/indian-express-malayalam/media/media_files/FIgcRPWbS2pf81rFo77h.jpg)
ഫഹദിനും ഷൈൻ ടോം ചാക്കോയ്ക്കും പിന്നാലെ ആലിയയും എ ഡി എച്ച് ഡിയുമായുള്ള തന്റെ പോരാട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്
അടുത്തിടെ, നടൻ ഹഹദ് ഫാസിൽ തനിക്ക് നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എഡിഎച്ച്ഡി (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം) എന്ന അവസ്ഥ ഉള്ള കാര്യം വെളിപ്പെടുത്തിയിരുന്നു. നടൻ ഷൈൻ ടോം ചാക്കോയും തനിക്ക് എ ഡി എച്ച് ഡി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു.
ഫഹദിനും ഷൈൻ ടോം ചാക്കോയ്ക്കും പിന്നാലെ സിനിമാലോകത്തു നിന്നു മറ്റൊരാൾ കൂടി എ ഡി എച്ച് ഡിയുമായുള്ള തന്റെ പോരാട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റാരുമല്ല ബോളിവുഡ് താരം ആലിയ ഭട്ടാണ് തനിക്ക് എഡിഎച്ച്ഡി സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയത്.
ഒരു അഭിമുഖത്തിനിടയിലാണ് ആലിയ ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ഒരു മനഃശാസ്ത്ര പരിശോധന നടത്തിയെന്നും തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് സ്ഥിരീകരിച്ചെന്നുമാണ് ആലിയ പറഞ്ഞത്.
കുട്ടിക്കാലം മുതൽ തന്നെ, താൻ ഈ അവസ്ഥ നേരിടുന്നുണ്ടെന്നും ചെയ്യുന്ന കാര്യങ്ങളൊന്നും തന്നെ വളരെക്കാലം തൻ്റെ താൽപ്പര്യം നിലനിർത്തുന്നില്ലെന്നും ആലിയ ചൂണ്ടിക്കാട്ടി. എ ഡി എച്ച് ഡിയെ കൈകാര്യം ചെയ്യുമ്പോഴും തനിക്കു സമാധാനം നൽകുന്ന രണ്ട് കാര്യങ്ങളുണ്ടെന്നും ആലിയ കൂട്ടിച്ചേർത്തു.
ലാലൻടോപ്പുമായുള്ള ഒരു സംഭാഷണത്തിടയിലാണ് ആലിയ എഡിഎച്ച്ഡിയെ കുറിച്ച് തുറന്നു പറഞ്ഞത്, “കുട്ടിക്കാലം മുതൽ ഞാൻ കാര്യങ്ങളിൽ നിന്ന് സോൺ ഔട്ട് ചെയ്യുന്നു. ക്ലാസ് മുറിയിലാവാം, അല്ലെങ്കിൽ എന്തെങ്കിലും സംസാരത്തിനിടയിലാവാം പെട്ടെന്ന് എന്റെ മനസ്സ് അതിൽ നിന്നു വിച്ഛേദിക്കപ്പെടും. അടുത്തിടെ, ഞാൻ ഒരു മാനസിക പരിശോധന നടത്തി, അതിനുശേഷം എനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി; എൻ്റെ സ്പെക്ട്രം വളരെ ഉയർന്നതാണ്."
