scorecardresearch

Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?

Mrudhu Bhave Dhruda Kruthye OTT: വടക്കുംനാഥൻ, ഡ്രീംസ്, തച്ചിലേടത്തു ചുണ്ടൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ഷാജൂൺ കാര്യാലിന്റെ പുതിയ ചിത്രം മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ

Mrudhu Bhave Dhruda Kruthye OTT: വടക്കുംനാഥൻ, ഡ്രീംസ്, തച്ചിലേടത്തു ചുണ്ടൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ഷാജൂൺ കാര്യാലിന്റെ പുതിയ ചിത്രം മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ

author-image
Entertainment Desk
New Update
Mridhu Bhave Dhruda Kruthye

Mrudhu Bhave Dhruda Kruthye OTT

Mrudhu Bhave Dhruda Kruthye OTT: ഷാജൂൺ കാര്യാൽ  ചിത്രം മൃദുഭാവേ ദൃഢ കൃത്യേ  ഒടിടിയിൽ കാണാം. ഹൈഡ്രോഎയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ വിജയ്ശങ്കർ മേനോ൯ നിർമ്മിച്ച ഈ ചിത്രത്തിൽ യുവതാരവും മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ് നായക൯. 

Advertisment

തട്ടുംപുറത്ത് അച്യുത൯, ഏതം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശ്രവണ, ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായ മരിയ പ്രി൯സ് എന്നിവരാണ് നായികമാർ. ഡോക്ടർ വിജയ് ശങ്കർ മേനോന്റെ കഥക്ക് രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കി.

സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോ൯, ജീജ സുരേന്ദ്ര൯, ഹരിത്, സിദ്ധാർഥ് രാജ൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധന൯, ദേവദാസ്, ആനന്ദ് ബാൽ, വിജയ് ഷെട്ടി, ഡോ. സുനിൽ, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശ൯ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

നവാഗതനായ നിഖിൽ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഖീബ് ആലം, ദി൯നാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണ൯, ശ്രീജിത് രാജേന്ദ്ര൯ എന്നിവരുടെ വരികൾക്ക് സാജ൯ മാധവ് സംഗീതം നൽകി.  

Advertisment

ഈ വർഷം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തിയ ചിത്രം, തിയേറ്ററിൽ കാണാനാകാതെ പോയവർക്ക് ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം. പ്ലെക്സ് (Plex) ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 

Read More

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: