നാണ് വിവരം.

ഗോട്ട് ഒടിടി റിലീസ്: GOAT OTT release


നെറ്റിഫ്ലിക്സിലൂടെ ഗോട്ട് ഒടിടിയിലെത്തുമെന്നാണ് വിവരം. ഒക്ടോബർ 3 മുതൽ പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം കാണാം. 

Advertisment

Read More Entertainment Stories Here

    Vijay Netflix

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: