/indian-express-malayalam/media/media_files/2024/10/28/SwWnMqkvb97rCgPp0eLk.jpg)
നയൻതാര
സിനിമാതാരങ്ങളുടെ ബ്യൂട്ടി ട്രീറ്റ്മെന്റുകളെ കുറിച്ച് പലപ്പോഴും വലിയ ചർച്ചകൾ നടക്കാറുണ്ട് സമൂഹമാധ്യമങ്ങളിൽ. ഓരോ താരവും എന്തൊക്കെ ബ്യൂട്ടി ട്രീറ്റ്‌മെന്റുകളിലൂടെയും പ്ലാസ്റ്റിക് സര്‍ജറി പ്രൊസീജിയറിലൂടെയുമാണ് കടന്നുപോയിട്ടുള്ളത് എന്ന് വിശദീകരിക്കുന്ന നിരവധി ഇൻസ്റ്റഗ്രാം പേജുകളും ഇന്നുണ്ട്. നടി നയൻതാരയും പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ടെന്ന രീതിയിലുള്ള ചർച്ചകൾ പലകാലങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. എന്നാൽ അത്തരം ഊഹാപോഹങ്ങള്‍ കാറ്റില്‍പ്പറത്തി, താൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് നയന്‍താര.
മുംബൈ ആസ്ഥാനമായ ഹൗട്ട്ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് നയൻതാര ഇക്കാര്യം പറഞ്ഞത്. പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ള ആളാണെന്നും അതിനായി നല്ലൊരു സമയം മാറ്റിവെയ്ക്കാറുണ്ടെന്നുമാണ് നയൻതാര പറഞ്ഞത്. തന്റെ പുരികത്തിലുണ്ടാകുന്ന മാറ്റമാണ് മുഖത്തെ മാറ്റിത്തിന്റേയും കാരണം. ഐ ബ്രോ മേക്കപ്പില്‍ വരുന്ന മാറ്റം കണ്ട് മുഖത്തു എന്തോ മാറ്റമുണ്ടെന്ന രീതിയിൽ ആളുകൾ സംസാരിക്കുന്നതാണെന്നും നയൻതാര വ്യക്തമാക്കി.
എന്റെ മുഖത്ത് എന്തോ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ആളുകൾ കരുതുന്നു. അത് സത്യമല്ല. തീർച്ചയായും തെറ്റായ കാര്യമാണ്. ഇത് എന്റ ഡയറ്റിന്റേയും കൂടി ഫലമാണ്. ഡയറ്റ് കാരണം ശരീരഭാരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മുഖത്തും പ്രത്യക്ഷമാണ്. നിങ്ങള്‍ നുള്ളിയോ കത്തിച്ചോ നോക്കിക്കോളൂ. പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് കണ്ടെത്താനാകും," എന്നും നയൻതാര വ്യക്തമാക്കി. ഈ വർഷങ്ങൾക്കിടയിൽ വ്യത്യസ്തമായ നിരവധി ഐബ്രോ ലുക്കുകൾ താൻ പരീക്ഷിച്ചിട്ടുണ്ടെന്നും നയൻതാര പറഞ്ഞു.
നയൻതാരയുടെ തുടക്കക്കാലത്തെ ചിത്രങ്ങളും ഇപ്പോഴത്തെ ലുക്കും തമ്മിലുള്ള വ്യത്യാസമാണ് നടി പ്ലാസ്റ്റിക് സർജറിയ്ക്കു വിധേയമായിട്ടുണ്ട് എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ശരീരഭാരം കുറച്ച് വലിയ മേക്കോവർ തന്നെ നയൻതാര നടത്തിയിരുന്നു.
Read More
- പിറന്നാൾ ദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങളുമായി മീനാക്ഷി
- നൻപന് ആശസംകൾ; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി സൂര്യ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
- ഷുഗർ 700 ആയി, ശ്രീദേവിക്ക് സംഭവിച്ചത് എനിക്കും വരുമോ എന്ന് മക്കൾ ഭയന്നു; മഹീപ് കപൂർ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.