/indian-express-malayalam/media/media_files/VFGYaZQMGTQkxBEj8NxL.jpg)
കൊച്ചിയിൽ കല്യാൺ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷം താരങ്ങളാൽ സമ്പന്നമായിരുന്നു. ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ, തെലുങ്ക് സിനിമാലോകത്തു നിന്നും നാഗചൈതന്യ, തമിഴകത്തുനിന്നും പ്രഭു, മലയാളത്തിന്റെ പ്രിയതാരങ്ങളായ ടൊവിനോ തോമസ്, ദിലീപ്, കാവ്യാ മാധവൻ, അന്ന ബെൻ, അനാർക്കലി മരിക്കാർ, നിഖില വിമൽ തുടങ്ങിയവരെല്ലാം നവരാത്രി ആഘോഷങ്ങൾക്കായി എത്തിച്ചേർന്നിരുന്നു.
കല്യാൺ നവരാത്രി ചടങ്ങിന് എത്തിയ നിഖില വിമലിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചടങ്ങിനെത്തിയ നിഖിലയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്ന തിരക്കിലായിരുന്നു ഫോട്ടോഗ്രാഫർമാർ. ഫോട്ടോഗ്രാഫർമാർക്കായി നിഖില പോസ് ചെയ്തു കൊടുക്കുന്നതിനിടെ ഫ്രെയിമിലൂടെ ഒരാൾ ഓടി പോവുന്നതു കാണാം. മറ്റാരുമല്ല ആ കക്ഷി, ബോളിവുഡ് താരം സാക്ഷാൽ സെയ്ഫ് അലി ഖാൻ ആയിരുന്നു. സെയ്ഫ് പാസ് ചെയ്തുപോയതോടെ ക്യാമറ കണ്ണുകളും സെയ്ഫിലേക്ക് തിരിഞ്ഞു.
തഗ് സ്റ്റാറായ നിഖിലയെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളിൽ ഒന്ന്.
View this post on InstagramA post shared by Nikhila fan's Kerala {NFK} (@nikhila_fans_kerala_official)
പലപ്പോഴും ഉറച്ച നിലപാടുകളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും പേരിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുള്ള അഭിനേത്രിയാണ് നിഖില വിമൽ. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായ ഇടം നേടാനും നിഖിലയ്ക്കു സാധിച്ചിട്ടുണ്ട്.
സെയിന്റ് അൽഫോൺസയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിഖിലയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ്. ഇന്നു മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് താരം. ഭാഗ്യദേവത എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തിയ നിഖില ആദ്യമായി നായികയായത് ശ്രീബാല കെ മേനോൻ സംവിധാനം ചെയ്ത ‘ലവ് 24×7’ എന്ന ചിത്രത്തിലായിരുന്നു. ‘അരവിന്ദന്റെ അതിഥികൾ’, ഞാൻ പ്രകാശൻ, ഒരു യെമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ്, മധുരം, ജോ & ജോ, ഗുരുവായൂരമ്പല നടയിൽ തുടങ്ങിയവയാണ് നിഖിലയുടെ ശ്രദ്ധേയ ചിത്രങ്ങൾ. മലയാളത്തിനൊപ്പം തമിഴിലും സജീവമാണ് നിഖില.
കഥ ഇന്നുവരെയാണ് നിഖിലയുടെ ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ചിത്രം. ബിജു മേനോൻ, മേതിൽ ദേവിക, അനുശ്രീ, അനു മോഹൻ, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
Read More
- 'ഞങ്ങൾ കസിൻസാണ്, പക്ഷെ നേരിൽ കണ്ടതു രണ്ടുതവണ മാത്രം;' വിദ്യാ ബാലനെക്കുറിച്ച് പ്രിയാമണി
- New OTT Release: ഈ ആഴ്ച ഒടിടിയിൽ കാണാം, ഏറ്റവും പുതിയ ചിത്രങ്ങൾ
- നവരാത്രി ആഘോഷിച്ച് ദിലീപും കുടുംബവും; കുടുംബഫോട്ടോ മാമ്മാട്ടി കൊണ്ടുപോയെന്ന് ആരാധകർ
- നവരാത്രി ആഘോഷങ്ങൾക്കായി ബോളിവുഡ് താരങ്ങൾ കൊച്ചിയിലെത്തിയപ്പോൾ; ചിത്രങ്ങൾ
- ഫാമിൽ പോയാൽ ചെടികളോട് സംസാരിക്കും, വഴക്കു പറയും, പിറ്റേദിവസം എല്ലാം കായ്ക്കും: മേഘ്ന വിൻസെന്റ്
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.