scorecardresearch

ഫാമിൽ പോയാൽ ചെടികളോട് സംസാരിക്കും, വഴക്കു പറയും, പിറ്റേദിവസം എല്ലാം കായ്ക്കും: മേഘ്ന വിൻസെന്റ്

മീൻകൃഷിയിലും പച്ചക്കറി കൃഷിയുമെല്ലാം ഏറെ താൽപ്പര്യമുള്ള മേഘ്ന ഒരു ഫാം നടത്തുകയാണ് ഇപ്പോൾ

മീൻകൃഷിയിലും പച്ചക്കറി കൃഷിയുമെല്ലാം ഏറെ താൽപ്പര്യമുള്ള മേഘ്ന ഒരു ഫാം നടത്തുകയാണ് ഇപ്പോൾ

author-image
Entertainment Desk
New Update
Meghna Vincent

ചന്ദനമഴയിലെ അമൃതയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മേഘ്ന വിൻസെന്റ്. വിവാഹമോചനത്തിനു ശേഷം വീണ്ടും സീരിയൽരംഗത്ത് സജീവമാണ് താരം. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഹൃദയം പരമ്പരയിലാണ് മേഘ്ന ഇപ്പോൾ അഭിനയിക്കുന്നത്.

Advertisment

അഭിനയത്തിൽ മാത്രം നിൽക്കുന്നില്ല അമൃതയുടെ പാഷൻ. അഭിനയത്തിനൊപ്പം തന്നെ വേറിട്ടൊരു സംരംഭവും തുടങ്ങിയിരിക്കുകയാണ് നടി ഇപ്പോൾ.

കുട്ടിക്കാലം മുതൽ തന്റെ പാഷനായ കൃഷിയിലാണ് മേഘ്ന കൈവച്ചിരിക്കുന്നത്. മീൻകൃഷിയും പച്ചക്കറി കൃഷിയുമെല്ലാം ഉൾപ്പെടുന്ന ഒരു ഫാം നടത്തുകയാണ് മേഘ്ന ഇപ്പോൾ. 

Advertisment

ഫാമിന്റെ ഉടമ മാത്രമല്ല, പ്രധാന ജോലിക്കാരിയും മേഘ്ന തന്നെയാണ് എന്നാണ് അമ്മ നിമ്മി പറയുന്നത്. ഒരു ട്രാക്ക് സ്യൂട്ടും ടീഷർട്ടുമിട്ട് കിളയ്ക്കാനും ഫാമിലെ പണികൾക്കുമൊക്കെ ഇറങ്ങുന്ന മേഘ്നയെ പലപ്പോഴും കാണാനെത്തുന്ന ആരാധകർക്കുപോലും മനസ്സിലാവാറില്ലെന്നും നിമ്മി പറയുന്നു. 

 ഫാമിൽ പോയാൽ ചെടികളോടൊക്കെ സംസാരിക്കുന്ന ശീലം മേഘ്നയ്ക്ക് ഉണ്ടെന്നും അമ്മ പറയുന്നു. "ഞാൻ ചെടികളോട് സംസാരിക്കും. ഒരു ചെടി കായ്ച്ചു നിൽക്കുന്നതു കണ്ടാൽ അതിനെ ചൂണ്ടി മറ്റു ചെടികളോട് പറയും, നോക്കി പഠിക്ക് എന്നൊക്കെ. പിറ്റേദിവസം എല്ലാം കായ്ക്കും. കേൾക്കുമ്പോൾ വട്ടാണെന്ന് തോന്നും. പക്ഷെ സത്യമാണ്. മീനുകളോടും ഞാനിങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട്," മേഘ്ന കൂട്ടിച്ചേർത്തു. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷി വിശേഷങ്ങൾ പങ്കിടുകയായിരുന്നു മേഘ്നയും അമ്മയും. 

Read More Entertainment Stories Here

    Actress Farmer

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: