/indian-express-malayalam/media/media_files/7KLz6xm0F3HooZvXBaJr.jpg)
Vettaiyan box office collection
രജനീകാന്ത് നായകനായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'വേട്ടയ്യൻ.' ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ നേട്ടമുണ്ടാക്കുകയാതായാണ് വിവരം. അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 31.7 കോടി രൂപയാണ് ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ.
രണ്ടാം ദിനം 23. 8 കോടി രൂപ ചിത്രം ബോക്സ് ഓഫീസിൽ നേടിയെന്ന് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്തു. ഇതോടെ ചിത്രത്തിന്റെ ആഭ്യന്തര കളക്ഷൻ 55.5 കോടി രൂപയായി. ആദ്യ രണ്ടു ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നു മാത്രം ചിത്രം 49.1 കോടി നേടി. വാരാന്ത്യത്തോടെ ചിത്രത്തിൻ്റെ ആഭ്യന്തര കളക്ഷൻ 70 കോടി കടക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇന്ത്യൻ 2ന്റെ ആദ്യ രണ്ടു ദിവസങ്ങളിലെ കളക്ഷൻ റെക്കോർഡ് വേട്ടയ്യൻ മറികടന്നിട്ടുണ്ട്. വിജയ് നായകനായ 'ഗോട്ട്' ആണ് തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്. ആദ്യ രണ്ടു ദിവസങ്ങളിൽ 70 കോടിയോളം രൂപ ചിത്രം നേടിയിരുന്നു.
ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. റിതിക സിങ്, ദുഷാര വിജയൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 33 വർഷത്തിന് ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് വേട്ടയ്യൻ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
Read More
- എആർഎം, വേട്ടയ്യൻ വ്യാജ പതിപ്പ്: പ്രതികളെ പിടികൂടി, വെബ്സൈറ്റ് പൂട്ടിച്ചു
- Vettaiyan OTT: രജനീകാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേക്ക്, എവിടെ കാണാം?
- താരസുന്ദരിമാർക്കൊപ്പം മീനാക്ഷി ദിലീപും, നവരാത്രി ആഘോഷചിത്രങ്ങൾ
- റോളക്സിനെ ചിന്ന വയസ്സ് മുതൽ കാണുന്നതാ, അവനെ എനിക്കു താൻ തെരിയും; കാർത്തി
- ഞാൻ ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ വിടും; 'ബോഗയ്ന്വില്ല'യിലേക്ക് എത്തിയതിനെക്കുറിച്ച് ജ്യോതിർമയി
- 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ഒടിടിയിൽ എപ്പോൾ കാണാം?: One Hundred Years of Solitude OTT
- ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ; 'ഹനുമാന്' പിന്നാലെ വൻ പ്രഖ്യാപനവുമായി പ്രശാന്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us