scorecardresearch

ഷൂട്ടിനിടെ പരുക്കേറ്റു, മൂന്നു മാസത്തോളം കാഴ്ച നഷ്ടപ്പെട്ടു: അജയ് ദേവ്ഗൺ

സിങ്കം എഗെയ്ൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെ കണ്ണിനേറ്റ പരുക്കിനെ കുറിച്ച് വെളിപ്പെടുത്തി അജയ് ദേവ്ഗൺ

സിങ്കം എഗെയ്ൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെ കണ്ണിനേറ്റ പരുക്കിനെ കുറിച്ച് വെളിപ്പെടുത്തി അജയ് ദേവ്ഗൺ

author-image
Entertainment Desk
New Update
Ajay Devgn Singham Again

ബിഗ് ബോസ് 18ൻ്റെ വീക്കെൻഡ് കാ വാർ എപ്പിസോഡിൽ അതിഥികളായി എത്തിയത്  അജയ് ദേവ്ഗണും രോഹിത് ഷെട്ടിയുമായിരുന്നു. അവതാരകനായ സൽമാൻ ഖാനോട് സംസാരിക്കവെ, സിങ്കം എഗെയ്ൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെ തനിക്ക് കണ്ണിനേറ്റ പരുക്കിനെ കുറിച്ചും കാഴ്ച നഷ്ടമായതിനെ കുറിച്ചും  അജയ് ദേവ്ഗൺ മനസ്സു തുറന്നു. 

Advertisment
Ajay Devgn Rohit Shetty  Salman Khan Singham Again
അജയ് ദേവ്ഗണും രോഹിത് ഷെട്ടിയും സൽമാനൊപ്പം

ഒരു സംഭാഷണത്തിനിടെ സൽമാൻ ആണ് അജയിനേറ്റ പരുക്കിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ഈ സിനിമയ്ക്കിടെ നിങ്ങളുടെ കണ്ണിന് പരിക്കേറ്റോ? എന്നു ചോദിച്ച സൽമാൻ അജയ് തനിക്കൊരു ഷോട്ട് കാണിച്ചുതന്നുവെന്നും അതിൽ ഒരാൾ അജയിനെ അടിക്കാൻ വരുമ്പോൾ ടൈമിംഗ് തെറ്റി അത് നേരിട്ട് കണ്ണിൽ പതിച്ചതിന്റെ വിഷ്വൽസ് താൻ കണ്ടെന്നും വിശദീകരിച്ചു. 

"രണ്ട്-മൂന്ന് മാസത്തേക്ക് എനിക്ക് കാഴ്ച നഷ്ടപ്പെട്ടു. ഞാനും ഒരു ചെറിയ സർജറിക്ക് വിധേയനായി," എന്നായിരുന്നു സൽമാന്റെ വാക്കുകളോട് പ്രതികരിച്ചുകൊണ്ട് അജയ് ദേവ്ഗൺ പറഞ്ഞത്. 

Advertisment

ആക്ഷൻ ചെയ്യുമ്പോൾ ഇത്തരം അപകടങ്ങൾ സംഭവിക്കാറുണ്ടെന്ന് സൽമാൻ പറഞ്ഞു. യുവതാരങ്ങൾക്ക് ഇപ്പോൾ ഇത് എളുപ്പമായിരിക്കുകയാണെന്നും അജയ് കൂട്ടിച്ചേർത്തു. കേബിളും സിജിഐയും ഇല്ലാതെ എങ്ങനെയാണ് ആക്ഷൻ സീക്വൻസുകൾ അവതരിപ്പിച്ചതെന്നും ഇരുവരും ചർച്ച ചെയ്തു.

സിങ്കം എഗെയ്‌നിൽ ഒരു പ്രത്യേക വേഷത്തിൽ സൽമാനും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ദീപിക പദുക്കോൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, കരീന കപൂർ ഖാൻ, അർജുൻ കപൂർ തുടങ്ങിയവരും അഭിനയിക്കുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ ഒന്നിന് റിലീസ് ചെയ്യും.

Read More

Ajay Devgan Salman Khan Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: