scorecardresearch

35 വർഷങ്ങൾക്കു ശേഷം 'ഒരു വടക്കൻ വീരഗാഥ' വീണ്ടും വെള്ളിത്തിരയിലേക്ക്; ആശംസകളുമായി മമ്മൂട്ടി; ടീസർ

മലയാളം സിനിമയിക്കും, വ്യക്തപരമായി തനിക്കും ഒരുപാടു നേട്ടങ്ങളുണ്ടാക്കിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് മമ്മൂട്ടി പറഞ്ഞു

മലയാളം സിനിമയിക്കും, വ്യക്തപരമായി തനിക്കും ഒരുപാടു നേട്ടങ്ങളുണ്ടാക്കിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് മമ്മൂട്ടി പറഞ്ഞു

author-image
Entertainment Desk
New Update

മമ്മൂട്ടി അനശ്വരമാക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് 'ഒരു വടക്കൻ വീരഗാഥ.' എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. 4കെ ദൃശ്യ, ശബ്ദ മിഴിവോടെയാണ് ഒരു വടക്കൻ വീരഗാഥ റീറിലീസിന് ഒരുങ്ങുന്നത്. 

Advertisment

1989ൽ പുറത്തിറങ്ങിയ ചിത്രം 35 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിന്റെ 4കെ റീമാസ്റ്റർ പതിപ്പിന്റെ ടീസർ പുറത്തിറക്കി. വടക്കൻ പാട്ടുകളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ ചന്തു ചേകവരെന്ന ഐതിഹാസിക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.  

വടക്കൻ പാട്ടുകളിലെ ക്രൂരനും ചതിയനുമായ ചന്തുവിന് വേറൊരു മുഖം നല്‍കിയ സിനിമ ആയിരുന്നു ഇതു. സുരേഷ് ഗോപി, ബാലൻ കെ.നായർ, ക്യാപ്റ്റൻ രാജു, മാധവി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മമ്മൂട്ടിക്ക് ആ വർഷത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം, 
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനുള്ള ദേശീയ പുരസ്‌കാരവും നേടി. ഏഴു സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. മലയാളം സിനിമയിക്കും വ്യക്തപരമായി തനിക്കും ഒരുപാടു നേട്ടങ്ങളുണ്ടാക്കിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് ആശംസ വീഡിയോയിൽ നടൻ മമ്മൂട്ടി പറഞ്ഞു. 

Advertisment

Read More

Suresh Gopi Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: