/indian-express-malayalam/media/media_files/97W2B2SADTB6LdisT8a6.jpg)
എക്കാലത്തെയും മികച്ച 250 ഇന്ത്യൻ സിനിമകളുടെ പട്ടികയുമായി ഐഎംഡിബി. നാളിതുവരെയുള്ള എല്ലാ ഇന്ത്യൻ സിനിമ റിലീസുകളും ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയിൽ, എല്ലാ ദശകങ്ങളിൽ നിന്നും, വിഭാഗങ്ങളിൽ നിന്നുമുള്ള വിവിധ ഭാഷാ ചിത്രങ്ങളും ക്ലാസിക്കുകളും ഉൾപ്പെടുന്നു. ലിസ്റ്റിലെ 250 സിനിമകൾക്ക് ഐഎംഡിബിയിൽ 8.5 ദശലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചു.
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്‌ത, വിക്രാന്ത് മാസി നായകനായ ട്വൽത്ത് ഫെയിൽ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. വിജയ് സേതുപതിയുടെ മഹാരാജ, കാന്താര, കിരൺ റാവുവിൻ്റെ ലാപതാ ലേഡീസ് തുടങ്ങിയ സമകാലിക സിനിമകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
മലയാളത്തിൽ നിന്നും മണിച്ചിത്രത്താഴ്, കുമ്പളങ്ങി നൈറ്റ്സ്, കിരീടം, സന്ദേശം എന്നിവയും ആദ്യ 20ൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
2024ൽ റിലീസ് ചെയ്ത അഞ്ചു ചിത്രങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്. ഈ വർഷം റിലീസിനെത്തിയ മഹാരാജ, മൈതാൻ, ആട് ജീവിതം, ലാപതാ ലേഡീസ്, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് 250 ക്ലബ്ബിൽ ഇടം പിടിച്ച ചിത്രങ്ങൾ. 1955-ൽ പുറത്തിറങ്ങിയ സത്യജിത് റേയുടെ ക്ലാസിക് പഥേർ പാഞ്ചാലിയാണ് ആദ്യകാല സിനിമകളിൽ നിന്നും പട്ടികയിൽ ഇടം നേടിയ ചിത്രം. ആമിർഖാന്റെ ഇഡിയറ്റ്‌സ്, താരേ സമീൻ പർ, ദംഗൽ എന്നിങ്ങനെ മൂന്നുചിത്രങ്ങളും ആദ്യത്തെ ഇരുപതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആദ്യത്തെ ഇരുപതിൽ വരുന്ന ചിത്രങ്ങൾ (അവയുടെ റാങ്കിംഗ് ക്രമത്തിൽ)
1. ട്വൽത്ത് ഫെയിൽ
2. ഗോൽ മാൽ
3. നായകൻ
4. മഹാരാജ
5. അപൂർ സൻസാർ
6. അൻപേ ശിവം
7. പരിയേറും പെരുമാൾ
8. 3 ഇഡിയറ്റ്സ്
9. #ഹോം
10. മണിച്ചിത്രത്താഴ്
11. ബ്ലാക്ക് ഫ്രൈഡേ
12. കുമ്പളങ്ങി നൈറ്റ്സ്
13. റോക്കറ്ററി: നമ്പി എഫക്ട്
14. 777 ചാർലി
15. കിരീടം
16. C/o കഞ്ചാരപാലം
17. താരേ സമീൻ പർ
18. സന്ദേശം
19. ദംഗൽ
20. ലാപതാ ലേഡീസ്
സംവിധായകൻ മണിരത്നത്തിന്റെ ഏഴു ചിത്രങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. ആറു ചിത്രങ്ങളുമായി അനുരാഗ് കശ്യപും തൊട്ടുപിന്നിലുണ്ട്. ദൃശ്യം, മുന്ന ഭായ് എം.ബി.ബി.എസ്, ജിഗർതണ്ട, കെ.ജി.എഫ്, ബാഹുബലി: ദി ബിഗിനിംഗ് എന്നീ ചിത്രങ്ങൾക്കൊപ്പം അവയുടെ രണ്ടാം ഭാഗവും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
പട്ടികയിൽ ട്വൽത്ത് ഫെയിൽ ഒന്നാമത് എത്തിയതിൽ വിക്രാന്ത് മാസി സന്തോഷം പ്രകടിപ്പിച്ചു. “ഞാൻ ഹൈലൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന രംഗം മനോജും അവൻ്റെ അമ്മയും തമ്മിലുള്ള ചാമ്പി സീക്വൻസാണ്, അത് സിനിമയിലെ ഒരു നിർണായക നിമിഷമായിരുന്നു. മുത്തശ്ശി പോയി എന്ന് മനോജ് തിരിച്ചറിയുകയാണ്. ഒറ്റഷോട്ടിൽ ആ രംഗം ചിത്രീകരിച്ചു എന്നതാണ് പ്രത്യേകത. വിധു വിനോദ് ചോപ്ര സാറും ഡിഒപി രംഗരാജൻ രാമഭദ്രനും മാസങ്ങൾക്ക് മുമ്പാണ് ഈ മാസ്റ്റർ ഷോട്ട് ഡിസൈൻ ചെയ്തത്. ആ രംഗം ചിത്രീകരിക്കാൻ ഞങ്ങളുടെ കയ്യിൽ വളരെ കുറച്ച് മിനിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗീതാ ജിയും ഞാനും ഈ വൈകാരിക രംഗത്തിന് ഗ്ലിസറിൻ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അതൊരു വലിയ വെല്ലുവിളിയായിരുന്നു."
രണ്ട് വർഷം മുമ്പ് സമാരംഭിച്ച ഐഎംഡിബിയുടെ ഇന്ത്യ ഇൻസ്റ്റാഗ്രാം ഹാൻഡിൽ 250,000 ഫോളോവേഴ്‌സ് എത്തിയ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ലിസ്റ്റ് സമാരംഭിച്ചത്. ഇത് ആഘോഷിക്കുന്നതിനായി, IMDb എക്കാലത്തെയും മികച്ച 250 ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഇന്ത്യൻ സിനിമകളുടെ പേരു ഉൾപ്പെടുത്തികൊണ്ടുള്ള ലിമിറ്റഡ് എഡിഷൻ പോസ്റ്ററും രൂപകൽപ്പന ചെയ്തിട്ടുണ്ട്.
Read More Entertainment Stories Here
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിൽ
- LatestmalayalamOTTReleases: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 30 മലയാള ചിത്രങ്ങൾ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന് എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.