scorecardresearch

'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ഒടിടിയിൽ എപ്പോൾ കാണാം?: One Hundred Years of Solitude OTT

One Hundred Years Of Solitude OTT Release Date: ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ മാസ്റ്റർപീസ് നോവലായ 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' ഒടിടിയിൽ എത്തുന്നു. എപ്പോൾ കാണാം?

One Hundred Years Of Solitude OTT Release Date: ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ മാസ്റ്റർപീസ് നോവലായ 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' ഒടിടിയിൽ എത്തുന്നു. എപ്പോൾ കാണാം?

author-image
Entertainment Desk
New Update
One Hundred Years of Solitude

'ഏകാന്തതയുടെ നൂറ് വർഷങ്ങൾ ': One Hundred Years of Solitude

ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ മാസ്റ്റർപീസ് നോവലായ 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' (One Hundred Years of Solitude) ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർക്വേസിന്റെ ശ്രദ്ധേയമായ ഈ നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന സീരിസിന്റെ ടീസർ മുമ്പ് പുറത്തിറങ്ങിയിരുന്നു.  

Advertisment

ഇതിഹാസമെന്നോ  കെട്ടുകഥയെന്നോ നാടോടി കഥയെന്നോ വായനക്കാർക്ക് വിശേഷിപ്പിക്കാവുന്ന 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' ഒരു മാസ്റ്റർപീസാണ്. 1967ൽ പ്രസിദ്ധീകരിച്ച, ഈ നോവൽ  ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാരെയാണ് ആകർഷിച്ചത്. നോവലിന്റെ സങ്കീർണ്ണമായ ആഖ്യാനവും മാജിക്കൽ റിയലിസവും സ്പാനിഷ്-അമേരിക്കൻ സാഹിത്യത്തിൻ്റെ ഒരു മാസ്റ്റർപീസ് എന്ന നിലയിൽ ഈ നോവലിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

One Hundred Years Of Solitude by Gabriel Garcia Marquez

1982ൽ ഗാർസിയ മാർകോസിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. അതിനാൽ തന്നെ 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' വെബ് സീരീസായി എത്തുമ്പോൾ മാർക്വേസ് ആരാധകർ ഏറെ ആവേശത്തിലാണ്. 

Advertisment

സുപ്രധാന കഥാപാത്രങ്ങളായ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയ, ഉർസുല ഇഗ്വാരൻ എന്നിവരിലേക്കും മാർക്വേസ് സൃഷ്ടിച്ച മാസ്മരിക ലോകത്തേക്കുമാണ് ടീസർ കാഴ്ചക്കാരെ കൊണ്ടുപോകുന്നത്. 

ലോറ മോറയും അലക്സ് ഗാർസിയ ലോപ്പസും ചേർന്ന് സംവിധാനം ചെയ്ത ഈ പരമ്പരയിൽ കൊളംബിയയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമുള്ള മികച്ച അഭിനേതാക്കളാണ് കഥാപാത്രങ്ങളായി എത്തുന്നത്.  പ്രധാന അഭിനേതാക്കളായ ക്ലോഡിയോ കാറ്റാനോയെ കേണൽ ഔറേലിയാനോ ബ്യൂണ്ടിയയായും മാർക്കോ ഗോൺസാലസിനെ ജോസ് ആർക്കാഡിയോ ബ്യൂണ്ടിയയായും സൂസാന മൊറേൽസിനെ ഉർസുല ഇഗ്വാറനായും ടീസർ അവതരിപ്പിക്കുന്നു.

ഒടിടി പ്ലാറ്റിഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് നോവൽക്കാഴ്ച എത്തുന്നത്. ഡിസംബർ 11 ന് സീരിസ് തുടങ്ങുമെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ആകെ 16 എപ്പിസോഡുകളിലായാണ് ഇത്  ഒരുക്കിയിരിക്കുന്നത്. 

പൂർണ്ണമായും സ്പാനിഷ് ഭാഷയിൽ ചിത്രീകരിച്ചതും ഗാർസിയ മാർക്വേസിൻ്റെ കുടുംബത്തിൻ്റെ പിന്തുണയോടെ കൊളംബിയയിൽ ചിത്രീകരിച്ചതുമായ ഈ പരമ്പര എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലറായ ഏകാന്തതയുടെ നൂറുവർഷങ്ങൾക്കുള്ള ആദരമാണ്. 

Read More

New Release Web Series OTT Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: