scorecardresearch

ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ; 'ഹനുമാന്' പിന്നാലെ വൻ പ്രഖ്യാപനവുമായി പ്രശാന്ത്

'മഹാകാളി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി

'മഹാകാളി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി

author-image
Entertainment Desk
New Update
Maha Kali, MahaKali Movie

ചിത്രം: എക്സ്

'ഹനുമാൻ' എന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ സംവിധായകനാണ് പ്രശാന്ത് വർമ്മ. ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ ചിത്രവുമായി എത്തുകയാണ് പ്രശാന്ത്. 'മഹാകാളി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി.

Advertisment

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‍സിലെ മൂന്നാമത് ചിത്രമാണ് മഹാകാളി. മാർട്ടിൻ ലൂഥർ കിംഗിലൂടെ പ്രശസ്തയായ പൂജ അപർണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ചിത്രം, കാളി ദേവിയുടെ കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

പ്രശാന്ത് വർമ്മ തിരക്കഥ ഒരുക്കുന്ന ചിത്രം, ആർകെഡി സ്റ്റുഡിയോസിൻ്റെ ബാനറിൽ റിവാസ് രമേഷ് ദുഗ്ഗലാണ് നിർമ്മിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ആർഎക്‌സ് 100 ഫെയിം സ്മരൺ സായ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

Advertisment

ഈ വർഷം ആദ്യം തിയേറ്ററിലെത്തിയ പാൻ-ഇന്ത്യ സൂപ്പർഹീറോ ചിത്രമായ ഹനുമാൻ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. പ്രശാന്ത് വർമ്മയുടെ വമ്പൻ വിജയത്തിൻ്റെ ചുവടുപിടിച്ചാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ഇന്ത്യയിൽ 210 കോടി രൂപയും, വിദേശത്ത് 55 കോടി രൂപയും കളക്ടുചെയ്ത ഹനുമാൻ, 265 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയിരുന്നു. മഹാകാളിക്കു പുറമെ, ഹനുമാൻ്റെ തുടർച്ചയായ 'ജയ് ഹനുമാൻ', സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയുടെ മകൻ നന്ദമുരി മോക്ഷഗ്ന നായകനാകുന്ന 'സിംബ' തുടങ്ങി ഒന്നിലധികം സിനിമകൾ പ്രശാന്തിന്റേതായി വരാനിരിക്കുന്നു.

Read More

Telugu Film Director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: