/indian-express-malayalam/media/media_files/FUf9P56BTPDDIloCJsez.jpg)
ഫഹദിൻ്റെ അഭിനയ മികവിനെ കുറിച്ച് രജനീകാന്ത്
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനീകാന്ത് നായകനാവുന്ന 'വേട്ടയ്യൻ'. ചിത്രത്തിൽ രജനീകാന്തിന്റെ ഭാര്യയായി എത്തുന്നത് മഞ്ജുവാര്യരാണ്. മലയാളത്തിൻ്റെ പ്രിയ നടൻ ഫഹദ് ഫാസിലും ഇവരോടൊപ്പം സിനിമയിലുണ്ട്.
ഫഹദിൻ്റെ അഭിനയ മികവിനെ കുറിച്ച് രജനീകാന്തിൻ്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. ഫഹദിനെ പോലൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ പ്രകടനമാണ് വേട്ടയ്യനിൽ നടൻ കാഴ്ചവച്ചിരിക്കുന്നതെന്നും രജനികാന്ത് പറയുന്നു.
വീഡിയോയിലെ രജനാകാന്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ്, '' വേട്ടയ്യനിൽ ഫഹദ് ഫാസിലിൻ്റെ കഥാപാത്രം വളരെ അസാധാരമാണ്. ഈ വേഷം ആര് ചെയ്യും എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളോടും അതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ലെന്നും ഫഹദ് ഫാസിൽ ഇത് ചെയ്താൽ മാത്രമേ നന്നായിരിക്കൂ... എങ്ങനെയെങ്കിലും ഫഹദ് ഫാസിലിനെ കൊണ്ടുവരണം... കാരണം കഥയ്ക്ക് അത് വളരെ അത്യാവശ്യമാണ് എന്ന് സംവിധായകൻ പറഞ്ഞു. അപ്പോഴും എനിക്ക് ആശ്ചര്യമായിരുന്നു.''
സംവിധായകനോട് രജനീകാന്ത് ചോദിച്ചു '' സർ, ഇത് ഒരു എൻ്റർടെയ്ൻമെൻ്റ് റോളാണ്, ഒരു മാതിരി കഥാപാത്രം. ഞാൻ ഫഹദ് ഫാസിലിൻ്റെ അധികം പടമൊന്നു കണ്ടിട്ടില്ല. അതും രണ്ട് പടത്തിലാണ് ഫഹദിനെ കണ്ടിരിക്കുന്നത്, 'വിക്രം', 'മാമന്നൻ' എന്നിവയിൽ. രണ്ടിലും വില്ലനിസത്തോടു കൂടിയ സീരിയസ് കഥാപാത്രമായിരുന്നു. അങ്ങനെ കഥാപാത്രങ്ങൾ ചെയ്ത ആൾ എങ്ങനെ ഇത് ചെയ്യും''. മലയാളം പടങ്ങളൊന്നും കണ്ടിട്ടില്ലേ സൂപ്പർ ആർട്ടിസ്റ്റാണ് സാർ എന്നാണ് സംവിധായകൻ മറുപടി നൽകിയത്.
ചിത്രത്തിലെ ഫഹദിൻ്റെ അഭിനയത്തെ കുറിച്ച് പിന്നീട് രജനീകാന്ത് പറഞ്ഞത് '' എന്തൊരു ആർട്ടിസ്റ്റാണ്, അതു പോലൊരു നാച്ചുറൽ ആട്ടിസ്റ്റിനെ ഞാൻ എവിടെയും കണ്ടിട്ടില്ല... സെറ്റിൽ അയാൾ എവിടെയാണെന്ന് പോലും അറിയില്ല.. എവിടെയും അടങ്ങിയിരിക്കാതെ ഓടി നടക്കും... സീൻ വരുമ്പോൾ ഓടി വന്ന് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കും... മിനിറ്റുകൾക്കുള്ളിൽ വളരെ നിസാരമായി ചെയ്ത് പോകും... അസാധ്യം തന്നെയാണത്.''
ടി. കെ. ജ്ഞാനവേലാണ് വേട്ടയ്യൻ സംവിധാനം ചെയ്തിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുക.
അമിതാഭ് ബച്ചന്‍, ദുഷാര വിജയന്‍, റാണ ദഗുബതി, റിതിക സിങ്, കിഷോര്‍, ജിഎം സുന്ദര്‍, രോഹിണി, രമേശ് തിലക്, റാവോ രമേശ് എന്നിവരും മുഖ്യവേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. രജനിയുടെ വില്ലനായി നടൻ സാബു മോനും ചിത്രത്തിലുണ്ട്.
Read More Entertainment Stories Here
- തലൈവർക്കൊപ്പം മഞ്ജു വാര്യർ; വേട്ടയ്യൻ ചിത്രങ്ങൾ വൈറൽ
- 35 വർഷങ്ങൾക്കു ശേഷം 'ഒരു വടക്കൻ വീരഗാഥ' വീണ്ടും വെള്ളിത്തിരയിലേക്ക്; ആശംസകളുമായി മമ്മൂട്ടി; ടീസർ
- പ്രണയ ജോഡികളായി അജിത്തും ശാലിനിയും; സ്പെയിനിൽ അവധി ആഘോഷം; വീഡിയോ
- സെയ്ഫ് അലിഖാനല്ലേ ആ ഓടിപ്പോയത്; നിഖിലയുടെ ഫോട്ടോ സെഷനിടയിൽ ഒരു സർപ്രൈസ് എൻട്രി
- 'ഞങ്ങൾ കസിൻസാണ്, പക്ഷെ നേരിൽ കണ്ടതു രണ്ടുതവണ മാത്രം;' വിദ്യാ ബാലനെക്കുറിച്ച് പ്രിയാമണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us