/indian-express-malayalam/media/media_files/y7OsL2evQHQsABqvP2E1.jpg)
Kishkindha Kandam OTT: തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ആസിഫ് അലി നായകനായ കിഷ്കിന്ധാകാണ്ഡം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്. കാമ്പും കൈയടക്കവുമുള്ള തിരക്കഥ, മികച്ച പ്രകടനങ്ങൾ എന്നിവയാൽ ഉള്‍ക്കരുത്തുള്ള മികച്ച ഒരു മലയാള ചിത്രം എന്ന അഭിപ്രായം ചിത്രം നേടി കഴിഞ്ഞു. ആഗോളതലത്തിൽ ചിത്രം ഇതുവരെ 57 കോടിയ്ക്ക് മുകളിൽ നേടിയെന്നാണ് റിപ്പോര്‍ട്ട്.
ആസിഫ് അലി സോളോ നായകനായ ചിത്രമെന്ന രീതിയിൽ നടന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രം കൂടിയാണ് കിഷ്കിന്ധാകാണ്ഡം. മുൻപ് 2018 ആഗോളതലതലത്തില്‍ 177 കോടി നേടിയെങ്കിലും ചിത്രത്തിൽ നായകന്മാരായി മറ്റു നടന്മാരും ഉണ്ടായിരുന്നു.
ദിന്‍ജിത്ത് അയ്യത്താന്‍ ആണ് കിഷ്കിന്ധാകാണ്ഡത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ഛായാഗ്രഹണം നിർവ്വഹിച്ചതും ബാഹുല്‍ രമേഷാണ്. വിജരാഘവന്, അപര്‍ണ ബാലമുരളി, അശോകന്, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിലുണ്ട്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്. 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.
ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. ബോക്സോഫീസിൽ ഹിറ്റ് ആയതിനാൽ തന്നെ റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയതെന്നും റിപ്പോർട്ടുണ്ട്. സാറ്റ്ലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റ് ചാനലും സ്വന്തമാക്കി.
ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് 12 കോടിക്കാണ് വിറ്റുപോയത് എന്നു റിപ്പോർട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമല്ല.
അതുപോലെ, ചിത്രം എപ്പോഴായിരിക്കും ഒടിടിയിൽ റിലീസിനെത്തുക എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നവംബർ ആദ്യവാരത്തോടെയാവും ചിത്രം ഒടിടിയിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.
Read More Entertainment Stories Here
- New OTT Release: ഈ ആഴ്ച ഒടിടിയിൽ കാണാം, ഏറ്റവും പുതിയ ചിത്രങ്ങൾ
- നവരാത്രി ആഘോഷിച്ച് ദിലീപും കുടുംബവും; കുടുംബഫോട്ടോ മാമ്മാട്ടി കൊണ്ടുപോയെന്ന് ആരാധകർ
- നവരാത്രി ആഘോഷങ്ങൾക്കായി ബോളിവുഡ് താരങ്ങൾ കൊച്ചിയിലെത്തിയപ്പോൾ; ചിത്രങ്ങൾ
- ഫാമിൽ പോയാൽ ചെടികളോട് സംസാരിക്കും, വഴക്കു പറയും, പിറ്റേദിവസം എല്ലാം കായ്ക്കും: മേഘ്ന വിൻസെന്റ്
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- മീശക്കാരിയായ ഈ കുറുമ്പിയെ മനസ്സിലായോ? സൂപ്പർസ്റ്റാറാണ് കക്ഷി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.