/indian-express-malayalam/media/media_files/cnv2TkT4XdJowf94ggES.jpg)
കാവ്യ മാധവൻ
കാലം എത്ര കഴിഞ്ഞാലും കാവ്യ മാധവനോടുള്ള ആരാധക സ്നേഹത്തിന് കുറവ് വന്നിട്ടില്ല. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുന്ന കാവ്യ സ്വന്തം വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ പ്രൊമോഷനിലാണ്. ഇതിനായി വീണ്ടും മോഡലായി മാറിയിരിക്കുകയാണ് താരം.
ലക്ഷ്യയുടെ ഔട്ട്ഫിറ്റ് ധരിച്ചുള്ള പുതിയ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കാവ്യ ഷെയർ ചെയ്തത്. കുർത്ത സെറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിരവധി ആരാധകരാണ് പുതിയ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. അടുത്ത കാലത്തായി ലക്ഷ്യയുടെ മോഡലായി എത്തുന്നത് കാവ്യയാണ്. ഇടയ്ക്ക് മീനാക്ഷി ദിലീപും ലക്ഷ്യയുടെ മോഡലാകാറുണ്ട്.
2016 നവംബർ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കുമൊരു പെൺകുഞ്ഞ് പിറന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്. ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരമിപ്പോൾ.
Read More
- സിദ്ദിഖിന് 62-ാം പിറന്നാൾ, വാപ്പച്ചിക്ക് പിറന്നാൾ ആശംസകളുമായി മകൻ
- 'ഇതാണ് നുമ്മ പറഞ്ഞ നടൻ;' വിനായകനൊപ്പം മമ്മൂട്ടി; ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ
- Thalapathy Vijay's 'Goat' OTT Release Date: ഗോട്ട് ഒടിടിയിലേക്ക്
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us