തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് സൂര്യയും കാർത്തിയും. സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സൂര്യ - കാർത്തി സഹോദരന്മാരുടെ വരവ്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യയും കാർത്തിയും ബ്രിന്ദയും.
പൊതുവെ വളരെ സോഫ്റ്റായ വ്യക്തികളിൽ ഒരാളാണ് സൂര്യ. വിക്രം എന്ന സിനിമയിലെ സൂര്യയുടെ റോളക്സ് എന്ന കൊടൂര വില്ലൻ കഥാപാത്രം അതിനാൽ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. സൂര്യ തന്നെയാണോ ഇതെന്ന അത്ഭുതമാണ് ആ കഥാപാത്രത്തിന്റെ എൻട്രി പ്രേക്ഷകരിൽ ഉണ്ടാക്കിയത്.
ഇപ്പോഴിതാ, സൂര്യയുടെ റോളക്സിനെ കുറിച്ച് കാർത്തി പറഞ്ഞ രസകരമായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. "റോളക്സായി സൂര്യയെ കണ്ട ആ നിമിഷം എന്തു തോന്നി?" എന്നായിരുന്നു അവതാരകൻ കാർത്തിയോട് ചോദിച്ചത്.
"നിങ്ങളല്ലേ ആ സൈഡ് ഇപ്പോൾ കാണുന്നവർ. ഞാൻ ചിന്ന വയസ്സു മുതൽ അതു കാണുവാണ്. അവനെത്രത്തോളം പെരിയവനെന്ന് എനിക്കു താൻ തെരിയും," എന്നായിരുന്നു ചിരിയോടെ കാർത്തിയുടെ മറുപടി.
വീട്ടിലും പൊതുവെ നല്ല കുട്ടി കാർത്തിയാണെന്നും താൻ അൽപ്പം സൈലന്റ് വില്ലനാണെന്നും മറ്റൊരു അഭിമുഖത്തിൽ സൂര്യ മുൻപു പറഞ്ഞിട്ടുണ്ട്.
നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യയുടെ യഥാർത്ഥ പേര് ശരവണൻ സൂര്യ ശിവകുമാർ എന്നാണ്. 'നേർക്കു നേർ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യയെ ശ്രദ്ധേയനാക്കിയത് 2001 ൽ ബാലാ സംവിധാനം ചെയ്ത 'നന്ദ' എന്ന ചിത്രമായിരുന്നു. ഇന്ന് തമിഴകത്തെ അനിഷേധ്യമായ താരസാന്നിധ്യമാണ് സൂര്യ.
2007-ൽ മികച്ച വിജയം നേടിയ 'പരുത്തിവീരൻ' എന്ന ചിത്രത്തിലൂടെയായിരുന്നു കാർത്തിയുടെ അരങ്ങേറ്റം. 'ആയിരത്തിൽ ഒരുവൻ', 'പൈയ്യ', 'നാൻ മഹാൻ അല്ല', 'സിരുതെയ്', കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാർത്തി. വ്യത്യസ്തവും സ്ഥിരം തമിഴ് സിനിമാ രീതികളിൽ നിന്ന് അൽപം മാറി ചിന്തിക്കുന്നതുമായ ചിത്രങ്ങൾ കാർത്തിയുടെ കരിയറിൽ കാണം. അത് തന്നെയാണ് കാർത്തി എന്ന അഭിനേതാവിന്റെ വളർച്ചക്കും കാരണം.
Read More
റോളക്സിനെ ചിന്ന വയസ്സ് മുതൽ കാണുന്നതാ, അവനെ എനിക്കു താൻ തെരിയും; കാർത്തി
വീട്ടിലെ നല്ല കുട്ടി കാർത്തിയാണെന്നും താൻ അൽപ്പം സൈലന്റ് വില്ലനാണെന്നും ഒരു അഭിമുഖത്തിൽ സൂര്യയും വെളിപ്പെടുത്തിയിരുന്നു

കാർത്തിയും സൂര്യയും
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് സൂര്യയും കാർത്തിയും. സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സൂര്യ - കാർത്തി സഹോദരന്മാരുടെ വരവ്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യയും കാർത്തിയും ബ്രിന്ദയും.
പൊതുവെ വളരെ സോഫ്റ്റായ വ്യക്തികളിൽ ഒരാളാണ് സൂര്യ. വിക്രം എന്ന സിനിമയിലെ സൂര്യയുടെ റോളക്സ് എന്ന കൊടൂര വില്ലൻ കഥാപാത്രം അതിനാൽ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. സൂര്യ തന്നെയാണോ ഇതെന്ന അത്ഭുതമാണ് ആ കഥാപാത്രത്തിന്റെ എൻട്രി പ്രേക്ഷകരിൽ ഉണ്ടാക്കിയത്.
ഇപ്പോഴിതാ, സൂര്യയുടെ റോളക്സിനെ കുറിച്ച് കാർത്തി പറഞ്ഞ രസകരമായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. "റോളക്സായി സൂര്യയെ കണ്ട ആ നിമിഷം എന്തു തോന്നി?" എന്നായിരുന്നു അവതാരകൻ കാർത്തിയോട് ചോദിച്ചത്.
"നിങ്ങളല്ലേ ആ സൈഡ് ഇപ്പോൾ കാണുന്നവർ. ഞാൻ ചിന്ന വയസ്സു മുതൽ അതു കാണുവാണ്. അവനെത്രത്തോളം പെരിയവനെന്ന് എനിക്കു താൻ തെരിയും," എന്നായിരുന്നു ചിരിയോടെ കാർത്തിയുടെ മറുപടി.
വീട്ടിലും പൊതുവെ നല്ല കുട്ടി കാർത്തിയാണെന്നും താൻ അൽപ്പം സൈലന്റ് വില്ലനാണെന്നും മറ്റൊരു അഭിമുഖത്തിൽ സൂര്യ മുൻപു പറഞ്ഞിട്ടുണ്ട്.
നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യയുടെ യഥാർത്ഥ പേര് ശരവണൻ സൂര്യ ശിവകുമാർ എന്നാണ്. 'നേർക്കു നേർ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യയെ ശ്രദ്ധേയനാക്കിയത് 2001 ൽ ബാലാ സംവിധാനം ചെയ്ത 'നന്ദ' എന്ന ചിത്രമായിരുന്നു. ഇന്ന് തമിഴകത്തെ അനിഷേധ്യമായ താരസാന്നിധ്യമാണ് സൂര്യ.
2007-ൽ മികച്ച വിജയം നേടിയ 'പരുത്തിവീരൻ' എന്ന ചിത്രത്തിലൂടെയായിരുന്നു കാർത്തിയുടെ അരങ്ങേറ്റം. 'ആയിരത്തിൽ ഒരുവൻ', 'പൈയ്യ', 'നാൻ മഹാൻ അല്ല', 'സിരുതെയ്', കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാർത്തി. വ്യത്യസ്തവും സ്ഥിരം തമിഴ് സിനിമാ രീതികളിൽ നിന്ന് അൽപം മാറി ചിന്തിക്കുന്നതുമായ ചിത്രങ്ങൾ കാർത്തിയുടെ കരിയറിൽ കാണം. അത് തന്നെയാണ് കാർത്തി എന്ന അഭിനേതാവിന്റെ വളർച്ചക്കും കാരണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.