എഡിഎച്ച്ഡി ഉണ്ടെന്ന തിരിച്ചറിവ് തന്നെ അത്ഭുതപ്പെടുത്തിയെങ്കിലും തന്റെ സുഹൃത്തുക്കളുടെ പ്രതികരണം വ്യത്യസ്തമായിരുന്നുവെന്നു ആലിയ കൂട്ടിച്ചേർത്തു. “ഞാനിതെൻ്റെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയപ്പോൾ, ഇത് വളരെക്കാലമായി അവർക്കറിയാമായിരുന്നുവെന്നാണ് അവർ പറഞ്ഞത്. എൻ്റെ വ്യക്തിത്വം അവർക്ക് അറിയാവുന്നതിനാൽ, അവർക്കതൊരു വലിയ വെളിപ്പെടുത്തലായി തോന്നിയില്ല. 'പക്ഷേ, എനിക്കറിയില്ലായിരുന്നു' എന്ന മട്ടിലായിരുന്നു ഞാൻ. "
പല കാര്യങ്ങളിലും തനിക്ക് വളരെ പെട്ടെന്ന് താൽപര്യം നഷ്ടപ്പെടുന്നുവെന്നും എന്നാൽ ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ ആശ്വാസം കണ്ടെത്തുന്നുവെന്നും ആലിയ പറഞ്ഞു. “ഞാൻ ക്യാമറയ്ക്ക് മുന്നിലായിരിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്രയധികം സമാധാനം അനുഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ആ നിമിഷം ഞാൻ പ്രസന്റിലാണ്. ഇത് കഥാപാത്രമാണോ അതോ എന്താണെന്നോ എനിക്കറിയില്ല, പക്ഷേ ആ നിമിഷത്തിൽ ഞാൻ കൂടുതൽ പ്രസന്റിലാണ്. അതുപോലെ, റാഹയ്ക്ക് ശേഷം, ഞാൻ അവളോടൊപ്പമുള്ളപ്പോഴെല്ലാം, ആ നിമിഷത്തിൽ ഞാൻ ഏറ്റവും കൂടുതൽ പ്രസന്റിലായി എനിക്കു തോന്നാറുണ്ട്. ഈ നിമിഷങ്ങളിൽ എനിക്ക് മാനസികമായും വലിയ സമാധാനമുണ്ട്."
“എല്ലാം നിങ്ങൾക്ക് വളരെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നായിരിക്കണം. എനിക്ക് ADHD ഉണ്ട്, കൂടുതൽ സമയം ഒന്നിലും നിക്ഷേപിക്കാൻ താൽപ്പര്യമില്ല. സംഭവിക്കേണ്ടതെല്ലാം വേഗത്തിൽ സംഭവിക്കണം. എൻ്റെ വിവാഹദിനത്തിൽ, എൻ്റെ മേക്കപ്പ് ആർട്ടിസ്റ്റ് പുനീത് (ബി. സൈനി) പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ആലിയാ, ഇത്തവണ നീ എനിക്ക് രണ്ട് മണിക്കൂർ തരണം.’ ഞാൻ പുനീതിനോട് പറഞ്ഞത്,‘ആ അവസരം നിനക്ക് നഷ്ടപ്പെട്ടു. വിശേഷിച്ചും എൻ്റെ വിവാഹദിനത്തിൽ, ഞാൻ നിങ്ങൾക്ക് രണ്ട് മണിക്കൂർ തരുന്നില്ല, കാരണം എനിക്ക് ചിൽ ചെയ്യണം," എന്നായിരുന്നു.
വാസൻ ബാലയുടെ ജിഗ്രയാണ് ആലിയയുടെ ഏറ്റവും പുതിയ ചിത്രം. ജിഗ്ര വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
എന്താണ് എഡിഎച്ച്ഡി?
ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഇംപൾസീവായി പ്രവർത്തിക്കുക, ഹൈപ്പര്‍ ആക്റ്റിവിറ്റി എന്നിവയാണ് എഡിഎച്ച്ഡിയുടെ പ്രധാന ലക്ഷണങ്ങൾ.
ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ കഴിയാതെ വരിക, ഒന്നിലധികം കാര്യങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക, വളരെ പെട്ടെന്നു ബോറടിക്കുക, മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ എടുത്തു ചാടുന്ന സ്വഭാവം, വിട്ടുവീഴ്ച മനോഭാവ കുറവ്, അടങ്ങിയിരിക്കാത്ത പ്രകൃതം, നിര്‍ത്താതെയുള്ള സംസാരം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാന്‍ കഴിയാതെ വരിക, അലസത, ഭയം, വിഷാദം എന്നിവയൊക്കെയാണ് പൊതുവെയുള്ള ലക്ഷണങ്ങൾ.
Read More Entertainment Stories Here
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- മീശക്കാരിയായ ഈ കുറുമ്പിയെ മനസ്സിലായോ? സൂപ്പർസ്റ്റാറാണ് കക്ഷി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.