/indian-express-malayalam/media/media_files/2024/10/27/ZX647c7WKBKdb5m1chiJ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/മീനാക്ഷി ദിലീപ്
പിറന്നാൾ ദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മകൾ മീനാക്ഷി ദിലീപ്. 57-ാം പിറന്നാൾ ആഘോഷിക്കുകയാണ് ദിലീപ്. സോഷ്യൽ മീഡിയയിലൂടെയാണ് ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ മീനാക്ഷി പങ്കുവച്ചത്.
ഇരുവരുടെയും ചിത്രങ്ങളിൽ നിരവധി ആരാധകരാണ് ആശംസ പങ്കുവയ്ക്കുന്നത്. "ജനപ്രിയ നായകൻ," "അന്നും ഇന്നും എന്നും മലയാള സിനിമയിൽ ദിലീപേട്ടൻ കഴിഞ്ഞിട്ടേ ഉള്ളു," തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
ജന്മദിനാശസ നേർന്ന് കാവ്യാ മാധവനും ദിലീപിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ ദിലീപ് നായകനായ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്.
ദിലീപിന്റെ 150-മത് ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന ചിത്രമാണിത്.
ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ.ആർ.എം-നു ശേഷം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.
Read More
- നൻപന് ആശസംകൾ; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി സൂര്യ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
- ഷുഗർ 700 ആയി, ശ്രീദേവിക്ക് സംഭവിച്ചത് എനിക്കും വരുമോ എന്ന് മക്കൾ ഭയന്നു; മഹീപ് കപൂർ പറയുന്നു
- കഴിഞ്ഞാഴ്ച പൊലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിങ് ജീപ്പിൽ, മനുഷ്യന്റെ ഓരോരോ യോഗമേ; ബൈജുവിന്റെ റീൽ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.