/indian-express-malayalam/media/media_files/2024/10/18/OApNi0zclCQ5uvjm0de0.jpg)
Gaganachari OTT
Gaganachari OTT: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഒടിടി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ഗഗനചാരി'. അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ഗഗനചാരി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.
തിയേറ്ററിൽ ചിത്രം കാണാനാവാതെ പോയ പ്രേക്ഷകരെല്ലാം തന്നെ ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. എന്നാൽ റിലീസ് ചെയ്ത് നാലു മാസം പിന്നിടുമ്പോഴും ചിത്രം ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല. ജൂണ്‍ 21 നാണ്ചിത്രം തിയേറ്ററുകളിലെത്തിയത്.
ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയത്.
ആഗോള തലത്തില്‍ വിവിധ ഫെസ്റ്റിവലുകളിൽ അംഗീകാരം നേടാനും ചിത്രത്തിനു സാധിച്ചിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു.
"ഒരു ഡിസ്റ്റോപ്പിയൻ കേരളം, അവിടെ പ്രളയത്തിന് ശേഷം, വെളിച്ചെണ്ണക്ക് വേണ്ടിയും സ്വർണ്ണത്തിനു വേണ്ടിയുമൊക്കെ നടന്ന യുദ്ധത്തിന് ശേഷം 2040കളിലുള്ള ജീവിതം...എലിയൻ, ശാസ്ത്രപരീക്ഷണങ്ങൾ തുടങ്ങി പൊതുവെ മലയാളത്തിൽ ഇറങ്ങിയാൽ വൈകാരികതയെ തൊടില്ലെന്ന് കരുതുന്ന ടിപ്പിക്കൽ സയൻസ് ഫിക്ഷൻ മാതൃകകൾ ഒക്കെ പിന്തു ടരുന്ന സിനിമയാണ് അരുൺ ചന്തുവിന്റെ ഗഗനചാരി. പക്ഷെ തുടക്കം മുതൽ ഒടുക്കം വരേ ശുദ്ധ ഹാസ്യം കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്ന പോപ്പുലർ കൾച്ചർ റെഫറൻസ് കൊണ്ടും വളരെ ഭംഗിയായി ഒരു ഐസ് ബ്രേക്കിങ് നടത്തുന്നുണ്ട് ചിത്രം. ഗഗനചാരി എന്ന കാല്പനികവും സ്വപ്നാത്മകവുമായ പേര് മുതൽ മലയാളം സംസാരിക്കുന്ന എലിയൻ വരെ എല്ലാത്തിലും പ്രേക്ഷകർക്ക് കൗതുകമുണ്ടാക്കാൻ സിനിമക്ക് സാധിക്കുന്നുണ്ട്.
"കാലചക്രം പോലെ വളരെ അപൂർവമായി മാത്രമാണ് സയൻസ് ഫിക്ഷൻ മലയാള സിനിമയിൽ പുറത്തിറങ്ങാറുള്ളത്. പൊതുവെ വൈകാരികതയുള്ള കണ്ടന്റ് ആണ് ഇവിടെ പ്രധാനമായും പ്രേക്ഷകർ സ്വീകരിക്കാറുള്ളതെന്ന പൊതുബോധം നിലവിലുണ്ട്. അതോടൊപ്പം മലയാളം പോലെ സാമ്പത്തികമായി ചെറിയ ഒരു സിനിമാ മേഖലക്ക് ഇത് പോലൊരു യോണർ താങ്ങാനുള്ള അവസ്ഥയില്ല. ഹോളിവുഡിലും ഇപ്പോൾ ബോളിവുഡിലും വരുന്ന വമ്പൻ കോമിക് സയൻസ് ഫിക്ഷൻ പരീക്ഷണങ്ങൾക്ക് ഒരു ബദൽ കൂടിയാണ്, ഒരു നിലയ്ക്ക് അരുൺ ചന്തുവിന്റെ ഗഗനചാരി. ഗൃഹാതുരതയും മലയാളിക്ക് താത്പര്യം തോന്നുന്ന രീതിയിലുള്ള പൊളിറ്റിക്കൽ അണ്ടർകറന്റും കൊണ്ടാണ് ഭ്രമാത്മകമായ ഒരു ലോകം സിനിമ സൃഷ്ടിക്കുന്നത്.," എന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ റിവ്യൂവിൽ അപർണ പ്രശാന്തി കുറിച്ചത്.
റിവ്യൂ ഇവിടെ വായിക്കാം: ചിരിപ്പിച്ചും രസിപ്പിച്ചും ഒരു സയൻസ് ഫിക്ഷൻ ചിത്രം; ഗഗനചാരി റിവ്യൂ
'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രം നിർമ്മിച്ചത്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.
ഗഗനചാരി ഒടിടി റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് സന്തോഷകരമായൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ മാസം അവസാനത്തോടെ മിക്കവാറും ചിത്രം ഒടിടിയിലെത്തും എന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയിൽ ആവും ചിത്രം സ്ട്രീം ചെയ്യുക. എന്നാൽ, ഒടിടി റിലീസ് തീയതി സ്ട്രീമിംഗ് പ്ലാറ്റ്ഫോമോ നിർമാതാക്കളെ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Read More
- 1000 Babies Review: രഹസ്യങ്ങളുടെ തൊട്ടിൽകൂമ്പാരം, 1000 ബേബീസ് റിവ്യൂ
- Bougainvillea Movie Film Review Rating: ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവ്, ത്രില്ലടിപ്പിക്കും 'ബൊഗെയ്ൻവില്ല'; റിവ്യൂ
- ഞാൻ ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ വിടും; 'ബോഗയ്ന്‍വില്ല'യിലേക്ക് എത്തിയതിനെക്കുറിച്ച് ജ്യോതിർമയി
- Vettaiyan Box Office Collection: 'മിക്സഡ് റിവ്യൂസ്' ബാധിച്ചില്ല; ബോക്സ് ഓഫീസിൽ കുതിച്ച് തലൈവരുടെ 'വേട്ടയ്യൻ'
- Vettaiyan OTT: രജനീകാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേക്ക്, എവിടെ കാണാം?
- Bullet Diaries OTT: ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രയാഗാ മാര്ട്ടിൻ; ബുള്ളറ്റ് ഡയറീസ് ഇനി ഒടിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us