/indian-express-malayalam/media/media_files/2024/10/29/UtTnQzNVdXMb96gD7GbG.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡിൽ ഏറെ കോലാഹലം സൃഷ്ടിച്ച പ്രണയങ്ങളിൽ ഒന്നായിരുന്നു മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള ബന്ധം. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. അതേസമയം, നിർമാതാവ് ബോണി കപൂറിന്റെയും ആദ്യഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ.
51കാരിയായ മലൈകയും 39കാരനായ അർജുനും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യകാലത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ബോളിവുഡിലെ തന്നെ ഏറ്റവും പ്രശസ്ത കുടുംബങ്ങളായ ഖാൻ ഫാമിലിയിലും കപൂർ ഫാമിലിയിലും ഈ ബന്ധം വലിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കി. എന്നാൽ, ആ കോളിളക്കങ്ങളെയും അസ്വാരസ്യങ്ങളെയുമെല്ലാം മറികടന്ന് അർജുനും മലൈകയും ഡേറ്റിംഗ് തുടരുകയായിരുന്നു.അർജുനെക്കാളും പ്രായത്തിൽ മൂത്തതാണ് മലൈക. ഇരുവരും തമ്മിൽ 12 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്.
എന്നാൽ, ഏതാനും മാസങ്ങളായി ഇരുവരും വേർപിരിഞ്ഞെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ബോളിവുഡിൽ സജീവമാണ്. ഇപ്പോഴിതാ ബ്രേക്ക് അപ്പ് അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണം നൽകിയിരിക്കുകയാണ് അർജുൻ. മുംബൈയിൽ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് ആരധകർക്കു മുന്നിൽ അർജുൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ് താക്കറെ ആതിഥേയത്വം വഹിച്ച ദീപാവലി പാർട്ടിയിൽ, 'സിങ്കം എഗെയ്ൻ' താരങ്ങളായ അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ്, സംവിധായകൻ രോഹിത് ഷെട്ടി എന്നിവരും പങ്കെടുത്തിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരു ആരാധകൻ മലൈകയുടെ പേര് വിളിച്ചു പറഞ്ഞത് കേട്ടതോടെയാണ്, താൻ സിംഗിളാണെന്ന് അർജുൻ വെളിപ്പെടുത്തിയത്.
കഴിഞ്ഞ മാസം മുതലാണ് അർജുനും മലൈകയും വേർപിരിഞ്ഞുവെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.
1998-ലാണ് മലൈകയും അർബ്ബാസും വിവാഹിതരായത്. ഈ ബന്ധത്തിൽ മലൈകയ്ക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2017ൽ അർബാസ് ഖാനും മലൈകയും വിവാഹമോചനം നേടി. ഇതിനുശേഷമാണ് അർജുനും മലൈകയും പ്രണയത്തിലാവുന്നത്, 2019 ജൂൺ 26ന് അർജുനും മലൈകയും തങ്ങളുടെ പ്രണയം ലോകത്തോട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Read More
- ഞാൻ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല: നയന്‍താര
- പിറന്നാൾ ദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങളുമായി മീനാക്ഷി
- നൻപന് ആശസംകൾ; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി സൂര്യ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.