scorecardresearch

ഒരു ദിവസത്തെ വാടക 50,000 രൂപ; അജയ് ദേവ്ഗണിന്റെയും കജോളിന്റെയും ഗോവയിലെ ആഡംബര വില്ലയിൽ താമസിക്കാം

ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ബോളിവുഡ് ദമ്പതികളുടെ വില്ലയിൽ വാടകയ്ക്ക് താമസിക്കാം

ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ബോളിവുഡ് ദമ്പതികളുടെ വില്ലയിൽ വാടകയ്ക്ക് താമസിക്കാം

author-image
Entertainment Desk
New Update
actor

അജയ് ദേവ്ഗണും കജോളും

ബോളിവുഡിലെ പ്രശസ്ത താരജോഡികളാണ് അജയ് ദേവ്ഗണും കജോളും. ഇരുവരുടെയും ഗോവയിലെ ആഡംബര വില്ലയാണ് വില്ല എറ്റേണ. ഗോവയിൽ എത്തുമ്പോഴെല്ലാം ഇരുവരും താമസിക്കുന്നത് ഇവിടെയാണ്. 5 ബെഡ്റൂം, വലിയ ലിവിങ് റൂം, പ്രൈവറ്റ് പൂൾ തുടങ്ങിയ ആഡംബരത്തിന്റെ പ്രതീകമാണ് ഈ വില്ല. വില്ലയിലെ പ്രധാന ബെഡ്റൂം തുറക്കുന്നത് പൂന്തോട്ടത്തിലേക്കാണ്. ഇവിടെയാണ് ദമ്പതികൾ താമസിക്കാറുള്ളത്. 

Advertisment
house
Capti(Photo: Booking.com)on
house
(Photo: Booking.com)Caption
house
Caption(Photo: Booking.com)
Advertisment

വില്ലയ്ക്ക് അകത്ത് അജയ് ദേവ്ഗണിന്റെയും കജോളിന്റെയും നിരവധി ഫ്രെയിം ചെയ്ത ചിത്രങ്ങളുണ്ട്. നിരവധി പെയിന്റിങ്ങുകളും ശിൽപങ്ങളും വില്ലയിലുണ്ട്. ഇവയെല്ലാം ഇരുവരും ചേർന്ന് തിരഞ്ഞെടുത്തവയാണ്. പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ച വില്ലയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ട്. 

house
Caption(Photo: Booking.com)

വില്ലയുടെ താഴത്തെ നിലയിൽ ഡൈനിങ് റൂം, ലിവിങ് റൂം എന്നിവയും മറ്റൊരു നിലയിൽ മൂന്നു ബെഡ്റൂമുകളും ഉണ്ട്. 5 ബാത്റൂമുകളും നാലോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും വില്ലയിലുണ്ട്. അടുത്തിടെ കർളി ടെയ്ൽസ് എന്ന യൂട്യൂബ് ചാനലിൽ ഈ വില്ലയുടെ ഹോം ടൂർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

house
Caption(Photo: Booking.com)

ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ബോളിവുഡ് ദമ്പതികളുടെ വില്ലയിൽ വാടകയ്ക്ക് താമസിക്കാം. ഒരു രാത്രിക്ക് 50,000 രൂപയാണ് വാടകയായി നൽകേണ്ടത്. 

Read More

Ajay Devgan Kajol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: