/indian-express-malayalam/media/media_files/DHAfEJDvXk41qP3SG1Bh.jpg)
Nayanthara Vignesh Shivan Wedding Documentary OTT
Nayanthara Vignesh Shivan Wedding Documentary OTT Release: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തെന്നിന്ത്യൻ താര വിവാഹം ഇനി ഒടിടിയിൽ കാണാം. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവൻ്റെയും വിവാഹ വീഡിയോ ആണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നു എന്ന അപിഡേറ്റുകളാണ് പുറുത്തു വരുന്നത്. 2022 ജൂൺ 9ന് ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.
സംവിധായകൻ ഗൗതം മേനോനാണ് ആ വിവാഹാഘോഷത്തിന്റെ ഡയറക്ടർ എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്ളിക്സുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ, നെറ്റ്ഫ്ളിക്സോ നയൻതാരയോ വിഘ്നേശോ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
ഇതിനിടയ്ക്ക് 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍' എന്ന പേരോടു കൂടിയ ഒരു ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടെങ്കിലും പിന്നീട് റിലീസ് വൈകുകയായിരുന്നു.
എന്നാൽ ഇപ്പോൾ 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍' എന്ന പേരോടു കൂടി തന്നെ ഒരു ഡോക്യുമെന്ററിയുടെ അപ്ഡേറ്റാണ് നെറ്റ്ഫ്ലിക്സിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. 1 മണിക്കൂർ 21 മിനുട്ടാണ് ഇതിന്റെ റൺടൈം. 2024ല്‍ തെന്നിന്ത്യൻ താരത്തിന്റെ ആഢംബര വിവാഹത്തിന്റെ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് ഇതോടെ റിപ്പോര്‍ട്ടുകൾ പറയുന്നത്.
റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഡോക്യുമെൻ്ററിയുടെ റൈറ്റ്‍സിന് താരത്തിന് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയവും നടന്നു. തുടർന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആഢംബര വിവാഹം. മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലായിരുന്നു വിവാഹ വേദി ഒരുക്കിയിരുന്നത്.
Read More Entertainment Stories Here
- ''അവൻ പോയതു മുതൽ എൻ്റെ ഹൃദയം തകർന്നിരിക്കുകയാണ്''; കല്യാണി പ്രിയദർശൻ
- കപ്പിൾസ് ഇൻ ബ്ലാക്ക്: പൂർണ്ണിമയെ ചേർത്തു പിടിച്ച് ഇന്ദ്രജിത്ത്
- ഫഹദ് ഫാസിലിനെ പോലെയൊരു അസാധ്യ നടനെ എവിടെയും കണ്ടിട്ടില്ല: രജനീകാന്ത്
- Kishkindha Kandam OTT: കിഷ്കിന്ധാകാണ്ഡം എപ്പോൾ ഒടിടിയിൽ എത്തും? എവിടെ കാണാം?
- 35 വർഷങ്ങൾക്കു ശേഷം 'ഒരു വടക്കൻ വീരഗാഥ' വീണ്ടും വെള്ളിത്തിരയിലേക്ക്; ആശംസകളുമായി മമ്മൂട്ടി; ടീസർ
- പ്രണയ ജോഡികളായി അജിത്തും ശാലിനിയും; സ്പെയിനിൽ അവധി ആഘോഷം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.