scorecardresearch

Kishkindha Kaandam OTT: കിഷ്‌കിന്ധാകാണ്ഡം ഇനി ഒടിടിയിൽ കാണാം

Kishkindha Kaandam OTT: ആസിഫ് അലി- വിജയരാഘവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ കിഷ്‌കിന്ധാകാണ്ഡം ഒടിടിയിൽ കാണാം

Kishkindha Kaandam OTT: ആസിഫ് അലി- വിജയരാഘവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ കിഷ്‌കിന്ധാകാണ്ഡം ഒടിടിയിൽ കാണാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kishkindha Kandam OTT Release Date Platform

Kishkindha Kaandam OTT

Kishkindha Kandam OTT Release Date & Platform: തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച് വിജയകരമായി പ്രദർശനം തുടരുന്ന ആസിഫ് അലി ചിത്രം കിഷ്‌കിന്ധാകാണ്ഡം ഒടിടിയിലെത്തി. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ വരവേൽപ്പ് ലഭിച്ചിരുന്നു. സെപ്റ്റംബർ 12ന് ബി​ഗ് സ്ക്രീനിലെത്തിയ ചിത്രം ഇതുവരെ ആ​ഗോളതലത്തിൽ നേടിയത് 75.25 കോടി രൂപയാണ്. ആസിഫ് അലിയുടെ കരിയറിലെ ആദ്യ 75 കോടി ചിത്രം കൂടിയാണിത്. 

Advertisment

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയതും ഛായാഗ്രഹണം നിർവ്വഹിച്ചതും  ബാഹുല്‍ രമേഷ് ആണ്.  ആസിഫിനും വിജരാഘവനനുമൊപ്പം അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി, നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ജോബി ജോര്‍ജ് തടത്തിലാണ്  നിര്‍മാണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദ്. 

ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് 12 കോടിക്കാണ് വിറ്റുപോയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നവംബർ ഒന്നിന് ചിത്രം ഒടിടിയിൽ എത്തി. 

Read More

Advertisment
New Release Asif Ali OTT Aparna Balamurali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: